Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഉംസലാൽ...

ഉംസലാൽ കൃത്രിമവനത്തിെൻറ രണ്ടാംഘട്ട വികസന  പ്രവർത്തനങ്ങൾ പൂർത്തിയായി

text_fields
bookmark_border
ദോഹ: രാജ്യത്തെ ഹരിതാഭമാക്കുന്നതി​െൻറ ഭാഗമായി  ഉംസലാലിൽ നിർമ്മിക്കുന്ന കൃത്രിമവനത്തി​െൻറ രണ്ടാംഘട്ട  നിർമാണം പൊതുമരാമത്ത് വകുപ്പ് (അശ്ഗാൽ) പൂർത്തിയാക്കി.  2017ലെ രണ്ടാം പാദത്തിൽ വനം നിർമാണത്തി​െൻറ  രണ്ടാംഘട്ടം പൂർത്തിയാക്കുമെന്നായിരുന്നു  തീരുമാനിച്ചിരുന്നതെങ്കിലും ഒന്നാം പാദത്തിൽ തന്നെ  പൂർത്തിയാക്കിയെന്നും ഇതുവരെയായി വനപ്രദേശത്ത്  വ്യത്യസ്​ത ഇനത്തിൽപ്പെട്ട 95,000 മരങ്ങളാണ്  നട്ടുപിടിപ്പിച്ചിരിക്കുന്നതെന്നും അശ്​ഗാൽ അധികൃതർ  അറിയിച്ചു. ഇത് കൂടാതെ 55,000 മരങ്ങൾ കൂടി  നട്ടുപിടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അശ്ഗാൽ. തലസ്​ ഥാനത്ത് നിന്നും 25 കിലോമീറ്റർ അകലെ സ്​ഥിതി ചെയ്യുന്ന  ദോഹ നോർത്ത് സീവേജ് ട്രീറ്റ്മ​െൻറ് പ്ലാൻറി​െൻറ ഭാഗത്താണ്  വനം നിർമാണം പുരോഗമിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 40,000 മരങ്ങളാണ് നട്ടത്. 12  ചതുരശ്ര കിലോമീറ്റർ വിസ്​തൃതിയുള്ള വനം  പൊതുജനങ്ങൾക്കും സന്ദർശകർക്കുമുള്ള  ഉല്ലാസകേന്ദ്രമാക്കാനും പക്ഷിനിരീക്ഷണത്തിനുള്ള  കേന്ദ്രമാക്കാനും പദ്ധതിയുണ്ട്. പ്ലാൻറിൽ നിന്നുള്ള സംസ്​ കരിച്ച വെള്ളമാണ് വനത്തിലെ ജലസേചനത്തിനായി  അശ്ഗാൽ ഉപയോഗപ്പെടുത്തുന്നത്. ഖത്തറി​െൻറ കാലാവസ്​ ഥക്ക് അനുയോജ്യമായ മരങ്ങളാണ് ലോകത്തി​െൻറ വിവിധ  ഭാഗങ്ങളിൽ നിന്നായി എത്തിച്ചിരിക്കുന്നത്. വനത്തിനുള്ളിൽ  കൃത്രിമ തടാകവും നിർമിക്കുന്നുണ്ട്. വനത്തിനുള്ളിലെ  കുന്നുകളുടെയും ചിറകളുടെയും നിർമ്മാണം  പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത 10  വർഷത്തിനുള്ളിൽ വനം സംരക്ഷിക്കുന്നതിനായി 114 കോടി  റിയാലാണ് അശ്ഗാൽ കണക്കാക്കിയിരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:synthetic forest
News Summary - -
Next Story