കള്‍ച്ചറല്‍ ഫോറം കാമ്പയിന്‍ സമാപനം ‘എക്സ്പാറ്റ്സ് ഫിയസ്റ്റ’ ജനുവരി 13ന്
text_fieldsദോഹ: ‘സഫലമാകണം ഈ പ്രവാസം’ എന്ന പ്രമേയത്തില്‍ കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച കാമ്പയിന്‍െറ സമാപനം ‘എക്സ്പാറ്റ്സ് ഫിയസ്റ്റ’ ജനുവരി 13 ന് നടക്കുമെന്ന് കള്‍ച്ചറല്‍ ഫോറം ഭാരവാഹികള്‍ അറിയിച്ചു. വൈകുന്നേരം 3.30 മുതല്‍ വക്റ ബര്‍വ വില്ളേജിലെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളിലാണ് ‘എക്സ്പാറ്റ്സ് ഫിയസ്റ്റ’ നടക്കുക. പരിപാടിയുടെ ഭാഗമായി എക്സിബിഷന്‍, പൊതുസമ്മേളനം, കലാപരിപാടികള്‍ എന്നിവ അരങ്ങേറും. സാംസ്കാരിക പ്രവര്‍ത്തകനും ചലചിത്രകാരനുമായ പി.ടി കുഞ്ഞുമുഹമ്മദ്, വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി കെ. അംബുജാക്ഷന്‍ എന്നിവര്‍ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥികളായി പങ്കെടുക്കും. പ്രവാസം ആവിഷ്ക്കരിക്കപ്പെടുന്നു എന്ന വിഷയത്തിലാണ് എക്സിബിഷനും കലാപരിപാടികളും നടക്കുക. വൈകുന്നേരം 3.30 മുതല്‍ ആറ് മണിവരെ നടക്കുന്ന എക്സിബിഷനിന്‍ കുടുംബ ബജറ്റ്, ബഡ്ജറ്റിംഗ് ഹോം, നോര്‍ക്ക സേവനങ്ങള്‍ തുടങ്ങിയ ബോധവല്‍ക്കരണങ്ങളും പ്രവാസികളുടെ വിവിധ നൈപുണ്യങ്ങളുടെ പ്രദര്‍ശനങ്ങളാണ് നടക്കുക.
കള്‍ച്ചറല്‍ ഫോറം വിവിധ ജില്ല കമ്മറ്റികള്‍, വനിത കൂട്ടായ്മയായ നടുമുറ്റം എന്നീ വേദികളാണ് എക്സിബിഷന് നേതൃത്വം നല്‍കുക. പ്രവാസം വിഷയമായുളള ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം, തീം ഷോ, ലൈവ് മ്യൂസിക് ഹബ്, ചില്‍ഡ്രന്‍സ് കോര്‍ണര്‍ തുടങ്ങിയ വിവിധ പരിപാടികളും ‘എക്സ്പാറ്റ്സ് ഫിയസ്റ്റ’യുടെ ഭാഗമായി നടക്കും.
പരിപാടിയുടെ വിജയത്തിനായി കള്‍ച്ചറല്‍ ഫോറം പ്രസിഡന്‍റ് താജ് ആലുവ ചെയര്‍മാനും, മജീദ് അലി ജനറല്‍ കണ്‍വീനര്‍, സുഹൈല്‍ ശാന്തപുരം, ശശിധരപണിക്കര്‍, ഫരീദ് തിക്കോടി, റജീന അലി റഫീഖുദീന്‍ പാലേരി, റോണി മാത്യു, റഷീദ് അഹമ്മദ് എന്നിവര്‍ വൈസ്ചെയര്‍മാന്‍മാരുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. വിവിധ വകുപ്പ് കണ്‍വീനര്‍മാരായി മുഹമ്മദ് റാഫി (ഇവന്‍റ് കോര്‍ഡിനേഷന്‍), ഇന്‍തിസാര്‍ നഈം
(പ്രചാരണം), സമീഉളള (പ്രതിനിധി) അബ്ദുല്‍ ഗഫൂര്‍ എ.ആര്‍ ( സാമ്പത്തികം), സി.സാദിഖലി (ഗസ്റ്റ് മാനേജ്മെന്‍റ്), മുഹമ്മത് കുമി ( ലോജിസ്റ്റിക് ആന്‍റ് ഫെസിലിറ്റി), യാസര്‍ ( ലൈസ് ടെലികാസ്റ്റ് ആന്‍റ് ഫോട്ടോ) തുടങ്ങിയവരെ തെരഞ്ഞെടുത്തു. സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ പ്രസിഡന്‍റ് താജ് ആലുവ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.