വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ മലയാളിക്ക് ആറ് ലക്ഷം ഖത്തരി റിയാൽ നഷ്ടപരിഹാരം
text_fieldsദോഹ: വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് അബോധാവസ്ഥയിലായ മലയാളി യുവാവിന് ആറ് ലക്ഷം ഖത്തരി റിയാൽ (ഏകദേശം ഒരു കോടി പത്ത് ലക്ഷം രൂപ) നഷ്ടപരിഹാരം. കണ്ണൂർ ജില്ലയിലെ പാനൂർ വിളക്കോട്ടൂർ സ്വദേശി ഒറ്റ പ്പിലാവുളള ത്തിൽ അബ്ദുല്ലക്കാണ് ഖത്തർ സുപ്രീം കോടതി ആറ് ലക്ഷം റിയാൽ നഷ്ടപരിഹാരം വിധിച്ചത്. ദുഹൈലിലെ ഒരു സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുകയായിരുന്ന അബ്ദുല്ലയെ 2014 മെയ് ഒന്നിനാണ് വിദേശി ഓടിച്ച ബൈക്ക് ഇടിച്ച് വീഴ്ത്തിയത്. സൂപ്പർമാർക്കറ്റിൽ നിന്നും തൊട്ടടുത്ത വീട്ടിലേക്ക് സാധനങ്ങളുമായി പോവുകയായിരുന്നു അബ്ദുല്ല. അപകടത്തിൽ മാരകമായി പരിക്കേറ്റ അബ്ദുല്ലക്ക് ബോധം നഷ്ടപ്പടുകയും രണ്ട് വർഷത്തോളം ഹമദ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയും ചെയ്തു.
എന്നാൽ ഇദ്ദേഹത്തിന് തലയിലേറ്റ മാരക പരിക്ക് കാരണംപിന്നീട് ബോധം തിരിച്ച് കിട്ടിയില്ല.ഹമദ് ആശുപത്രിയിൽ ചികിൽസയിൽ കിഴിയുകയായിരുന്ന അബ്ദുല്ലയുടെ പ്രശ്നത്തിൽ കൾച്ചറൽ ഫോറം ജനസേവന വിഭാഗം നടത്തിയ ഇടപെടലാണ് കേസ് നടപടികൾ വേഗ ത്തിലാക്കുന്നതിനും നഷ്ടപരിഹാരം ലഭിക്കുന്നതിനുംസഹായകമായത്. ഒരു സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന അബ്ദുല്ലയുടെ സഹോദരന് യഥാസമയംകോടതിയിൽ ഹാജരാകാനോ ആവശ്യമായ രേഖകൾ സമർ പ്പിക്കാനോ സാധിച്ചിരുന്നില്ല.
പിന്നീട് നാട്ടിൽ നിന്നുംവന്ന ബന്ധു കൾച്ചറൽ ഫോറം ജനസേവന വിഭാഗ ത്തിെെൻറ സഹായേത്താടെ കേസിന് ആവശ്യമായ രേഖകൾ ശരിയാക്കുകയുംകോടതിയിൽ കേസ് സജീവമായി മുന്നോട്ട് കൊണ്ടു പോകുകയും ചെയ്തു.
ഏകദേശം ഒരു വർഷത്തെ കോടതി വ്യവഹാരങ്ങൾക്ക് ശേഷമാണ് ആറ് ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകാൻ കോടതി ഇൻഷൂറൻസ് കമ്പനിയോട് ആവശ്യെ പ്പട്ടത്.
കൾച്ചറൽ ഫോറം ജനസേവന വിഭാഗം കൺവീനർ മുഹമ്മദ് കുഞ്ഞി, കണ്ണൂർ ജില്ല കമ്മിറ്റി അംഗം അലി മാഹി എന്നിവരുടെ നേതൃത്വ ത്തിലാണ് കേസ് നടത്തിപ്പിനാവശ്യമായ സഹായങ്ങൾ ചെയ്തത്. രണ്ട് വർഷേത്താളം ഹമദ് ആശുപത്രിയിൽ അബോധാവസ്ഥയിലായിരുന്ന മു പ്പത്കാരനായ അബ്ദുല്ലയെ കഴിഞ്ഞ വർഷം മാർച്ചിൽ ഹമദ് ആശുപത്രി അധികൃതരുടെയും കൾച്ചറൽ ഫോറം ജനസേവന വിഭാഗത്തിെൻറയുംനേതൃത്വത്തിൽ വിദഗ്ധ ചികിൽസക്കായി വെല്ലൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിരുന്നു. ഇപ്പോൾ കേരളത്തിൽ ആയുർവേദ ചികിൽസയിലാണ് അബ്ദുല്ല.
ചികിൽസക്കും മറ്റുമായി പ്രയാസം നേരിടുന്ന ഘട്ടത്തിൽ ലഭിച്ച ഈ നഷ്ടപരിഹാരം വലിയ ആശ്വാസമാണെന്ന് അബ്ദുല്ലയുടെ ഖത്തറിലുളള സഹോദരൻ അബ്ദുറഹ്മാൻ പറഞ്ഞു. ഇതിൽ സഹായിച്ച ഹമദ് ആശുപത്രി അധികൃതരോടും കൾച്ചറൽ ഫോറത്താടുമുളള കടപ്പാട് വാക്കുകൾക്കതീതമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.