‘പച്ചത്തുരുത്ത്’ പദ്ധതിക്ക് തുടക്കമായി
text_fieldsദോഹ:ഗ്രീൻ ഖത്തർ ക്ലീൻ ഖത്തർ എന്ന ഖത്തർ പാരിസ്ഥിതിക പദ്ധതിയുടെ ഭാഗമായി, വരുന്ന വർഷം പത്ത് ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുവാൻ ലക്ഷ്യമിട്ടുകൊണ്ട് മുറൂജ് ഖത്തർ നടത്തുന്ന പദ്ധതിയുടെ ആദ്യ പടിയെന്നോണം ഖത്തർ കെ.എം.സി.സി കത്താറ പാരമ്പര്യ സാംസ്കാരിക സ്ഥാപനവുമായി കൈകോർക്കുന്നു .
ഖത്തർ കെ.എം.സി.സി യുടെ പാരിസ്ഥിതിക വിഭാഗമായ ‘പച്ചത്തുരുത്ത്’ 30 വൃക്ഷ തൈകൾ നട്ടുകൊണ്ടാണിതിനു തുടക്കം കുറിച്ചിരിക്കുന്നത്. ആദ്യ വൃക്ഷം കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് എസ്.എ.എം ബഷീർ , പരിസ്ഥിതി മന്ത്രാലയത്തിലെ ഫഹദ് അൽ അഹ്ബാബി, ഹുസൈൻ അൽ ബാക്കിർ, അബ്ദുൽ വാഹിദ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു. കത്താറ കൾചറൽ വില്ലേജിൽ നടന്ന പരിപാടിയിൽ ചെയർമാൻ നിസാർ തൗഫീഖ് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് എസ്.എ.എം ബഷീർ, കെ.കെ ഹംസ, ജാഫർ തയ്യിൽ, ഫൈസൽ അരോമ, എ.വി.എ.ബക്കർ എന്നിവർ സംസാരിച്ചു. വരും ദിനങ്ങളിൽ വിവിധയിനം ഫലവൃക്ഷങ്ങൾ ഖത്തറിെൻറ വിവിധ ഭാഗങ്ങളിൽ വച്ചു പിടിപ്പിക്കാനുള്ള പദ്ധതികൾക്ക് മുറൂ ജുമായി ധാരണയിലെത്തിയായി കെ.എം.സി.സി.സംസ്ഥാന പ്രസിഡൻറ് പറഞ്ഞു. രാജ്യത്തെ പരിസ്ഥിതി മന്ത്രാലയത്തിലേയും, മുറൂജ് ഖത്തറിന്റെയും , കത്താറ കൾചറൽ വില്ലേജിന്റയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത പരിപാടിക്ക് കെ.എം.സി.സി പച്ച തുരുത്ത് ഭാരവാഹികളായ കരീം സ്വാഗതവും, മുജീബ് പെരിന്തൽമണ്ണ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.