പെരുന്നാൾ ‘ഖത്തർ െഎക്യദാർഢ്യ’ ദിനമായി ആഘോഷിക്കും
text_fieldsദോഹ : പെരുന്നാൾ ദിനം ഖത്തർ ഐക്യദാർഢ്യ ദിനമായി ആഘോഷിക്കാൻ കൾച്ചറൽ ഫോറം തീരുമാനിച്ചു. ‘കുല്ലുന ഖത്തർ’ എന്ന തലക്കെട്ടിൽ രാജ്യത്തൊട്ടുക്കും നടക്കുന്ന ക്യാമ്പയിനോട് പ്രവാസി പക്ഷത്തു നിന്നുള്ള മികച്ച ഐക്യദാർഢ്യം ആയിരിക്കും പരിപാടി എന്ന് ഭാരവാഹികൾ അറിയിച്ചു . പരിപാടിയുടെ ഭാഗമായി എല്ലാ കൾച്ചറൽ ഫോറം പ്രവർത്തകരും അനുഭാവികളും അവരുടെ കുടുംബങ്ങളും പെരുന്നാൾ പ്രാർഥനക്കായി അലി ബിൻ അലി മസ്ജിദ് ( മാൾ സിഗ്‌നലിനു അടുത്തുള്ള അൽ അഹ്‍ലി സ്പോർട്സ് ക്ലബ്ബിനു സമീപം ) ഈദ് ഗാഹിൽ ഒത്തുകൂടും
പ്രാർത്ഥനക്കു ശേഷം ശേഷം പ്രത്യേകം സജ്ജീകരിച്ച ബാനെറിനു കീഴിൽ പ്രത്യേകം തയ്യാറാക്കിയ ഐക്യദാർഢ്യ ടീ ഷർട്ടുകൾ ധരിച്ചു അണിനിരക്കും . കുട്ടികളും സ്ത്രീകളും ഖത്തർ പതാകകൾ കയ്യിലേന്തി ഐക്യദാർഢ്യത്തിൽ പങ്കു ചേരും. ഐക്യദാർഢ്യ മുദ്രാവാക്യങ്ങൾ മുഴക്കി മുഴുവൻ ആളുകളും സംഗമത്തിന്റെ ഭാഗമാകും .
പരിപാടിയിൽ പെങ്കടുക്കുന്നതിനായി എല്ലാവരും കൃത്യ സമയത്ത് ഈദ് ഗാഹിൽ എത്തിച്ചേരണം എന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു .
യോഗത്തിൽ കൾച്ചറൽ ഫോറം ആക്ടിങ് പ്രസിഡന്റ് തോമസ് സക്കറിയ അധ്യക്ഷത വഹിച്ചു . റഷീദലി, അലവിക്കുട്ടി , രജായി , ഷറഫുദ്ദീൻ , ഷബീബ് , റഹ്മത് എന്നിവർ സംസാരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.