പിണറായിയുടെ ശബ്ദം കുത്തകകൾക്ക് വേണ്ടി -അബ്ദുല്‍ മജീദ് ഫൈസി
text_fieldsദോഹ: കേരള മുഖ്യമന്ത്രി പിണറായി ഭരിച്ചുകൊണ്ടിരിക്കുന്നത് കുത്തകകള്‍ക്കു വേണ്ടിയെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻറ് അബ്ദുല്‍ മജീദ് ഫൈസി.
ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നവരെ എങ്ങിനെ നേരിടണമെന്ന് പോലിസിനറിയാം എന്ന ഭീഷണി ഇതിനുദാഹരണമാണ്.
ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംസ്ഥാന പ്രസിഡന്റ് അഹ്മദ് കടമേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ഇ കെ നജ്മുദ്ദീന്‍ എസ്ഡിപിഐയുടെ രാഷ്ട്രീയം എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അസീസ് സുബ്ഹാന്‍, ജനറല്‍ സെക്രട്ടറി സഈദ് കൊമ്മച്ചി, സംസ്ഥാന ജനറല്‍ സെക്രട്ടറി അഷ്‌റഫ് പള്ളത്തില്‍, വൈസ് പ്രസിഡന്റ് മുഹമ്മദലി കന്നാട്ടി, സെക്രട്ടറി അബ്ദുസ്സലാം പാണ്ട്യാട്ട്, ഫ്രട്ടേണിറ്റി ഫോറം സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ സലാം കുന്നുമ്മല്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.