ജ്യോതിശാസ്ത്ര ഒളിമ്പ്യാഡ് വിദ്യാര്‍ത്ഥികളുടെ സർഗാത്മക കൂട്ടായ്മയായി
text_fieldsദോഹ: ഖത്തര്‍ നാഷണല്‍ കൺവന്ഷന് സെൻററില്‍ മാര്ഗദര്ശനങ്ങളും സര്‍ഗാത്മകതയും എന്നപേരില്‍ ദേശീയ ശാസ്ത്ര ഗവേഷണ വാരത്തിെൻറയും വിദ്യാഭ്യാസ സമ്മേളനത്തിെൻറയും ഭാഗമായി നടന്നുവരുന്ന ശില്പശാലകളുടെയും പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി സംഘടിപ്പിച്ച ജ്യോതിശാസ്ത്ര ഒളിമ്പ്യാഡിെൻറ ഫൈനലില്‍ പങ്കെടുത്തത് 344ഓളം വിദ്യാര്‍ത്ഥികള്‍.
ഖത്തറിലെ രണ്ടാമത് ജ്യോതിശാസ്ത്ര ഒളിമ്പ്യാഡില്‍ 59 പ്രാരംഭ, സെക്കൻററി സ്വതന്ത്ര സ്വകാര്യ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.
44 ശില്പശാലകളിലായി 142ല്‍പരം ഗവേഷണങ്ങള്‍ വിലയിരുത്തുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു. ശാസ്ത്ര ഗവേഷണ ആര്ബിട്രേഷന് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുന്നതിനുള്ള ആദ്യത്തെ ശില്പശാലയും കഴിഞ്ഞ ദിവസം സംഘടിപ്പിച്ചു. 142 വിദ്യാര്‍ത്ഥികളും ജഡ്ജിങ് കമ്മിറ്റിയില്‍ നിന്നുള്ള 52 അംഗങ്ങളും ശില്പശാലയില് പങ്കെടുത്തു. ശാസ്ത്ര ഗവേഷണ ജഡ്ജിങ് കമ്മിറ്റി തലവന്‍ ഖത്തര്‍ യൂണിവേഴ്സിറ്റി മെഡിക്കല്‍ കോളേജിലെ ഡോ.ഹമ്ദാന്‍ ബിന്‍ ഇബ്രാഹീം അല്‍മുഹമ്മദ് വിദ്യാര്‍ത്ഥികളുടെ ഗവേഷണങ്ങള്‍ വിലയിരുത്തുന്നതിന്റെ രീതികളെയും മാനദണ്ഡങ്ങളെയും കുറിച്ച് സംസാരിച്ചു.
ഗവേഷണങ്ങള്‍ പരിശോധിക്കുന്നതിനായി പുതിയ നിലവാരങ്ങളും മാനദണ്ഡങ്ങളും ഈ വര്‍ഷം മുതല്‍ നടപ്പില്‍ വരുത്തിയതായി ഖത്തര്‍ നാഷണല്‍ റിസര്‍ച്ച് ഫണ്ടിന്റെ സ്പെഷ്യല്‍ പ്രോഗ്രാം ഡയറക്ടര്‍ അബ്ദുല്ലാ അല്‍ക മാലി പറഞ്ഞു. പുതിയ മാനദണ്ഡങ്ങള്‍ ആഗോള നിലവാരത്തിനൊത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയിലെ ലോസ് ആഞ്ചല്‍സില്‍ നടക്കുന്ന ഗവേഷണ മത്സരത്തില്‍ ഖത്തറിനെ പ്രതിനിധീകരിക്കുന്നതിനായി സെക്കൻററി വിദ്യാര്‍ത്ഥികളുടെ ആറ് ഗവേഷണങ്ങള്‍ തെരഞ്ഞെടുക്കുമെന്നും അല്‍ കമാലി പറഞ്ഞു. 70 രാജ്യങ്ങളാണ് ഈ മത്സരത്തില്‍ പങ്കെടുക്കുക. 142 ഗവേഷണ പ്രൊജക്ടുകളാണ് ലഭിച്ചിട്ടുള്ളത്. അഞ്ച് അംഗങ്ങളുള്‍പ്പെട്ട കമ്മിറ്റി ഇവ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യും. സമ്മേളനവും ഗവേഷണ വാര പരിപാടികളും മാര്‍ച്ച് 16വരെ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.