സമുദായത്തിന്‍െറ പൊതു മനസ്സും നാവുമാണ് മുസ്ലിംലീഗ്-ഇ.ടി.മുഹമ്മദ്ബഷീര്‍ എം.പി
text_fieldsദോഹ: മുസ്ലിം സമുദായത്തിന്‍റെ പൊതു മനസ്സും നാവുമാണ് മുസ്ലിംലീഗെന്ന് മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ്ബഷീര്‍ എം.പി.
ഖത്തര്‍ കെ.എം.സി.സി.മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡെലിഗേറ്റ് കോണ്‍ഫറന്‍സില്‍ ‘മുസ്ലിംലീഗ്: ചരിത്രവും വര്‍ത്തമാനവും’ എന്ന വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.
അനീതിക്കെതിരെ പ്രതികരിക്കുന്നതില്‍ രാഷ്ട്രീയമായ ജയപരാജയങ്ങള്‍ ലീഗ് പരിഗണിക്കാറില്ല. ന്യൂനപക്ഷങ്ങളുടേയും പിന്നോക്ക വിഭാഗത്തിന്‍െറയും വ്യാപകമായ ഐക്യ നിര ഉയര്‍ന്ന് വരണമെന്നാണ് ലീഗ് ആഗ്രഹിക്കുന്നത്. ഇതിനായി കേരളത്തിന് പുറത്തും മുസ്ലിം-ദളിത് വിഭാഗങ്ങളുടെ പുരോഗതിക്കായി പുതിയ പദ്ധതികളും പരിപാടികളുമായി മുസ്ലിംലീഗ് ദേശീയ കമ്മിറ്റി മുന്നോട്ടു പോവുകയാണ്.
പാര്‍ലമെന്‍ററി സംവിധാനം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് പൗരന്‍മാരുടെ കയ്യിലെ മൂര്‍ച്ചയേറിയ ആയുധം ബാലറ്റ് പേപ്പറാണെന്ന തിരിച്ചറിവാണ് കേരള മുസ്ലിംകള്‍ മറ്റുള്ളവരെ പഠിപ്പിച്ചതെന്ന് ഇ.ടി.ചൂണ്ടിക്കാട്ടി.ഫാഷിസം ഭീകരരൂപം പ്രാപിച്ച് രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. കേരളത്തില്‍പോലും വിഷലിപ്തമായ അജണ്ടകള്‍ നടപ്പിലാക്കാനാണ് സംഘ്പരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നത്. ഇത് തിരിച്ചറിയാതെ വൈകാരികമായി പ്രതികരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നത് അപകടകരമാണ്.പലപ്പോഴും ഇത്തരം വൈകാരിക പ്രതികരണങ്ങളെ പ്രോല്‍സാഹിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ് മുന്നോട്ട് വെച്ച സേവനത്തിന്‍െറ രാഷ്ട്രീയം മറ്റു സംഘടനകള്‍ കൂടി ഏറ്റെടുക്കുന്നത് നല്ലതാണ്. ഇക്കാര്യത്തില്‍ മുസ്ലിംലീഗിന്‍റെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്നത് കെ.എം.സി.സിയാണെന്നത് അഭിമാനകരമാണ്.
സേവനത്തിന്‍െറ പുതിയ തലത്തിലേക്കും പ്രവര്‍ത്തന മികവിലേക്കും ശക്തമായി കുതിക്കാന്‍ പാര്‍ട്ടി സുസജ്ജമായി രംഗത്തിറങ്ങുമെന്നും ഇ.ടി.മുഹമ്മദ് ബഷീര്‍ ചൂണ്ടിക്കാട്ടി. പ്രമുഖ ട്രൈനര്‍ റാഷിദ് ഗസ്സാലി കൂളിവയല്‍ ‘വ്യക്തിത്വ വികസനവും സാമൂഹിക പ്രവര്‍ത്തനവും’ എന്ന വിഷയം അവതരിപ്പിച്ചു.
പ്രമുഖ എഴുത്തുകാരന്‍ രായിന്‍കുട്ടി നീറാട് രചിച്ച ‘കേരള രാഷ്ട്രീയവും മുസ്ലിംലീഗും' പുസ്തക പ്രകാശനം മസ്ക്കര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് എം.ഡി. മൂസ്സ കുറുങ്ങോടിന് നല്‍കി ഇ.ടി.മുഹമ്മദ് ബഷീര്‍ നിര്‍വ്വഹിച്ചു.
തിരൂരങ്ങാടി മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കെ.എം.സി.സി ഉപദേശക സമിതി ചെയര്‍മാന്‍ പി.എസ്.എച്ച്.തങ്ങളെ ചടങ്ങില്‍ ആദരിച്ചു.
പരിപാടിയില്‍ മലപ്പുറം ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സംബന്ധിച്ചത്. കെ.എം.സി.സി.
സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുന്നാസര്‍ നാച്ചി, ഭാരവാഹികളായ സി.വി.ഖാലിദ്,സലീം നാലകത്ത്, ഉപദേശക സമിതി അംഗങ്ങളായ ഡോ.വണ്ടൂര്‍ അബൂബക്കര്‍, എടയാടി ബാവ ഹാജി, വി.ഇസ്മായില്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
മലപ്പുറം ജില്ലാ പ്രസിഡണ്ട് പി.പി.അബ്ദു റഷീദ്, ജനറല്‍ സെക്രട്ടറി സവാദ് വെളിയംകോട്, ട്രഷറര്‍ കെ.മുഹമ്മദ് ഈസ്സ, ഭാരവാഹികളായ അലി മൊറയൂര്‍, കുഞ്ഞിമോന്‍ ക്ലാരി, അബ്ദുല്‍ ജബ്ബാര്‍ പാലക്കല്‍, എന്‍.ടി.ബഷീര്‍ ചേലാബ്ര, അബ്ദുല്‍ അക്ബര്‍ വെങ്ങശ്ശേരി, റഫീഖ് കൊണ്ടോട്ടി, സെക്കീര്‍ ഹുസൈന്‍ കൊടക്കല്‍ പരിപാടികള്‍ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.