ദോഹയെ ഷാങ്ഹായുമായി ബന്ധിപ്പിക്കുന്ന ആദ്യത്തെ ‘കടല്‍പാത’ തുറന്നു
text_fieldsദോഹ: ഖത്തറിന്‍െറ ചരിത്രത്തിലാദ്യമായി ഹമദ് തുറമുഖത്തെ ചൈനയുടെ സാമ്പത്തിക തലസ്ഥാനമായ ഷാങ്ഹായുമായി നേരിട്ട് ബന്ധിപ്പിക്കുന്ന കടല്‍പ്പാത തുറന്നു. ഹമദ് തുറമുഖത്തെ പ്രാദേശികമായും അന്തര്‍ദ്ദേശീയമായും വളര്‍ത്തുന്നതിനുള്ള ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിന്‍്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സേവനം തുടങ്ങിയതെന്ന് ഖത്തര്‍ പോര്‍ട്ട്സ് മാനേജ്മെന്‍റ് കമ്പനിയായ മുആനി ഖത്തര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യയിലെ മുന്ദ്ര പോര്‍ട്ട് വഴി ലോകമൊട്ടുക്കും നേരിട്ട് കണക്ഷനുകളുള്ളതിനാല്‍ രാജ്യത്തെ വര്‍ധിച്ചു വരുന്ന കയറ്റുമതി വിപണിയെ സഹായിക്കാന്‍ ഇതുമൂലം സാധിക്കും.
ഇത്തരമൊരു സ്ഥിര സേവനം ആരംഭിക്കാന്‍ സാധിച്ചതില്‍ അഭിമാനമുള്ളതായി മുആനി ഖത്തറിന്‍െറ സി.ഇ.ഒ അബ്ദുല്ല അല്‍ ഖാന്‍ജി പറഞ്ഞു.
ഇതോടെ 20 ദിവസത്തെ യാത്രകൊണ്ട് കപ്പലുകള്‍ക്ക് ദോഹയില്‍ നിന്ന് ഷാങ്ഹായിലത്തൊന്‍ സാധിക്കും. ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സേവനങ്ങള്‍ വികസിപ്പിക്കാനും മെച്ചപ്പെടുത്താനും തങ്ങള്‍ തുടര്‍ച്ചയായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദഹേം പറഞ്ഞു.
പുതിയ പാതയിലൂടെ ആദ്യമായി ഈ മാസം അഞ്ചിന് ഷാങ്ഹായില്‍ നിന്നും യാത്ര പുറപ്പെട്ട MSC ELMA FK701A കപ്പല്‍, 26ന് ഹമദ് തുറമുഖത്തത്തെി. ഹമദ് പോര്‍ട്ട് പ്രതിവര്‍ഷം കൈകാര്യം ചെയ്തിരുന്ന ഷിപ്പുകളുടെ എണ്ണം 2 മില്യണില്‍ നിന്ന് 7 മില്യണായി വര്‍ധിച്ചിട്ടുണ്ട്.
ഖത്തറിന്‍്റെ വികസനത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നത് രാജ്യത്തെ തുറമുഖങ്ങളാണ്. ഗവണ്‍മെന്‍്റില്‍ നിന്ന് ലഭിക്കുന്ന തുടര്‍ച്ചയായ പിന്തുണ നൂതന ആഗോള നിലവാരത്തിലുള്ള അന്താരാഷ്ട്ര തലങ്ങളിലേക്ക് തുറമുഖങ്ങളെ വളര്‍ത്തിക്കൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
