Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദോഹയിലു​െണ്ടാരു...

ദോഹയിലു​െണ്ടാരു ആശാരിത്തെരുവ്​; അവിടെ കുറെ ‘തച്ചൻമാരും’

text_fields
bookmark_border
ദോഹയിലു​െണ്ടാരു ആശാരിത്തെരുവ്​; അവിടെ കുറെ ‘തച്ചൻമാരും’
cancel

ദോഹ: തടി ചീകി അതിൽ ഉളിയും കൊട്ടുവടിയും കൊണ്ട്​ പാകത വരുത്തി മികച്ച ഉരുപ്പടികളാക്കുന്ന തച്ചൻമാർ പാർക്കുന്ന ഒരു തെരുവുണ്ട്​ ​േദാഹയിൽ. കൈകൊണ്ട്​ അതിവേഗതയിലും  സൂക്ഷ്​മതയോടെയും പണി നടത്തി ഭംഗിയുള്ള മേശയും ഇരിപ്പിടവും മുതൽ പക്ഷിക്കൂട്​ വരെ ഉണ്ടാക്കുന്ന ആശാരിമാർ ഇവിടെ കുടുംബങ്ങളായി പാർക്കുകയാണ്​.ദോഹയിലെ  പഴയകാല  ജനവാസ കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു റയ്യാന്‍ ഗദീം എന്ന് അറിയപ്പെടുന്ന  പഴയ റയ്യാന്‍ മേഖലയിലാണ്​ തച്ചൻമാരുടെ തെരുവുള്ളത്​.  നിരനിരയായി  ഇരുപതോളം കടകള്‍. എല്ലാം തന്നെ  ബംഗ്ലാദേശ്  സ്വദേശികളുടെതാണ്​. പഴയ റയ്യാന്‍ മേഖലയിൽ ഒരുകാലത്ത്​ സ്വദേശികളും വിദേശികളും  ആയ ഒട്ടേറെ കുടുംബങ്ങള്‍ ഒരു കാലത്ത് താമസിച്ചിരുന്നു . എന്നാൽ നഗരവല്‍ക്കരണവും, വിദ്യാഭ്യാസ മേഖലയില്‍  ഖത്തറി​​െൻറ  കുതിച്ചു ചാട്ടവും , അതോടൊപ്പം ഖത്തര്‍  ഫൗണ്ടേഷ​​െൻറ വരവും    ഈ പ്രദേശത്തെ  അടിമുടി മാറ്റി .  ചെറുതും വലുതുമായ നിരവധി കച്ചവട സ്ഥാപനങ്ങളും  പഴയതും പുതിയതും ആയ വീടുകളും ഇടകലര്‍ന്നു  നിന്നിരുന്ന ഏറെ ജനസാന്ദ്രത ഉണ്ടായിരുന്ന  ആ പ്രദേശത്തിപ്പോള്‍    ഏതാനും വീടുകളും  അല്‍പ്പം കടകളും മാത്രമാണ് അവശേഷിക്കുന്നത് .  ഇൗ കടകളിൽ കൂടുതലും ഇപ്പോള്‍ നജ്ജാര്‍ ഷോപ്പുകള്‍   അഥവാ   മരപ്പണികള്‍  ചെയ്യുന്നവരുടെതാണ്​. 
പാര്‍സല്‍ , ലോജിസ്ടിക്ക് കമ്പനികള്‍  ,വലിയ  ഫര്‍ണിച്ചര്‍ നിര്‍മാണ ഫാക്റ്റരികള്‍  , എന്നിവിടങ്ങളില്‍ നിന്നെല്ലാം  ഉപേക്ഷിക്കുന്ന  മരക്കഷണങ്ങള്‍  ശേഖരിച്ചാണ് ഇവര്‍ പ്രധാനമായും  നിർമ്മാണത്തിന്നവശ്യമായ  മരങ്ങള്‍ കണ്ടെത്തുന്നത്.അത്തരം മരങ്ങള്‍  ‘മാജൂന്‍’ തേച്ചു   കേടായ ഭാഗങ്ങള്‍  ശരിയാക്കി പോളിഷ് പേപ്പര്‍ ഉപയോഗിച്ച് മിനുസപ്പെടുത്തുന്നതില്‍  ഇവര്‍  മിടുക്കന്മാരാണ് .   ഇത്തരം മരങ്ങള്‍ കൊണ്ട് നിര്‍മ്മിക്കുന്നത് കൊണ്ട് തന്നെ  താരതമ്യേന  തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക്  വിലയും കുറവാണെന്ന്  കടയുടമയായ  മുഹമ്മദ്‌ ജാഫര്‍  അഭിപ്രായപ്പെടുന്നു .  ഏറെ കൗതുകതരം ഇവരെല്ലാം തന്നെ ബംഗ്ലാദേശിലെ  ചിറ്റഗങ്ങ്  പ്രവിശ്യയിലെ   ലോഹഗര   ഗ്രാമവാസികളാണ് എന്നതാണ്​.  ഓരോ കടയിലും പത്തോ അതിലധികമോ തൊഴിലാളികള്‍  .  ഇരുന്നൂറ് മീറ്റര്‍  ചുറ്റളവില്‍  നൂറ്റമ്പതോളം  വരുന്ന  ഒരേ ഗ്രാമവാസികള്‍ . പലരും ബന്​ധുക്കള്‍ , അതല്ലെങ്കില്‍ ഗ്രാമവാസികളോ  ഒരുമിച്ചു പഠിച്ചവരോ ആണ്​. ചിലര്‍ ബിസിനസ്‌ പങ്കാളികളായി ഒരുമിച്ചു കടയും നടത്തുന്നു . കൂട്ടത്തിലുളള പലരും ഇവിടെ വന്നതിന്ന് ശേഷം മരപ്പണികള്‍ പഠിച്ചവരാണ് . എന്നാല്‍ കുറെ പേര്‍ ബംഗ്ലാദേശിലെ  ആശാരി വിഭാഗത്തില്‍ തന്നെ ജനിച്ചു വളര്‍ന്നവരുമാണ്​.  ഇവരുടെ കൂട്ടത്തില്‍ പെരുംതച്ച​​െൻറ പേര്  അബ്​ദുല്‍ മാലിക് എന്നാണ്​. കുലത്തൊഴിലുമായി ​പതിറ്റാണ്ടുകൾക്ക്​ മുമ്പ്​ പ്രവാസ ഭൂമികയിൽ വന്നിറങ്ങിയ ​അദ്ദേഹമാണ്​ ഇൗ തെരുവിനെ  ആശാരി​െത്തര​ുവാക്കി മാറ്റിയത്​.  സ്വദേശികള്‍ക്ക്  മജ്‌ലിസുകളിലേക്കും, ഖൈമകളിലേക്കും  ആവശ്യമായ  കസേരകള്‍, ബഞ്ചുകള്‍ , അർബാനകള്‍   എന്നിവയ്ക്ക്   ഇന്നിപ്പോള്‍  ദോഹയിലെ  അറിയപ്പെടുന്ന  ഒരു  മാര്‍ക്കറ്റായി  ഇവിടം  മാറിയിട്ടുണ്ട്​. മജ്‌ലിസ്കളിലേക്ക്    അറേബ്യന്‍ വസ്തുകലകള്‍ ഉള്ള    ആഡംബര ഫർണീച്ചറുകളും ഇവര്‍ നിര്‍മ്മിച്ച്‌ നൽകുന്നു .  ആട്ടിന്‍ക്കൂട് , പക്ഷിക്കൂട്   എന്നിവ മാത്രം നിര്‍മ്മിക്കുന്ന കടകളുമുണ്ട്​ .   
എന്നാൽ കൂടുതൽ  കടകളിലും ഓരോ സീസണിലും   ആവശ്യമുള്ളതാണ്​ കൂടുതലുംനിര്‍മ്മിക്കാറുള്ളത്​.    തണുപ്പ് കാലത്താണ്  തങ്ങൾക്ക്​   ഏറ്റവും കൂടുതല്‍ കച്ചവടം  ഉണ്ടാവാറുള്ളത്​ എന്നിവർ പറയുന്നു.  അത് കഴിഞ്ഞാല്‍ പലരും നാട്ടിലേക്ക്​ അവധിക്ക്  പോവും. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story