താന്‍ ഒളിവിലാണെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം-എം.എം അക്ബര്‍
text_fieldsദോഹ: ജോലിയാവശ്യാര്‍ത്ഥം ഖത്തറില്‍ തങ്ങുന്ന താന്‍ ഒളിവിലാണെന്ന മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടറും പീസ് സ്കൂളുകളുടെ മാനേജിംഗ് ഡയറക്ടറുമായ എം.എം അക്ബര്‍ ദോഹയില്‍ പറഞ്ഞു. കേരളത്തിലെ മുസ്ലിം സംഘടനകള്‍ ഇത്തരം നീക്കങ്ങളെ തിരിച്ചറിഞ്ഞ് ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷമായി ജോലിയുടെയും വ്യക്തിപരമായ ആവശ്യങ്ങളുടെയും ഭാഗമായി ഖത്തറിലാണ് താന്‍. എന്നാല്‍ അടുത്തിടെ നാട്ടില്‍ ഉണ്ടായ ചില സംഭവങ്ങളെ തുടര്‍ന്ന് പോലീസിന് മൊഴി നല്‍കാന്‍ രണ്ട് തവണ താന്‍ നാട്ടില്‍ പോയിരുന്നു. എന്നാല്‍ അടുത്തിടെയാണ് താന്‍ ഒളിവിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടെതെന്ന് അദ്ദേഹം പറഞ്ഞു. ഇസ്ലാം പേടിയുടെ വ്യാപനമാണ് ഇപ്പോള്‍ പീസ് സ്കൂളിനെതിരെയും തനിക്കെതിരെയുമുള്ള പ്രചാരണങ്ങളിലൂടെ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പ്രചരണങ്ങളിലൂടെ ഇസ്ലാമോഫോബിയ വളര്‍ത്താനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. എല്ലാ തരം അതിരുകവിയലുകളും ഒഴിവാക്കേണ്ടതാണെന്നും സന്തുലിതമായ ജീവിത വീക്ഷണം ശീലിക്കാന്‍ യുവാക്കള്‍ തയ്യാറാവണമെന്നും പൊലീസില്‍ നിന്നുണ്ടായതിനെക്കാള്‍ വലിയ പ്രയാസമാണ് സ്കൂളിനെതിരായ മാധ്യമ പ്രചാരണങ്ങള്‍ സ്യഷ്ടിച്ചതെന്നും എം എം അക്ബര്‍ പറഞ്ഞു. ഖത്തറില്‍ വിസയുള്ള എം എം അക്ബര്‍ യു എ ഇ യി ലും ഖത്തറിലുമായി വിവിധ പരിപാടികളില്‍ ഇപ്പോഴും സജീവമാണ്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം മലേഷ്യയിലെ സന്ദര്‍ശനത്തിനുശേഷം ഖത്തറില്‍ മടങ്ങിയത്തെിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
