എണ്ണവില വര്‍ധനവ് : വിമാന കമ്പനികള്‍ സര്‍ചാര്‍ജ് നടപ്പാക്കാന്‍ ഒരുങ്ങുന്നു
text_fieldsദോഹ: ഖത്തര്‍ എയര്‍വെയ്സും ഇതര ഗള്‍ഫ് വിമാന കമ്പനികളും സര്‍ചാര്‍ജ് വീണ്ടും നടപ്പിലാക്കുമെന്ന് സൂചന. ഖത്തര്‍ എയര്‍വെയ്സ് സി.ഇ. ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞതാണിത്.
ആഗോള തലത്തില്‍ എണ്ണവില വില വര്‍ധിക്കുന്നതിനാല്‍ ഇന്ധനത്തിന് ചിലവാകുന്ന അധികത്തുക കണക്കിലെടുത്താണിത്. എണ്ണവില കുറഞ്ഞപ്പോള്‍ സ്വാഭാവികമായും നിരക്കുകള്‍ തങ്ങള്‍ കുറച്ചിരുന്നതായും എണ്ണവില കൂടുന്നതിന് അനുസരിച്ച് വിമാനകമ്പനികള്‍ക്ക് വില കൂട്ടുകമാത്രമാണ് പോംവഴിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മൂന്നു മാസത്തിനിടെ എണ്ണവിലയില്‍ 20 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്. കുറഞ്ഞ ഇന്ധന വിലയനുസരിച്ച് കുറഞ്ഞ ബജറ്റ് രൂപപ്പെടുത്തിയ വിമാന കമ്പനികള്‍ക്ക് ഈ അവസ്ഥ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. അതേസമയം എയര്‍ബസ് നാരോ ബോഡി വിമാനങ്ങളുടെ എന്‍ജിനുകള്‍ക്കായി ഖത്തര്‍ എയര്‍വെയ്സ് ഫ്രഞ്ച് അമേരിക്കന്‍ കമ്പനിയായ സി എഫ് എമ്മുമായി ചര്‍ച്ച ആരംഭിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. എയര്‍ബസ് എ 320 നിയോ വിമാനങ്ങളില്‍ തകരാര്‍ കണ്ടത്തെിയതിനത്തെുടര്‍ന്ന് അവ സ്വീകരിക്കില്ളെന്ന് കമ്പനി കഴിഞ്ഞ
ദിവസം വ്യക്തമാക്കിയിരുന്നു. പകരം എ 321 നിയോ വിമാനങ്ങളാണ് വാങ്ങുകയെന്നും ഖത്തര്‍ എയര്‍വെയ്സ് സി.ഇ.ഒ അക്ബര്‍ അല്‍ ബാകിര്‍ ദിവസങ്ങള്‍ക്ക് മുമ്പ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.