ഫിഫക്കെതിരെ സ്വിസ് കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി
text_fieldsദോഹ: ഖത്തറില്‍ 2022 ല്‍ നടക്കാന്‍ പോകുന്ന ലോകകപ്പിനുവേണ്ടിയുള്ള നിര്‍മ്മാണ പദ്ധതികളിലെ തൊഴിലാളികളുമായി ബന്ധപ്പെട്ട് ഫിഫക്കെതിരെ സ്വിസ് കോടതില്‍ നല്‍കിയ ഹര്‍ജി തെളിവില്ല എന്നതിനാല്‍ തള്ളി. ബംഗ്ളാദേശ് ഫ്രീ ട്രേഡ് യൂനിയന്‍ കോണ്‍ഗ്രസ് എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. ലോകകപ്പിനുവേണ്ടിയുള്ള നിര്‍മ്മാണ പദ്ധതികളിലെ തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കുകയാണെന്നും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരംക്ഷിക്കാന്‍ ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഒരു ബംഗ്ളാദേശ് പൗരന്‍ ഖത്തറില്‍ ചൂഷണം ചെയ്യപ്പെട്ടതായും ഡച്ച് യൂനിയനായ എഫ് എന്‍ വിയുടെ പിന്തുണയുള്ള ഈ സംഘടന ഹര്‍ജിയില്‍ പരാമര്‍ശിച്ചിരുന്നു. സുറിച്ചിലെ കൊമേഴ്സ്യല്‍ കോടതി ഹര്‍ജി തള്ളിയ സംഭവത്തെ ഫിഫ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താന്‍ ഫിഫ അധികൃതര്‍ മുന്നോട്ട് വന്നിട്ടില്ളെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. മുമ്പും ഇത്തരം ചില വാര്‍ത്തകളും പരാതികളും ഉണ്ടായിരുന്നെങ്കിലും വ്യാജ പരാതികളാണന്ന് നിരീക്ഷണം ഉണ്ടായിരുന്നു.
ആരോപണങ്ങള്‍ ഖത്തര്‍ നിഷേധിക്കുകയും ചെയ്തിരുന്നു. വ്യാജ ആരോപണങ്ങള്‍ നടത്തുന്നവര്‍ ഖത്തര്‍ സന്ദര്‍ശിക്കുകയോ ഇവിടെയുള്ള സാഹചര്യങ്ങളോ മനസിലാക്കാത്തവരാണന്നും അവര്‍ ഖത്തറില്‍ വന്ന് കാര്യങ്ങള്‍ മനസിലാക്കണമെന്നും സുപ്രീം കമ്മിറ്റി ഫോര്‍ ഡലിവറി ആന്‍ഡ് ലെഗസി അധികൃതരും വ്യക്തമാക്കിയിരുന്നു.
തൊഴിലാളികള്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യമുള്ള താമസ സൗകര്യങ്ങളും, രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ ലളിതമാക്കിയും തൊഴിലാളി സൗഹൃദ നിലപാട് രാജ്യം ഉയര്‍ത്തിപിടിക്കുകയുമാണ് ചെയ്തതെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്ന ു. കഴിഞ്ഞ നവംബറില്‍ ഖത്തര്‍ സന്ദര്‍ശിച്ച ഫിഫ ജനറല്‍ സെക്രട്ടറി ഫാതിമത് സമൂറ വാര്‍ത്താലേഖകരോട് പറഞ്ഞത് തൊഴിലാളികള്‍ തൃപ്തരാണന്നായിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നതോടൊപ്പം തൊഴിലാളികളുടെ സുരക്ഷാ സംവിധാനത്തില്‍ മികച്ച സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളതെന്നും അന്ന് അവര്‍ പ്രശമസിച്ചു. ദക്ഷിണ ആഫ്രിക്ക, ബ്രസീല്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ലോക കപ്പാണ് ഇവിടെ നടക്കുക എന്ന പ്രഖ്യാപനം നടത്തിയാണ് ഫിഫ ജനറല്‍ സെക്രട്ടറി അന്ന് തിരിച്ചുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
