"എക്സ്പാറ്റ്സ് ഫിയസ്റ്റ 2017' ഇന്ന്
text_fieldsദോഹ: ‘സഫലമാകണം ഈ പ്രവാസം' കള്‍ച്ചറല്‍ ഫോറം കാമ്പയിന്‍െറ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന "എക്സ്പാറ്റ്സ്് ഫിയസ്റ്റ 2017' ഇന്ന് വൈകുന്നേരം നാല് മണി മുതല്‍ വക്റ ബര്‍വ വില്ളേജിലെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളില്‍ നടക്കും. സാംസ്കാരിക സമ്മേളനം, പ്രവാസം ആവിഷ്ക്കരിക്കപ്പെടുന്നു എന്ന വിഷയത്തില്‍ എക്സിബിഷന്‍, ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവല്‍, കലാപരിപാടികള്‍, പ്രവാസികള്‍ക്കായുളള വിവരങ്ങളുള്‍ക്കൊളളുന്നു മെബൈല്‍ ആപിന്‍െറ പ്രഖ്യാപനം എന്നിവയാണ് പരിപാടിയുടെ ഭാഗമായി നടക്കുകയെന്ന് കാമ്പയിന്‍ ജനറല്‍ കണ്‍വീനര്‍ മജീദ് അലി അറിയിച്ചു.
സമ്മേളന നഗരിയില്‍ പ്രത്യേകം തയ്യാറാക്കിയ പവലിയനില്‍ ഒരുക്കുന്ന എക്സിബിഷന്‍ വൈകുന്നേരം നാലിന് ഐ.സി.ബി.എഫ് പ്രസിഡന്‍റ് ഡേവീസ് എടക്കുളത്തൂര്‍ ഉദ്ഘാടനം ചെയ്യും.
മോഡല്‍ ബജറ്റ്, നമ്മുടെ ആരോഗ്യം, അക്കരെഫ ഇക്കരെ, വെല്‍ഫെയര്‍ കോര്‍ണര്‍, കുട്ടിക്കളം, ബജറ്റ് ഹോംസ്, പാട്ടുമേളം, നോര്‍ക്ക ഗേറ്റ്വേ, നടുമുറ്റം ഷോകേസ് എന്നിവയാണ് എക്സിബിഷന്‍െറ ഭാഗമായി നടക്കുക.
പ്രവാസി ഹ്രസ്വചലചിത്രങ്ങളുടെ പ്രദര്‍ശനവം ‘ഡി കളേര്‍ഡ്' വൈകുന്നേരം നാല് മുതല്‍ പ്രത്യേകം ഒരുക്കിയ ഹാളില്‍ നടക്കും. വൈകുന്നേരം 5.30 മുതലാണ് സാംസ്കാരിക സമ്മേളനം നടക്കുക. പരിപാടിയില്‍ ‘പ്രവാസം കേരളത്തിന്‍െറ ജീവിതമാണ്' എന്ന വിഷയത്തില്‍ സാംസ്കാരിക പ്രവര്‍ത്തകനും ചലചിത്ര സംവിധായകനുമായ പി..ടി കുഞ്ഞിമുഹമ്മദ്, വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി കെ അംബുജാക്ഷന്‍ എന്നിവര്‍ സംസാരിക്കും. കള്‍ച്ചറല്‍ ഫോറം പ്രസിഡന്‍റ് താജ് ആലുവ അധ്യക്ഷത വഹിക്കും. ഖത്തറിലത്തെുന്ന പ്രവാസികള്‍ നിര്‍ബന്ധമായും അിറഞ്ഞിരിക്കേണ്ട നിയമങ്ങളും വിവരങ്ങളുമുള്‍ക്കൊളളുന്ന മെബൈല്‍ ആപ്പിന്‍െറ പ്രഖ്യാപനം ഐ.സി.സി പ്രസിഡന്‍റ് മിലന്‍ അരുണ്‍ നിര്‍വ്വഹിക്കും. കാമ്പയിന്‍െറ ഭാഗമായി നടത്തിയ ഫോട്ടോഗ്രാഫി, ട്രോള്‍ മത്സര വിജയികള്‍ക്കുളള സമ്മാന ദാനവും സാംസ്കാരിക സമ്മേളനത്തില്‍ നടക്കും. തീം ഷോ, ലൈവ് മ്യൂസിക് ഹബ്, തുടങ്ങിയ വിവിധ കലാപരിപാടികളും എക്സ്പാറ്റ്സ് ഫിയസ്റ്റയുടെ ഭാഗമായി നടക്കും. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി പി.ടി കുഞ്ഞിമുഹമ്മദ്, വെല്‍ഫെയര്‍ പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറി കെ. അംബുജാക്ഷന്‍, എന്നിവര്‍ ഇന്നലെ ദോഹയിലത്തെി. കള്‍ച്ചറല്‍ ഫോറം വൈസ്പ്രസിഡന്‍ുമുരായ സുഹൈല്‍ ശാന്തപുരം, ശശിധര പണിക്കര്‍, ജനറല്‍ സെക്രട്ടറി റഫീഖുദ്ധീന്‍ പാലേരി എന്നിവരുടെ നേതൃത്വത്തില്‍ അതിഥികളെ ഹമദ് അന്തരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.