മംഗലാപുരം വിമാനത്താവളത്തിലെ ദുരനുഭവം: പ്രവാസി കുടുംബം നിയമ നടപടിയിലേക്ക്
text_fieldsദോഹ: പാസ്പോർട്ട് കീറിയേശഷം, മഞ്ചേശ്വരം സ്വേദശിയായ പ്രവാസിയുടെ ഭാര്യയുടെയും മൂന്ന് മക്കളുടെയും യാത്ര മുടക്കിയ മംഗലാപുരം വിമാനത്താവളത്തിലെ എമിേഗ്രഷൻ ഉദ്യോഗസ്ഥരുടെ പ്രവൃത്തിക്കെതിരെ കുടുംബം നിയമ നടപടിക്ക് ഒരുങ്ങുന്നു. മാർച്ച് 10 ന് വൈകുന്നേരം അഞ്ചര മണിക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ഖത്തറിലേക്ക് വരേണ്ടിയിരുന്ന മഞ്ചേശ്വരം കുഞ്ചത്തൂർ റാഹത്ത് മൻസിൽ അയിഷ അബ്ദുൽ ഖാദറി(27) നും മക്കളായ അഹ്മ്മദുൽ കബീർ (5), ഫക്റുദ്ദീൻ അനസ് (3), നബീസത്ത് ഹിബ
(ഏഴുമാസം)എന്നിവർക്കുമാണ് മോശമായ അനുഭവം നേരിടേണ്ടി വന്നത്. സംഭവം വിവാദമായതിനെ തുടർന്ന് പ്രവാസ േലാകത്ത് ഏറെ പ്രതിഷേധമുയർന്നിരുന്നു. കെ.എം.സി.സി, കൾച്ചറൽ ഫോറം,സംസ്കൃതി, ഇൻകാസ് തുടങ്ങിയ സംഘടനകൾ പ്രവാസി കുടുംബത്തിന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു. ഖത്തറിലുള്ള ഭർത്താവ് അബ്ദുൽ ഖാദറിെൻറ അടുത്തേക്ക് എത്താൻ പിഞ്ചുമക്കളുമായി വന്ന സ്ത്രീക്ക് മംഗലാപുരത്ത് അവഹേളനവും യാത്രമുടക്കലും നേരിടേണ്ടി വന്നതും പാസ്പോർട്ട് ഉദ്യോഗസ്ഥൻ തന്നെ കേടുവരുത്തിയശേഷം അതിെൻറ ഉത്തരവാദിത്തം അടിച്ചേൽപ്പിച്ചതും ഞെട്ടലുണ്ടാക്കിയ സംഭവമായാണ് വിലയിരുത്തപ്പെട്ടത്.
സമാന അനുഭവങ്ങൾ നിരവധി പ്രവാസികൾക്ക് ഉണ്ടായിട്ടുണ്ടെന്ന പരാതികളും ഇതിനൊപ്പം ഉയർന്നു. കേരളത്തിന് പുറത്തുമുള്ള ചില വിമാനത്താവളങ്ങളിൽ, മേനാവൈകൃതങ്ങൾ ഉള്ള ചില ഉദ്യോഗസ്ഥൻമാർ യാത്രക്കാരുടെ പാസ്പോർട്ടും വിസയും കേടുവരുത്തിയശേഷം ഇക്കാരത്താൽ യാത്ര മുടക്കുന്ന നിരവധി അനുഭവങ്ങൾ ഉണ്ടായതായും പ്രവാസ ലോകത്തുനിന്നും പരാതികൾ ഉണ്ടായിരുന്നു.
ഖത്തറിൽ ഭർത്താവിെൻറ അടുത്തേക്ക് പോകാൻ സ്ഥിരം വിസയുള്ള കുടുംബത്തിനായിരുന്നു യാത്ര മുടക്കൽ നേരിടേണ്ടി വന്നത്. തുടർന്ന് കുടുംബം മാർച്ച് 12 ന് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നാണ് ഖത്തറിലേക്ക് പോയത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കുടുംബത്തിന് മാനസിക പ്രയാസത്തിന് പുറമെ നല്ലൊരു സംഖ്യയുടെ സാമ്പത്തിക നഷ്ടവും ഉണ്ടായി. ഇനി ഇത്തരം സംഭവങ്ങൾ പ്രവാസികൾക്കും കുടുംബത്തിനും നേരിടേണ്ടി വരരുത് എന്നതുകൊണ്ടാണ് അധികൃതർക്ക് പരാതി നൽകാൻ ഒരുങ്ങുന്നതെന്ന് ഗൃഹനാഥൻ അബ്ദുൽ ഖാദർ ഗൾഫ് മാധ്യമത്തോട് പറഞ്ഞു. ഇന്ത്യൻ എംബസി, നോർക്ക,കേന്ദ്ര, സംസ്ഥാന സർക്കാരുകൾ എന്നിവർക്കാണ് പരാതികൾ നൽകുക.
കൾച്ചറൽ ഫോറം ഭാരവാഹികൾ കഴിഞ്ഞ ദിവസം ദോഹയിലുള്ള അബ്ദുൽ ഖാദറിെൻറ കുടുംബത്തെ സന്ദർശിച്ച് കാര്യങ്ങൾ ചോദിച്ചറിയുകയും അധികൃതർക്ക് പരാതി നൽകാനും നിയമപരമായ സഹായം നൽകാനുള്ള സന്നദ്ധതയും അറിയിച്ചു. കൾച്ചറൽ ഫോറം ലീഗൽ സെൽ കൺവീനർ അഡ്വ.മൊയ്നുദ്ദീെൻറ നേതൃത്വത്തിൽ സംസ്ഥാന സമിതി അംഗങ്ങളായ റഷീദലി, മുഹമ്മദ് കുഞ്ഞി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
