സാമൂഹിക മാറ്റത്തിന് സ്ത്രീകള്‍ മുന്നിട്ടിറങ്ങണം –പി റുക്സാന
text_fieldsദോഹ: തലമുറകള്‍ പിറന്നു വീഴുന്നതും വളര്‍ന്നു വരുന്നതും സ്ത്രീയുടെ തണലിലാണെന്നും അതിനാല്‍ സ്ത്രീകളോട് സ്വീകരിക്കേണ്ട നിലപാടുകള്‍ വളര്‍ന്നു വരുന്ന തലമുറയെ ബോധ്യപ്പെടുത്താന്‍ അവരെക്കാള്‍ നന്നായി മറ്റാര്‍ക്കും കഴിയില്ലെന്നും അത് മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങണമെന്നും വെല്‍ഫയര്‍ പാര്‍ട്ടി വനിതാവിഭാഗം അഡ്ഹോക് കമ്മിറ്റി അംഗം പി രുക്സാന. ‘കരുത്താണ് സ്ത്രീത്വം’ എന്ന തലക്കെട്ടില്‍ കൾച്ചറല്‍ ഫോറം നടുമുറ്റം സംഘടിപ്പിച്ച ചര്‍ച്ച സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. പുരുഷനെ ശത്രു പക്ഷത്ത് നിർത്തിക്കൊണ്ടാല്ല സ്ത്രീ സുരക്ഷയും സ്ത്രീ ശാക്തീകരണവും സാധ്യമാക്കേണ്ടതെന്നും പരസ്പരം മനസ്സിലാക്കി ഒരുമിച്ചു മുന്നേറുേമ്പാഴാണ് നീതിപൂർവ്വകവും പുരോഗമാനോന്മുഖവുമായ ഒരു സമൂഹം രൂപം കൊള്ളുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വനിതകളുടെ പങ്കാളിത്തം കൊണ്ടും ഉള്ളടക്കം കൊണ്ടും കൾച്ചറല്‍ ഫോറം ഹാളില്‍ നടന്ന പരിപാടി ഫലവത്തും വേറിട്ടതുമായ അനുഭവമായി മാറി. സ്ത്രീ സൗഹൃദമല്ലാതായി മാറിക്കൊണ്ടിരിക്കുന്ന കേരളീയ സാമൂഹികന്തരീക്ഷത്തെ കുറിച്ചുള്ള ആശങ്കകള്‍ ചര്‍ച്ചയില്‍ സംസാരിച്ചവര്‍ പങ്കു വെച്ചു. തൊഴില്‍ പരമായ മൂല്യബോധവും ധാര്‍മ്മികതയും അപ്രത്യക്ഷമാകുന്നതിന്റെ തെളിവാണ് അഭിഭാഷകരില്‍ നിന്നും നിയമപാലകരില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നുമെല്ലാം കുറ്റവാളികള്‍ക്ക് കിട്ടുന്ന പിന്തുണയെന്ന് പരിപാടിയില്‍ സംസാരിച്ചവര്‍ ഏകസ്വരത്തില്‍ അഭിപ്രായപ്പെട്ടു. സ്ത്രീയുടെ സുരക്ഷ ആദ്യമായി അവളുടെ ബാധ്യതയാണെന്നും അത് മനസ്സിലാക്കി പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യാന്‍ സ്ത്രീകള്‍ തയ്യാറാവണമെന്നും ഉള്ള നിര്‍ദ്ദേശങ്ങളും ചര്‍ച്ചയില്‍ നിന്നും ഉയര്‍ന്നു വന്നു.
ഇന്ത്യന്‍ ഇസ്ലാമിക് അസോസിയെഷന്‍ വനിതാവിഭാഗം പ്രസിഡൻറ് നഫീസത് ബീവി, മാതൃഭൂമി റിപ്പോര്‍ട്ടര്‍ ശ്രീദേവി ജോയ് , ഫര്‍സാന ,ഫസ്ന, റഹ്മത്ത്, മുനീര, ബീന, സലീന, സമീര, സുഫിര ബാനു,ഷഫീന, മുബഷിറ , നുഫൈസ , ഹുമൈര, തുടങ്ങിയവര്‍ സംസാരിച്ചു. കൾച്ചറല്‍ ഫോറം ലീഗല്‍ സെല്‍ അംഗം അഡ്വ . രുക്സാന ചര്‍ച്ച ഉപസംഹരിച്ചു സംസാരിച്ചു.
നൂര്‍ജഹാന്‍ ഫൈസല്‍ മോഡറേറ്റര്‍ ആയിരുന്നു. റജീന അലി അധ്യക്ഷത വഹിച്ച പരിപാടിയില്‍ നജല സദസ്സിനെ സ്വാഗതം ചെയ്തു. താഹിര, മദീഹ, അദീബ, എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.