ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താന്‍ പുതിയ പദ്ധതികള്‍
text_fieldsദോഹ: പ്രാദേശികവും ഇറക്കുമതി ചെയ്യപ്പെടുന്നവയുമായ ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്‍െറ ഭാഗമായി പുതിയ നടപടിക്രമങ്ങളും പദ്ധതികളും ആവിഷ്കരിക്കാന്‍ തീരുമാനിച്ചതായി ഖത്തറിലെ പൊതു ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിവിധ അതിര്‍ത്തികള്‍ കടന്ന് രാജ്യത്തത്തെുന്ന ഭക്ഷ്യ വസ്തുക്കളില്‍ നിയന്ത്രണമേര്‍പ്പെടുത്തുമെന്നും അവ കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കുമെന്നും ഭക്ഷ്യ സുരക്ഷാ പാരിസ്ഥിതിക ആരോഗ്യ ഡയറക്ടര്‍ ലോസണ്‍ ബേക്കര്‍ പറഞ്ഞു. ഇതോടെ ഉപയോഗയോഗ്യമല്ലാത്ത ഭക്ഷ്യ വസ്തുക്കള്‍ രാജ്യത്തത്തെുന്നത് തടയാന്‍ സാധിക്കും.
രാജ്യത്തിന്‍െറ എല്ലാ അതിര്‍ത്തികളിലും ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കുറും പരിശോധനയ്ക്കായി 80ല്‍ പരം തൊഴിലാളികളെ നിയോഗിക്കാനാണ് തീരുമാനം. അബു സമ്റ, ദോഹ, റുവൈസ് തുറമുഖങ്ങളിലും ഹമദ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ഇവര്‍ പരിശോധനകള്‍ നടത്തും. 2016ല്‍ ഉപയോഗശൂന്യമായ മൂന്ന് മില്ല്യണ്‍ കിലോഗ്രാം ഭക്ഷ്യവിഭവങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു. നിലവാരമില്ലായ്മയും പട്ടികയില്‍ ഇടംപിടിക്കാത്തതുമായ വസ്തുക്കള്‍ ഭക്ഷ്യസാധനങ്ങളില്‍ കണ്ടത്തെുന്നതുമാണ് ഇവ തടയപ്പെടാന്‍ കാരണമാകുന്നത്.
സെന്‍ട്രല്‍ ഫുഡ് ലബോറട്ടറിയില്‍ പുതിയ സൗകര്യങ്ങള്‍ വരുന്നതോടെ, മാംസങ്ങളുടെ പരിശോധനയും ഉല്‍പന്നങ്ങളില്‍ മയക്കുമരുന്നിന്‍െറ അംശമെങ്കിലും അടങ്ങിയിട്ടുണ്ടെങ്കില്‍ അവ കണ്ടത്തെുന്നതും കൂടുതല്‍ എളുപ്പമാവും. ഇതുവഴി മാംസങ്ങള്‍ പശു, ആട് മുതലായ അനുവദനീയമായ മൃഗങ്ങളുടേതാണോ നിരോധിച്ചവയുടേതാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കും. ഇത് വരും വര്‍ഷങ്ങളില്‍ അറവുരീതികള്‍ ഇസ്ലാമികമായാണോ നടക്കുന്നത് തുടങ്ങിയ കാര്യങ്ങളും തിരിച്ചറിയാന്‍ സാധിക്കുന്ന പരിശോധനകളിലേക്ക് പുരോഗമിക്കുമെന്നാണ് കണക്കു കൂട്ടല്‍. പ്രതിവര്‍ഷം 22,000ത്തിലധികം സാമ്പിളുകളാണ് ലബോറട്ടറിയില്‍ പരിശോധനക്കത്തെുന്നത്. അന്താരാഷ്ട്ര അക്രഡിറ്റേഷനോടുകൂടി ആഗോള, ഗള്‍ഫ് മേഖലകളില്‍ ഏറ്റവും പ്രധാനപ്പെട്ട ലബോറട്ടറിയാണ് ഇതെന്നും ലോകത്തെ മികച്ച 15 ലബോറട്ടറികളിലൊന്നായി ഇതിന് ഇടം ലഭിച്ചതായും അവര്‍ പറഞ്ഞു. പ്രത്യേക ഭക്ഷ്യ പരിശോധനാ ലാബുകള്‍ നിലവില്‍ വന്നാല്‍ അതുകൊണ്ട് ലാഭമുണ്ടാകുന്നത് ഇറക്കുമതിക്കാര്‍ക്കാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
