Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപാട്ടിന്‍െറ...

പാട്ടിന്‍െറ മധുരിമയുമായി കുട്ടീക്ക നാട്ടിലേക്ക് മടങ്ങുന്നു

text_fields
bookmark_border
പാട്ടിന്‍െറ മധുരിമയുമായി കുട്ടീക്ക നാട്ടിലേക്ക് മടങ്ങുന്നു
cancel

ദോഹ : പാട്ടിന്‍െറ  മധുരിമയില്‍ ആസ്വാദകരെ കൂട്ടിക്കൊണ്ടുപോയ കുട്ടീക്ക തന്‍െറ പ്രവാസ ജീവിതം അവസാനിക്കുമ്പോള്‍ അത് പ്രവാസലോകത്തെ സംഗീതാസ്വാദകര്‍ക്ക് വിരഹ ദു:ഖം നല്‍കുന്ന വാര്‍ത്തയാകുകയാണ്. ദോഹയില്‍ കഴിഞ്ഞ ഏഴര വര്‍ഷമായി കുട്ടീക്ക പ്രവാസിയായി ഉണ്ട്. അറിയപ്പെടുന്ന ഹാര്‍മോണിസ്റ്റായി  മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന കുട്ടീക്ക എന്ന മുഹമ്മദ്കുട്ടി അരീക്കോട് ഈ മാസം 30 നാണ് നാട്ടിലേക്ക് മടങ്ങുന്നത്. മെഹ്ഫിലുകളിലും ഗസലുകളിലും അദ്ദേഹത്തിന്‍െറ വിരലുകള്‍ മീട്ടിയ ശ്രുതികളും അതുണര്‍ത്തിയ ആര്‍ദ്രയീണങ്ങളും മനസില്‍ പേറിനടക്കുന്ന സഹൃദയര്‍ക്ക് അദ്ദേഹത്തിന്‍െറ മടക്കം നഷ്ടം തന്നെയാണ്. കുട്ടിക്ക നാട്ടിലേക്ക് മടങ്ങുന്നതിനെ സുഹൃത്തുക്കള്‍ വളരെയേറെ സ്നേഹപൂര്‍വ്വം വിലക്കിയിരുന്നു. എന്നാല്‍ അദ്ദേഹം നാടണയാനുള്ള തീരുമാനത്തില്‍ തന്നെയായിരുന്നു. ഖത്തറിലെ പ്രവാസിയായ മകന്‍ ജമാല്‍ പട്ടോത്ത് രചന നിര്‍വഹിച്ച ‘സിറിയ കരയുന്നു’ എന്ന ഗാനത്തിന്സംഗീതം  നല്‍കി ആലപിച്ചത് കുട്ടീക്കയായിരുന്നു. അത് തന്‍െറ  ഭാഗ്യമായി കരുതുന്ന കുട്ടീക്കക്ക് മനസില്‍ ഓര്‍മ്മിക്കാന്‍ സംഗീത ആരാധകര്‍ നല്‍കിയ നിരവധി നല്ല അനുഭവങ്ങളുണ്ട്.  കുട്ടീക്ക രചനയും സംഗീതവും നല്‍കിയ  ‘മഹര്‍’ എന്ന മാപ്പിള പാട്ട് കാസറ്റിലെ ഗാനങ്ങള്‍ക്കിന്നും മാപ്പിളപ്പാട്ട് ആസ്വാദകരുടെ പ്രിയ ഗാനങ്ങളാണ്. എം.ജി ശ്രീകുമാര്‍ പാടിയ ഈ കാസറ്റിലെ ഗാനങ്ങള്‍ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയില്‍ പലതവണ ആലപിക്കപ്പെട്ടിട്ടുണ്ട്. 
റംലബീഗം , എസ്.എ ജമീല്‍ , വി.എം കുട്ടി എം.എ അസീസ് തുടങ്ങിയവരുടെ വേദികളില്‍  ഹാര്‍മോണിയം വായിച്ചിട്ടുള്ള കുട്ടീക്ക  നാട്ടില്‍ ചെന്നും പാട്ടിന്‍െറ വഴിയെ സഞ്ചരിക്കണം എന്ന ആഗ്രഹത്തിലാണ്. സംഗീതവും ഹാര്‍മോണിയവും ഇല്ലാത്ത ജീവിതത്തെ കുറിച്ച് ചിന്തിക്കാന്‍ അദ്ദേഹത്തിന് സാദ്ധ്യമേയല്ല. അതുകൊണ്ട് തന്നെ കുട്ടീക്ക പറയുന്നു പാടാനായി ഇനിയും ദോഹയിലേക്ക് സന്ദര്‍ശക വിസയില്‍ വന്നേക്കും എന്ന്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story