പ്രവാസി തൊഴിലാളികളുടെ വരവും പോക്കും: 2015ലെ 21-ാം നമ്പര്‍ ചട്ടങ്ങള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം
text_fieldsദോഹ: പ്രവാസികളുടെ ഖത്തറിലേക്കുള്ള തൊഴിലുചെയ്യാനുള്ള വരവും പോക്കും താമസവും സംബന്ധിച്ചുള്ള നിയമവുമായി ബന്ധപ്പെട്ട 2015ലെ 21-ാം നമ്പര്‍ ചട്ടങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
ഖത്തറിലേക്കുള്ള പ്രവാസി തൊഴിലാളികളുടെ വരവ്, താമസം, മടക്കയാത്ര തുടങ്ങിയുള്ള കാര്യങ്ങളെല്ലാം ഇനി ഈ നിയമത്തിന്‍െറ അടിസ്ഥാനത്തിലായിരിക്കും.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയാണ് കരടുരേഖ മന്ത്രിസഭയുടെ പരിഗണനയ്ക്കു സമര്‍പ്പിച്ചത്.
രാജ്യാന്തര തലങ്ങളില്‍ കായിക മത്സരങ്ങളും പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി പുതിയ സംഘാടക സമിതി രൂപീകരിക്കാനുള്ള കരട് തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.
രാജ്യാന്തര കായിക ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിക്കുന്നതിനുള്ള വിവിധ കായിക സംഘടനകളുടെ അപേക്ഷകള്‍ പരിശോധിക്കുകയും വിലയിരുത്തുകയും അനുമതി നല്‍കുകയും ചെയ്യുകയും ഇതുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ നടത്തുന്നതും ഇനി സമിതിയുടെ ചുമതല ആയിരിക്കും. സമുദ്രവ്യാപാരം സംബന്ധിച്ച കരടുനിയമത്തിനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.