വ്യാജ വാഗ്ദാനം: ഇന്ത്യയില്‍ റിക്രൂട്ടിങ് ഏജന്‍സി പണം തട്ടാന്‍ ശ്രമിക്കുന്നതായി പരാതി
text_fieldsദോഹ: ഗള്‍ഫ് മേഖലയിലെ പ്രമുഖ കമ്പനികളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന വ്യാജ റിക്രൂട്ടിങ് ഏജന്‍സികളെ സൂക്ഷിക്കണമെന്ന് തൊഴിലന്വേഷകര്‍ക്ക് മുന്നറിയിപ്പ്.
ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഷ്രെയ ഗ്രൂപ്പിൻറ പേരില്‍ വ്യാജ തൊഴില്‍ വാഗ്ദാനം ചെയ്ത് ഇന്ത്യയില്‍ റിക്രൂട്ടിങ് ഏജന്‍സി പണം തട്ടാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പരാതിയുമായി ദോഹയിലെ ഇന്ത്യന്‍ എംബസിയെ സമീപിച്ചിരിക്കുകയാണ് കമ്പനി. കൂടാതെ അന്വേഷണത്തിനായി ഇന്ത്യയിലെ പ്രൊട്ടക്ടര്‍ ജനറലിനും പരാതി കൈമാറിയിട്ടുണ്ട്.
വ്യജ റിക്രൂട്ടിങ് ഏജന്‍സിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി കമ്പനിയുടെ കത്ത് എംബസി അതിെൻറ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അല്‍ ഷ്രെയ കമ്പനിയുടെ സിഒഒ അഹമദ് നാസര്‍ ഷ്രെയ അല്‍ കാബി ഒപ്പിട്ട കത്തില്‍ വ്യാജ റിക്രൂട്ടിങ് ഏജന്‍സികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് എംബസിയോട് ആവശ്യപ്പെടുകയും രജിസ്റ്റര്‍ ചെയ്യാത്ത ഇത്തരം ഏജന്‍സികളെക്കുറിച്ച് തൊഴിലന്വേഷകര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.
ഏജന്‍സിയുടെ വാഗ്ദാനം ശരിയാണോ, അവര്‍ പറയുന്ന പണം ഏജന്‍സിയില്‍ അടയ്ക്കണോ തുടങ്ങിയ സംശയങ്ങളുമായി നിരവധി ഇന്ത്യന്‍ തൊഴിലാളികള്‍ കമ്പനിയിലേക്ക് വിളിക്കുന്നുണ്ട്.
ജോയ് ഇൻറര്‍നാഷണല്‍, ഫസ്റ്റ് ഫ്ലോര്‍, ഡിബി റോഡ്, ആര്‍എസ് പുരം, കോയമ്പത്തൂര്‍, തമിഴ്നാട് എന്ന വിലാസത്തിലാണ് ഏജന്‍സി തൊഴിലാളികളുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ രജിസ്റ്റര്‍ ചെയ്ത ഏജന്‍സികളുമായി ബന്ധപ്പെട്ടാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്നും ഇന്ത്യന്‍ ഗവണ്‍മെൻറിെൻറ ഇമൈഗ്രേറ്റ് പോര്‍ട്ടല്‍ ഉപയോഗിച്ചാണ് നടപടികള്‍ പൂര്ത്തിയാക്കാറുള്ളതെന്നും കമ്പനി കത്തില്‍ വ്യക്തമാക്കുന്നു.
എല്ലാ തൊഴിലന്വേഷകരും ഏജന്‍സികള്‍ക്ക് പണം കൊടുക്കുന്നതിനും ഏതെങ്കിലും തരത്തിലുള്ള കരാറുകളിലേര്‍പ്പെടുന്നതിനും മുമ്പായി വാഗ്ദാനം ചെയ്യപ്പെടുന്ന തൊഴിലിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയിരിക്കണമെന്നും മുന്നറിയിപ്പുണ്ട്.
എല്ലാ പ്രമുഖ കമ്പനികള്‍ക്കും റിക്രൂട്ട്മെൻറ് നടപടികള്‍ക്കായി ഒരു പ്രതിനിധിയുണ്ടായിരിക്കും. വാഗ്ദാനം ലഭിച്ച ചിലയാളുകള്‍ കമ്പനിയിലേക്ക് നേരിട്ട് വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചതിനാലാണ് ഈ വ്യാജ റിക്രൂട്ട്മെൻറിനെക്കുറിച്ച് പുറത്തറിഞ്ഞതെന്നും ഭാവിയില്‍ ഇത്തരം ചതികളെക്കുറിച്ച് ആളുകള്‍ കരുതിയിരിക്കണമെന്നും ഒരു ഏജന്‍സിയുടെ റിക്രൂട്ടര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.