Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅൽ ജസീറക്ക് ‘േക്രാളി’...

അൽ ജസീറക്ക് ‘േക്രാളി’ അവാർഡ്

text_fields
bookmark_border
അൽ ജസീറക്ക് ‘േക്രാളി’ അവാർഡ്
cancel

ദോഹ: വനിതകളെ സംബന്ധിച്ച റിപ്പോർട്ടുകൾക്ക് മാധ്യമ ലോകത്തെ ഏറ്റവും വലിയ പുരസ്​കാരങ്ങളിലൊന്നായ ജൈൻ കണ്ണിംഗ്ഹാം േക്രാളി എന്ന േക്രാളി അവാർഡ് 2017 അൽ ജസീറക്ക്. അൽ ജസീറയുടെ 101 ഈസ്​റ്റ് േപ്രാഗ്രാമിൽ പ്രക്ഷേപണം ഗുഡ് മോണിംഗ് പാക്കിസ്​ഥാൻ എന്ന പരിപാടിക്ക് ഐല കാള്ളൻ ആണ് അവാർഡിനായർഹയായത്. 
മാധ്യമപ്രവർത്തനം ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നായ പാക്കിസ്​ഥാനിലെ വനിതാ മാധ്യമ റിപ്പോർട്ടർമാരുടെ ജീവിതമാണ് ഗുഡ് മോണിംഗ് പാക്കിസ്​ഥാനിലൂടെ ഐല വെള്ളിത്തിരയിലാക്കിയത്. 
 എല്ലാ ആഴ്ചകളിലും ഏഷ്യയിലെ ഏറ്റവും പുതിയ വിഷയങ്ങളെ സംബന്ധിച്ച് അവതരിപ്പിക്കുന്ന അൽ ജസീറയുടെ പ്രത്യേക പരിപാടിയാണ് 101 ഈസ്​റ്റ് േപ്രാഗ്രാം. 
വനിതകളുടെ ക്ഷേമത്തിനും ഉന്നമനത്തിനും അവരുടെ അവകാശങ്ങൾക്കുമായി ജീവിതം ഉഴിഞ്ഞുവെച്ച അമേരിക്കൻ ധീര മാധ്യമ പ്രവർത്തകയായ ജൈൻ കണ്ണിംഗ്ഹാം േക്രാളിയുടെ സ്​മരണക്കായി അവർ സ്​ഥാപിച്ച ജനറൽ ഫെഡറേഷൻ ഓഫ് വിമൻസ്​ ക്ലബാണ് അവാർഡുകൾ സമ്മാനിക്കുന്നത്.
സമൂഹത്തിലെ വനിതകളുടെ അവകാശങ്ങളെയും ഉന്നമനത്തെയും സംബന്ധിച്ചുള്ളതാണ് ഐലയുടെ പരിപാടിയെന്നും കൂടാതെ മാധ്യമരംഗത്ത് വനിതാ മാധ്യമപ്രവർത്തകർ നേരിടുന്ന കടുത്ത വെല്ലുവിളികളെയും ഈ ചിത്രം പരിചയപ്പെടുത്തുന്നുവെന്ന് അവാർഡ് സംഘാടകർ വ്യക്തമാക്കി. 
ത​​​​െൻറ കടുത്ത പരിശ്രമങ്ങൾക്കുള്ള അംഗീകാരമാണ് അവാർഡെന്ന് കരിയറിലെ ആദ്യ അന്താരാഷ്​ട്ര പുരസ്​കാരം നേടിയ ഐല കാള്ളൻ പറഞ്ഞു. 
 പാക് ൈട്രബൽ ഏരിയകളിൽ വാർത്താ റിപ്പോർട്ടിംഗിൽ വനിതാ മാധ്യമ പ്രവർത്തകർ നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ച് വീണ്ടും അവതരിപ്പിക്കാനുള്ള അവസരമാണ് അവാർഡ് നേട്ടമെന്നും അവർ പറഞ്ഞു.
 തികച്ചും യാഥാസ്​ഥിതിക രീതികളുടെ ചട്ടക്കൂടിലുള്ള ഒരു സമുദായവും വിവിധ സായുധ സംഘങ്ങളുടെ ഭീഷണികളും വെല്ലുവിളികളും നേരിട്ട് റിപ്പോർട്ട് തയ്യാറാക്കുക കടുത്തതാണെന്നും അവർ കൂട്ടിച്ചേർത്തു. 
പാക്കിസ്​ഥാനിലെ അഫ്ഗാനിനോട് ചേർന്ന കലുഷിതമായ അതിർത്തികളിൽ പ്രക്ഷേപണം ചെയ്യപ്പെടുന്ന ൈട്രബൽ ന്യൂസ്​ നെറ്റ്വർക്ക് റേഡിയോയിൽ ജോലി ചെയ്യുന്ന വനിതാ മാധ്യമപ്രവർത്തകയെ കേന്ദ്രീകരിച്ചുള്ളതാണ് ഐല കാള്ള​​​െൻറ ചിത്രം. 
ന്യൂയോർക്ക് ഫിലിം ഫെസ്​റ്റിവൽ ആൻഡ് ടെലിവിഷൻ അവാർഡിൽ സ്വർണ മെഡൽ നേടിയ ചിത്രം കൂടിയാണ് ഗുഡ്മോണിംഗ് പാക്കിസ്​ഥാൻ. കാലിഫോർണിയയിലെ പാം സ്​പ്രിംഗ്സിൽ നടന്ന വർണാഭമായ ചടങ്ങിൽ ഐല കാള്ളൻ അവാർഡ് ഏറ്റുവാങ്ങി. 
നേപ്പാൾ, മ്യാന്മർ, കംബോഡിയ,ഫ്രാൻസ്​ രാജ്യങ്ങളിൽ അന്താരാഷ്ട്ര സ്​റ്റോറികൾ കാള്ളൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.   
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:al jazeera
News Summary - -
Next Story