കോഴിക്കോട് നിന്ന് ദോഹയിലേക്ക് വന്ന ജെറ്റ് എയർവെയ്സിലെ 52 യാത്രികർക്ക് ബാഗേജ് ലഭിച്ചില്ല
text_fieldsദോഹ: കോഴിേക്കാട് നിന്ന് ദോഹയിലെത്തിയ െജറ്റ് എയർവെയ്സ് ഫ്ലൈറ്റിലെ നിരവധി യാത്രക്കാരുടെ ബാഗേജുകൾ വിമാനത്തിൽ ഇല്ലാതിരുന്നത് യാത്രികരെ ദുരിതത്തിലാഴ്ത്തി. ബുധനാഴ്ച്ച രാത്രി ഒമ്പതരേയാടെ കോഴിക്കോട് നിന്ന് പുറപ്പെട്ട വിമാനം ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് ദോഹയിൽ ലാൻറ് ചെയ്തത്. ആകെ ഉണ്ടായിരുന്ന 148 യാത്രക്കാരിൽ 52 പേർക്കാണ് ബാഗേജ് ലഭിക്കാതിരുന്നത്. അന്വേഷിച്ചപ്പോൾ അടുത്ത ദിവസം ലഭിക്കുമെന്ന മറുപടിയാണ് യാത്രക്കാർക്ക് ലഭിച്ചത്. ഇതിനെ തുടർന്ന് യാത്രക്കാരിൽ പലരും ഏറെ ദുരിതത്തിലായതായി പരാതിയുണ്ട്. മുൻകൂർ അറിയിപ്പില്ലാതെ ബാഗേജുകൾ ലഭിക്കാത്തതിനെ തുടർന്ന് ഏെറ ബുദ്ധിമുട്ടുണ്ടായതായി യാത്രക്കാർ ജെറ്റ് എയർവെയ്സ് അധികൃതരോട് പരാതിപ്പെട്ടു. തങ്ങളുടെ ബാഗേജുകളിൽ കരുതിയിരുന്ന ഭക്ഷണ സാധനങ്ങൾ യോഗ്യമല്ലാതാകും എന്നതും ഇവർ ചൂണ്ടിക്കാട്ടി. എന്നാൽ കോഴിക്കോട്ട് നിന്ന് വിമാനം പുറപ്പെടാൻ നേരം കനത്ത മഴയും ഇടിയും ഉള്ളതിനാൽ അധിക ഭാരം ഒഴിവാക്കുക എന്ന പൈലറ്റിെൻറ തീരുമാനത്തിെൻറ അടിസ്ഥാനത്തിലാണ് 52 പേരുടെ ബാഗേജുകൾ ഒഴിവാക്കിയതെന്ന് ജെറ്റ് എയർവെയ്സ് അധികൃതർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ബാഗേജുകൾ ഇന്നലെ ഉച്ചക്ക് ദോഹയിൽ എത്തിയ ഖത്തർ എയർവെയ്സ് വിമാനത്തിൽ ദോഹയിൽ എത്തിച്ചതായും അവർ അറിയിച്ചു. ൈപലറ്റിെൻറ അഭിപ്രായം മൂലമാണ് ഇത്തരമൊരു അടിയന്തിര തീരുമാനം എടുക്കേണ്ടി വന്നതെന്നും െജറ്റ് എയർവെയ്സ് അധികൃതർ വ്യക്തമാക്കി. എന്നാൽ തങ്ങൾക്ക് അനുഭവിക്കേണ്ടി വന്നത് പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണന്ന് ബാഗേജുകൾ ലഭിക്കാത്ത യാത്രികർ പറഞ്ഞു.
ഇൗ വിമാനത്തിലെത്തിയ ബാംഗൂർ സ്വേദശി 14 ദിവസത്തെ ട്രൈയിനിങ്ങിനായാണ് ദോഹയിൽ എത്തിയത്.
എന്നാൽ ബാഗേജ് ലഭിക്കാത്തതിനാൽ ഡ്രസ് മാറാനോ ഫ്രഷാകാനോ ഉള്ള സാഹചര്യമില്ലാതെ ഇദ്ദേഹം വലഞ്ഞു. ഇത്തരം അനുഭവങ്ങൾ മറ്റ് നിരവധി യാത്രക്കാരും പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.