Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅമീറും...

അമീറും തുർക്കുമെനിസ്​ഥാൻ പ്രസിഡൻറും കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
അമീറും തുർക്കുമെനിസ്​ഥാൻ പ്രസിഡൻറും കൂടിക്കാഴ്ച നടത്തി
cancel

ദോഹ: ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തിയ തുർക്കുമെനിസ്​ഥാൻ പ്രസിഡൻറ് ഗുർബെൻഗുലി ബെർദിമുഹമെദോവുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കൂടിക്കാഴ്ച നടത്തി. അമീരി ദീവാനിൽ ഇന്നലെ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെ സംബന്ധിച്ചും വിവിധ മേഖലകളിൽ പ്രത്യേകിച്ചും ഈർജ്ജ, പരിസ്​ഥിതി, നിക്ഷേപ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും അമീർ–തുർക്കുമെനിസ്​ഥാൻ പ്രസിഡൻറ് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. കൂടാതെ അന്താരാഷ്​ട്ര – പ്രാദേശിക തലത്തിലെ നിരവധി വിഷയങ്ങളും ഏറ്റവും പുതിയ രാഷ്​​്ട്രീയ സാഹചര്യങ്ങളും പരസ്​പര പ്രാധാന്യമുള്ള വിഷയങ്ങളും ഇരുരാഷ്​ട്ര നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ വിശകലനം ചെയ്തു. തുർക്കുമെനിസ്​ഥാൻ പ്രസിഡൻറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം വിവിധ മേഖലകളിലെ ധാരണാ പത്രങ്ങളിൽ ഒപ്പുവെക്കലിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സാക്ഷ്യം വഹിച്ചു. ഖത്തർ വിദേശകാര്യമന്ത്രാലയത്തിലെ ഡിപ്ലോമാറ്റിക് ഇൻസ്​റ്റിറ്റ്യൂട്ടും തുർക്കുമെനിസ്​ഥാൻ വിദേശകാര്യമന്ത്രാലയത്തിലെ ഇൻറർനാഷണൽ റിലേഷൻസും തമ്മിൽ നയതന്ത്ര പരിശീലന മേഖലയിൽ ധാരണാ പത്രത്തിൽ ഒപ്പുവെച്ചു. കൂടാതെ ഖത്തറും തുർക്കുമെനിസ്​ഥാനും തമ്മിൽ ഈർജ്ജ മേഖലയിൽ സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച ധാരണാപത്രത്തിലും ഒപ്പുവെച്ചു. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയും തുർക്കുമെനിസ്​ഥാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയും തമ്മിൽ സ്​റ്റാൻഡേർഡൈസേഷൻ, കാലാവസ്​ഥാ നിരീക്ഷണം, സാക്ഷ്യപത്ര പ്രസാധനം തുടങ്ങിയ മേഖലയിലുള്ള ധാരണാപത്രത്തിലും ഒപ്പുവെച്ചു. ഖത്തർ മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയവും തുർക്കുമെനിസ്​ഥാൻ പരിസ്​ഥിതി സംരക്ഷണ സമിതിയും തമ്മിൽ ബയോഡൈവേഴ്സിറ്റി സംരക്ഷണത്തിലും വന്യജീവി സംരക്ഷണത്തിലുമുള്ള ധാരണാ പത്രങ്ങളിലും ഒപ്പുവെച്ചു.ഔദ്യോഗിക സന്ദർശനത്തിനായി രാജ്യത്തെത്തിയ തുർക്കുമെനിസ്​ഥാൻ പ്രസിഡൻറിന് ആദരസൂചകമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അമീരി ദീവാനിൽ വിരുന്നൊരുക്കി. ഇരുരാഷ്​​​​ട്രങ്ങളുടെ ഭാഗത്ത് നിന്നും മന്ത്രിമാരടക്കം ഉന്നത വ്യക്തിത്വങ്ങൾ വിരുന്നിൽ പങ്കെടുത്തു.
നേരത്തെ ദോഹ ഹമദ് അന്താരാഷ്​്ട്ര വിമാനത്താവളത്തിലെത്തിയ തുർക്കുമെനിസ്​ഥാൻ പ്രസിഡൻറിന് ഉൗഷ്മള വരവേൽപ്പാണ് ലഭിച്ചത്. ഖത്തർ പ്രതിരോധ മന്ത്രി ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്വിയ്യ, തുർക്കുമെനിസ്​ഥാനിലെ ഖത്തർ അംബാസഡർ ഖലീഫ ബിൻ അഹ്മദ് അൽ സുവൈദി, ഖത്തറിലെ തുർക്കുമെനിസ്​ഥാൻ അംബാസഡർ ഒറാസ്​മുഹമ്മദ് കരിയേവ് തുടങ്ങിയവർ പ്രസിഡൻറിനെ സ്വീകരിക്കാനെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story