പുതിയ സൗത്ത് ഏഷ്യാ ഉപദേശകസമിതിക്ക് രൂപം കൊടുത്തു
text_fieldsദോഹ: ‘റെസ്പോണ്‍സിവ് ആന്‍റ് റെസ്പോണ്‍സിബിള്‍ ലീഡര്‍ഷിപ്' എന്ന പ്രമേയം ഉള്‍ക്കൊണ്ട് ദാവോസില്‍ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ലോക സാമ്പത്തിക ഫോറത്തിന്‍െറ വാര്‍ഷിക യോഗത്തില്‍ പുതിയ സൗത്ത് ഏഷ്യാ ഉപദേശകസമിതിക്ക് രൂപം കൊടുത്തു. സമിതിയില്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബിസിനസ് പ്രമുഖര്‍, വിദ്യാഭ്യാസ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായിരിക്കും. സൗത്ത് ഏഷ്യാ റീജ്യണല്‍ സ്ട്രാറ്റജി ഗ്രൂപ്പിന്‍്റെ അധ്യക്ഷന്‍ നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് ആയിരിക്കും ഉപാധ്യക്ഷന്‍മാര്‍: ജൂബിലന്‍റ് ഭാരതീയ ഗ്രൂപ്പിന്‍്റെ അജയ് ഖന്ന, ബേണ്‍ ആന്‍റ് കമ്പനിയുടെ ശ്രീവത്സാ രാജന്‍. ശ്രീലങ്കയുടെ വാര്‍ത്താ പ്രക്ഷേപണ ശാസ്ത്ര-ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മന്ത്രി ഹരിന്‍ ഫെര്‍ണാണ്ടോ, ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ്, ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഗീതാ ഗോപിനാഥ് എന്നിവര്‍ സമിതിയിലെ അംഗങ്ങളില്‍പ്പെടുന്നു.
സൗത്ത് ഏഷ്യാ റീജ്യണല്‍ സ്ട്രാറ്റജി ഗ്രൂപ് വഴി സൗത്തേഷ്യയിലുള്ള പ്രധാനപ്പെട്ട മേഖലയില്‍ അടിസ്ഥാന മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും കമ്യൂണിറ്റി വികസനവും പൊതു-സ്വകാര്യ സഹകരണവും കൂടുമെന്നും കരുതുന്നതായി അദീബ് അഹമ്മദ് ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.