ഇറാഖിന്‍െറ ചരിത്രം പറഞ്ഞ വ്യക്തിഗത പ്രദര്‍ശനത്തിന് സമാപനം
text_fieldsദോഹ: കത്താറയിലെ ഭലേരി ഖത്തര്‍ മ്യൂസിയത്തില്‍ നടന്നുവന്ന പ്രശസ്ത ഇറാഖി കലാകാരന്‍ മഹ്മൂദ് ഉബൈദിയുടെ വ്യക്തിഗത പ്രദര്‍ശനത്തിന് സമാപനം.
ഇറാഖിന്‍്റെ നാശത്തിനുകാരണമായ സംഘടിത അരാജകത്വവും, ബാഗ്ദാദിനെ തുണ്ടം തുണ്ടമാക്കിയതിന്‍െറ നടുക്കത്തില്‍ നിന്നുള്ള പ്രതികരണവും കാണികളിലത്തെിച്ച് ജനപ്രീതി നേടിയ പ്രദര്‍ശനമാണ് സമാപിച്ചത്.
നഗരം നശിപ്പിക്കപ്പെട്ടപ്പോള്‍ നഷ്ടപ്പെട്ടുപോയ ഓര്‍മകളെ ഒന്നിച്ചുചേര്‍ക്കാന്‍ ശ്രമിക്കുകയാണ് ഉബൈദി ഈ പ്രദര്‍ശനത്തിലൂടെ.
ആധുനിക ഇറാഖിനെ പുനരുജ്ജീവിപ്പിക്കുന്ന സാങ്കേതിക രൂപവല്‍ക്കരണങ്ങളുടെ കൂട്ടത്തില്‍ പ്രധാന്യമുള്ളവയാണ് സദ്ദാം ഹുസൈന്‍്റെ പ്രതിമയും ഇറാഖി കുടുംബങ്ങളുടെ ഇന്നത്തെ ജീവിതരീതികളും പുരാതന ഇറാഖി സംസ്കാരത്തിന്‍്റെ അവസാനവും. ഇവയെല്ലാം നശിക്കാത്ത ഓര്‍മയായി പ്രദര്‍ശനത്തില്‍ ഇടംപിടിച്ചിരുന്നു.
7,000 വര്‍ഷം പഴക്കമുള്ള നാഗരികതയുടെ അവശിഷ്ടങ്ങള്‍ മുറുകെ പിടിക്കുന്നതെങ്ങനെയെന്ന് ഉബൈദി ഈ പ്രദര്‍ശനത്തിലൂടെ കാണിച്ചുതന്നു. ഓര്‍മ്മകളും വിസ്മൃതിയും നാടുകടത്തലുകളും അഗാധ ദുഖങ്ങളും ഈ കലാകാരന് വിഷയങ്ങളായപ്പോള്‍ അത് കാണികള്‍ക്ക് ഹൃദയസ്പര്‍ശിയായ കാഴ്ചയൊരുക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ പതിനെട്ടിനാണ് പ്രദര്‍ശനം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
