Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘അലിവ്’ ചാപ്​റ്റർ...

‘അലിവ്’ ചാപ്​റ്റർ ടൂർണമെൻറുകൾ ഇന്ന്

text_fields
bookmark_border
ബുറൈദ: അലിവ് ചാരിറ്റബിൾ ട്രസ്​റ്റി​​െൻറ ബുറൈദ ചാപ്റ്റർ സംഘടിപ്പിക്കുന്ന രണ്ടാമത് വോളിബാൾ, വടംവലി ടുർണമ​െൻറുകൾ വ്യാഴാഴ്​ച ആരംഭിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
പെപ്സി റോഡിലെ അൽവസൈത്തി ഫ്ലഡ് ലൈറ്റ് സ്​റ്റേഡിയത്തിൽ വ്യാഴാഴ്ച രാത്രി 10 ന്​ ടൂർണമ​െൻറുകൾക്ക് തുടക്കമാകും. അൽഖസീം, റിയാദ്, ഹഫർ അൽബാത്തിൻ, മജ്മഅ എന്നീ സ്ഥലങ്ങളിൽ നിന്നുള്ള 16 ടീമുകൾ മത്സരങ്ങളിൽ പങ്കെടുക്കും. കോഴിക്കോ​െട്ട തലയാട്, കല്ലുള്ളതോട് പ്രദേശങ്ങളിലായി ദുരിതമനുഭവിക്കുന്ന രോഗികൾക്ക് മരുന്നിനും ഭക്ഷണത്തിനുമുള്ള തുക എത്തിച്ചുകൊടുത്തുകൊണ്ട് പ്രവർത്തനം തുടങ്ങിയ ട്രസ്​റ്റ് നിലവിൽ നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തിവരുന്നതായി ചാപ്​റ്റർ ഭാരവാഹികൾ പറഞ്ഞു. 
നിർധനകുടുംബങ്ങളിൽ സ്​ത്രീകൾക്ക് തയ്യൽ മെഷീനുകളുടെ വിതരണം, വീൽചെയറിൽ ജീവിതം തള്ളിനീക്കുന്ന പാരാപ്ലീജിയ രോഗികൾക്ക് വേണ്ടി ‘അലിവ് അംബ്രല’ എന്ന പേരിൽ കുട നിർമാണ യൂനിറ്റ് എന്നിവ ട്രസ്​റ്റ് നടത്തിയ പ്രവർത്തനങ്ങളാണ്​. മത, രാഷ്​ട്രീയ സ്വഭാവമില്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ട്രസ്​റ്റ് ഇതിനകം അരക്കോടിയിലധികം രൂപയുടെ പ്രവർത്തനങ്ങൾ നടത്തിയതായും ഇതിന് എറ്റവും കൂടുതൽ പിന്തുണ ലഭിച്ചത് ബുറൈദയിൽനിന്നാണെന്നും ട്രസ്​റ്റ് ജനറൽ സെക്രട്ടറി ശരീഫ് തലയാട് പറഞ്ഞു. 
പ്രസിഡൻറ്​ സി.പി ഹക്കീം, ടൂർണമ​െൻറ് കമ്മിറ്റി ചെയർമാൻ സക്കീർ പത്തറ, വി.കെ മനാഫ്, ഫസൽ ഈർപ്പോണ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala News
News Summary - -
Next Story