വൈദ്യുതി വിതരണം, ജല കണക്ഷനുകള്‍ ക്രമപ്പെടുത്തൽ: കരട് നിയമം ശൂറ കൗണ്‍സില്‍ ചര്‍ച്ച ചെയ്തു
text_fieldsദോഹ: രാജ്യത്തെ വൈദ്യുതിവിതരണ, ജല കണക്ഷനുകള്‍ ക്രമപ്പെടുത്തുന്നത് സംബന്ധിച്ച കരട് നിയമത്തെക്കുറിച്ച് സർവീസ് കമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ട് ശൂറകൗണ്‍സില്‍
ചര്‍ച്ച ചെയ്തു. യോഗം പ്രസ്തുത റിപ്പോര്‍ട്ട് വിശദമായി പഠിച്ചശേഷം ശുപാര്‍ശകള്‍ സഹിതം മന്ത്രിസഭയ്ക്ക് കൈമാറാനും തീരുമാനിച്ചു. യോഗത്തിൽ സ്പീക്കര്‍ മുഹമ്മദ് ബിന്‍ മുബാറക്ക് അല്‍ ഖുലൈഫിയുടെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറല്‍ ഫഹദ് ബിന്‍ മുബാറക്ക് അല്‍ ഖയാറീന്‍ അജണ്ട വിശദീകരിച്ചു. വൈദ്യുതി വിതരണം, ജല കണക്ഷനുകള്‍ ക്രമപ്പെടുത്തുന്നത് സംബന്ധിച്ച കരട് നിയമം വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശൂറ കൗണ്‍സിലിെൻറ പബ്ലിക്
സർവീസസ് ആന്‍ഡ് യൂട്ടിലിറ്റീസ് കമ്മിറ്റിയോട് അടുത്തിടെ നിർദേശിച്ചിരുന്ന പ്രകാരമാണ് കമ്മിറ്റി രണ്ടാംതവണയും കരട് നിയമത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കൗണ്‍സിലിന് കൈമാറിയത്. കൗണ്‍സിലിെൻറ പബ്ലിക് സർവീസസ് ആന്‍ഡ് യൂട്ടിലിറ്റീസ് കമ്മിറ്റി ഇന്നലെ യോഗം ചേര്‍ന്ന് പൊതുശുചിത്വം സംബന്ധിച്ച കരട് നിയമം ചര്‍ച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.