Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഉപരോധ രാജ്യങ്ങളുടെത്...

ഉപരോധ രാജ്യങ്ങളുടെത് അടിസ്ഥാന രഹിതമായ ആരോപണം -ഖത്തർ 

text_fields
bookmark_border
ഉപരോധ രാജ്യങ്ങളുടെത് അടിസ്ഥാന രഹിതമായ ആരോപണം -ഖത്തർ 
cancel

ദോഹ: ഖത്തറിന് മേൽ അയൽ രാജ്യങ്ങൾ ഉന്നയിച്ചത് അടിസ്​ഥാന രഹിതമായ ആരോപണങ്ങൾ മാത്രമാണെന്ന് ഖത്തർ വ്യക്തമാക്കി.  അയൽ രാജ്യങ്ങളുടെ ഉപാധികൾക്ക് മേൽ വിലപേശൽ നടത്തണമെന്ന്​ അമേരിക്കയും അഭിപ്രായപ്പെട്ടു. എന്നാൽ അടിസ്​ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചവരോട്​ അതിൻമേൽ വിലപേശാൻ തങ്ങളില്ലെന്ന് ഖത്തർ അമേരിക്കയെ അറിയിച്ചതായാണ് അറിയുന്നത്. ഇന്നലെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റിക്സ്​ ടെൽസണും ഖത്തർ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്​ദുറഹ്മാൻ ആൽഥാനിയും നടത്തിയ ചർച്ചയിലാണ് ത​​​െൻറ രാജ്യത്തി​​െൻറ നിലപാട് വിദേശകാര്യ മന്ത്രി അമേരിക്കയെ അറിയിച്ചത്. ഉപാദി വെച്ച രാജ്യങ്ങൾ അന്താരാഷ്​ട്ര നീതിയെയാണ് ചോദ്യം ചെയ്തിരിക്കുന്നത്. അന്താരാഷ്​ട്ര നിയമങ്ങൾക്കനുസൃതമായി കാര്യങ്ങൾ ചർച്ച ചെയ്യാൻ തങ്ങൾ ഒരുക്കമാണ്.

എന്നാൽ വിലപേശാനാണ് ശ്രമമെങ്കിൽ തങ്ങളതിന് ഒരുക്കമല്ലെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു. അമേരിക്കൻ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ച മികച്ചതും ക്രിയാത്​മകവുമായിരുന്നു.  ഉപരോധ രാജ്യങ്ങളുടെ ഉപാധികൾ ബുദ്ധിക്ക് യോജിക്കാൻ കഴിയുന്നതാകണമെന്ന് അമേരിക്കയും അഭിപ്രായപ്പെട്ടതായി ശൈഖ് മുഹമ്മദ് ആൽഥാനി പിന്നീട് മാധ്യമ പ്രവർത്തകരെ അറിയിച്ചു. കുവൈത്ത് കാബിനറ്റ് മന്ത്രി മുഹമ്മദ് അൽഅബ്​ദുല്ല അസ്സബാഹ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. ഒരാഴ്ച നീണ്ട് നിൽക്കുന്ന അമേരിക്കൻ സന്ദർശനത്തി​​െൻറ ഭാഗമായാണ് അദ്ദേഹത്തി​​െൻറ സന്ദർശനമെന്ന് അധികൃതർ വ്യക്തമാക്കി. കുവൈത്ത് അമീർ നടത്തുന്ന മാധ്യസ്​ഥ ശ്രമങ്ങൾക്ക് എല്ലാ വിധ പിന്തുണയും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി അറിയിച്ചു. അതിനിടെ പ്രശ്ന പരിഹാരത്തിന് ഉപ​േരാധ രാജ്യങ്ങൾ മുൻപോട്ട് വെച്ച ഉപാധികൾ ഖത്തറിനെ സംബന്ധിച്ച് അംഗീകരിക്കാൻ എളുപ്പമായ കാര്യങ്ങളല്ലെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയും വിദേശകാര്യ വക്താവും ഒുരു പോലെ വ്യക്തമാക്കി. എങ്കിലും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതി​​െൻറ  ഭാഗമായി ചില നീക്ക് പോക്കുകൾ നടക്കേണ്ടതുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു. ഇനിയുള്ള ദിവസങ്ങൾ ചർച്ചകൾ തുടരുമെന്നും അമേരിക്കൻ വൃത്തങ്ങൾ സൂചന നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar crisis
News Summary - -
Next Story