Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവിദ്യാഭ്യാസ...

വിദ്യാഭ്യാസ ശില്‍പ്പശാല  സംഘടിപ്പിച്ചു

text_fields
bookmark_border

ദോഹ: കൊടുങ്ങല്ലൂര്‍ മഹല്ല് ഏകോപനസമിതിയും സിജി ഖത്തര്‍  ചാപ്റ്ററും സംയുക്തമായി ‘സെല്‍ഫി’ എന്ന തലകെട്ടില്‍  ഖത്തറില്‍   ശില്‍പ ശാല സംഘടിപ്പിച്ചു.
‘വ്യക്തിത്വവികാസം’  എന്ന തലകെട്ടില്‍  അഡ്വ. ഇസുദീനും, ‘ക്രീയേറ്റീവിറ്റി’  എന്ന വിഭാഗത്തില്‍ നൗഫല്‍ നിലമ്പൂരും,   ‘സ്റ്റഡി ടെക്നിക് " എന്ന വിഭാഗത്തില്‍  കുട്ടികള്‍ക്കുവേണ്ടിയും, ‘കുട്ടികളുമായി എങ്ങിനെ സംവദിക്കാം’ എന്ന തലകെട്ടില്‍ രക്ഷാകര്‍ത്തകള്‍ക്ക് വേണ്ടിയും  അഡ്വ. കുഞ്ഞുമോയ്ദീനും ക്ളാസ്സുകള്‍  എടുത്തു .
വക്ര ശാന്തിനികേതന്‍ ഇന്ത്യന്‍  സ്കൂളില്‍ നാല്  സെഷനുകളിലായി നടന്ന ശില്പശാലയില്‍  10 മഹല്ലുകളില്‍ നിന്നായി 35 ഓളം കുട്ടികള്‍ പങ്കെടുത്തു. മുഹമ്മദ് റഷീദ് (മാടവന ), താജുദീന്‍  (അഴിക്കൊട്), സബീബ് (എടമുക്ക്), അബ്ദുല്‍ റസാക് (പതിയാശ്ശേരി-പത്താഴക്കാട്), അനസ് (കാതിയാളം ),മുത്തു, ഹാരിസ് (പെബസാന്‍), മുഹമ്മദാലി, ബാബു(എറിയാട് ),  സിദ്ധിഖ് (എടവിലങ്),റഷീദ് (അഞ്ചങ്ങാടി), സജിത്ത് (പള്ളിനട) എന്നിവര്‍  നേതൃത്വം നല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story