മഴയും കാറ്റും കിട്ടിയപ്പോള്‍ ഈന്തപ്പഴ തോട്ടങ്ങളില്‍ കൃത്രിമ പരാഗണം കുറഞ്ഞു
text_fieldsദോഹ: ഫെബ്രുവരി മുതലുള്ള അനുയോജ്യ കാലാവസ്ഥ ഖത്തറിലെ ഈന്തപ്പഴ കര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു. മഴയും കാറ്റും തോട്ടങ്ങളുടെ വിളവെടുപ്പിന് മികവ് നല്‍കുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. ഈന്തപ്പനകളില്‍ പരാഗണം നടക്കണമെങ്കില്‍ അതിന് കാറ്റും മഴയും ആവശ്യമാണ്. ഈ വര്‍ഷം മുമ്പത്തെക്കാള്‍ കൂടുതല്‍ കാറ്റുണ്ടായതിനാല്‍ കര്‍ഷകര്‍ പ്രതീക്ഷയിലുമാണ്. മഴയും പ്രതീക്ഷിക്കുന്നതിനെക്കാള്‍ ലഭിച്ചു. നിരവധി ഈത്തപ്പഴ ഫാമുകളുള്ള വടക്കന്‍ ഭാഗത്ത് ഇപ്രാവശ്യം നല്ല മഴയും കാറ്റാണ് ലഭിച്ചത്.
സാധാരണ മഴ ലഭിക്കാതെ വന്നാല്‍ ഈന്തപ്പനകളില്‍ കൃത്യമ പരാഗണം ചെയ്യുകയാണ് പതിവ്. ആണ്‍-പെണ്‍ പനകളെ കണ്ടത്തെിയാണ് കൃത്രിമ മായി പരാഗണം ചെയ്യിക്കുന്നത്. തോട്ടത്തില്‍ അപൂര്‍വ്വമായുള്ള ആണ്‍മരത്തിനെ കണ്ടത്തെി അതിന്‍െറ പൂങ്കുല ചത്തെിയെടുത്ത് ഭൂരിപക്ഷമുള്ള പെണ്‍പനകളിലെ പൂക്കളില്‍ കെട്ടിവെക്കും. 15 ദിവസം കഴിഞ്ഞാണ് ഇത് അഴിച്ച് മാറ്റുന്നത്.
എന്നാല്‍ ഈ വര്‍ഷം കൃത്രിമ പരാഗണം കാര്യമായി വേണ്ടി വന്നില്ളെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.
അല്‍ ശഹാനിയ്യ, അല്‍ ശമാല്‍, ഉം സലാല്‍ തുടങ്ങിയയിടങ്ങളിലെ ഫാം തൊഴിലാളികളും ഇക്കാര്യത്തോട് യോജിക്കുന്നുണ്ട്. കൃത്രിമ പരാഗണത്തിന് ഏറെ ചെലവ് വേണ്ടിവരും എന്നുള്ളതിനാല്‍ ഇക്കാര്യത്തില്‍ കര്‍ഷകര്‍ക്ക് ഒഴിവായി കിട്ടിയത് വന്‍ ഭാരിച്ച ചെലവ് കൂടിയാണ്. അതേസമയം പ്രകൃതിയാലുള്ള പരാഗണം വഴി പുഷ്പ്പിക്കുന്ന പനകളില്‍ ഗുണവും രുചിയും ഏറെ അധികമുള്ള കായകളാണ് ഉണ്ടാകുന്നത്. ഈത്തപ്പഴ കര്‍ഷകര്‍ ഏറെയുള്ള രാജ്യമാണ് ഖത്തര്‍.
വര്‍ഷത്തിലൊരിക്കല്‍ മാത്രം പരാഗണം ചെയ്യുകയും പുഷ്പ്പിക്കുകയും ചെയ്യുന്നതാണ് ഈന്തപ്പനകള്‍. മൊട്ടിട്ടാല്‍ ഏകദേശം 20 ദിവസങ്ങള്‍ കൊണ്ട് പൂവ് വിടരും മൂന്ന് മാസങ്ങള്‍ കൊണ്ട കായകള്‍ രൂപപ്പെടും.
വേനല്‍ക്കാലത്ത് വിളവിന് തയ്യാറാകുകയും ചെയ്യും പ്രതിവര്‍ഷം 16000- 20000 ടണ്‍ ഈത്തപ്പഴമാണ് ഖത്തറില്‍ ഉല്‍പ്പാദിപ്പിക്കുന്നത്.
ഇരുപതോളം ഇനത്തിലുള്ള ഈന്തപ്പനകളാണ് രാജ്യത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
