പുതിയ അധ്യയന വര്‍ഷത്തില്‍ സിബിഎസ്ഇ(ഐ) സിലബസ് ഉണ്ടാകില്ല
text_fieldsദോഹ: സിബിഎസ്ഇ ഇന്‍റര്‍നാഷണല്‍ പാഠ്യപദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനം ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകള്‍ രക്ഷിതാക്കളെ അറിയിച്ചു. 2017 ഏപ്രിലില്‍ പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതോടെ, സിബിഎസ്ഇ(ഐ) സിലബസില്‍ പഠനം നടത്തിയിരുന്ന വിദ്യാര്‍ത്ഥികള്‍ സിബിഎസ്ഇ നാഷണല്‍ പാഠ്യപദ്ധതിയിലാണ് തുടര്‍ന്ന് പഠിക്കുക.
സിബിഎസ്ഇയുടെ ഡല്‍ഹി കേന്ദ്രത്തില്‍ നിന്നും നിര്‍ദേശമുള്ളതിനാല്‍ ഇന്‍്റര്‍നാഷണല്‍ പാഠ്യപദ്ധതി നിര്‍ത്തലാക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് എന്നാണ് ബിര്‍ള പബ്ളിക് സ്കൂള്‍ രക്ഷിതാക്കളെ അറിയിച്ചത്.
ഇന്‍്റര്‍നാഷണല്‍ സിലബസ് നാഷണലുമായി ലയിപ്പിക്കാനാണ് തീരുമാനം. കിന്‍റര്‍ഗാര്‍ട്ടണ്‍ സ്കൂളുകളിലെ ഇന്‍്റര്‍നാഷണല്‍ വിഭാഗവും ഇതിലുള്‍പ്പെടും.
സിബിഎസ്ഇ(ഐ)യില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍, ഫെബ്രുവരിയില്‍ ഈ കരിക്കുലം നിര്‍ത്തലാക്കുമെന്ന പ്രഖ്യാപനം വന്നതുമുതല്‍ ആശങ്കയിലായിരുന്നു.
രണ്ടു പാഠ്യപദ്ധതികളുടെയും അധ്യയന രീതികളും പുസ്തകങ്ങളുമെല്ലാം വളരെ വ്യത്യസ്തങ്ങളായതിനാല്‍ സിബിഎസ്ഇ ദേശീയ പാഠ്യപദ്ധതിയിലേക്ക് മാറുന്നതോടെ ഇന്‍ര്‍നാഷണല്‍ സിലബസ് പിന്തുടര്‍ന്നുവന്ന വിദ്യാര്‍ത്ഥികള്‍ക്ക് അത് മനസ്സിലാക്കാന്‍ വലിയ പ്രയത്നം ആവശ്യമാകുമെന്നതായിരുന്നു രക്ഷിതാക്കളുടെ ആശങ്കയ്ക്ക് കാരണം. എന്നാല്‍ പല പ്രമുഖ ഇന്ത്യന്‍ സ്കൂളുകളും രക്ഷിതാക്കള്‍ക്ക് ഒൗദ്യോഗിക സന്ദശേം അയച്ചില്ളെങ്കിലും വിദ്യാര്‍ത്ഥികളോട് കരിക്കുലമാറ്റത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ഇന്‍്റര്‍നാഷണല്‍ പാഠ്യപദ്ധതിയില്‍ നിന്നും ദേശീയ പാഠ്യപദ്ധതിയിലേക്കുള്ള മാറ്റം എളുപ്പമാക്കുന്നതിന് ഈ വിദ്യാര്‍ത്ഥികള്‍ പ്രത്യകേ ക്ളാസുകളില്‍ തുടരുമെന്നും സ്കൂള്‍ അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ബിര്‍ള പബ്ളിക് സ്കൂള്‍, ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍, ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്കൂള്‍, എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ എന്നിവ അന്താരാഷ്ട്ര, ദേശീയ സിലബസുകളില്‍ അധ്യയനം നടത്തുന്ന ഖത്തറിലെ ചില പ്രധാന സ്കൂളുകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
