പരിസ്ഥിതി സൗഹൃദ ശീലം വളര്‍ത്താന്‍ മാളുകളില്‍ ഇനി ‘ഗ്രീന്‍ സെന്‍ററുകള്‍'
text_fieldsദോഹ: സമൂഹത്തില്‍ പരിസ്ഥിതി സൗഹൃദ ജീവിത രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് തുടക്കമിടുന്ന 'ഫ്രന്‍റ്സ് ഓഫ് നേച്വര്‍, ഖത്തറിലെ എല്ലാ ഷോപ്പിംങ് മാളുകളിലും ഗ്രീന്‍ സെന്‍ററുകള്‍ ആരംഭിക്കും. ഖത്തര്‍ ഫൗണ്ടേഷന്‍്റെ സംരംഭമായ ‘എ ഫ്ളവര്‍ ഈച്ച് സ്പ്രിംഗും' എസ്്ദാന്‍ മാളും ഒളിംമ്പിക് സ്പോര്‍ട്സ് പരിസ്ഥിതി കമ്മിറ്റിയും സംയുക്തമായാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
ഈ മാസം ആരംഭിക്കുന്ന പദ്ധതിക്കു കീഴില്‍ മാളുകള്‍ പോലുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ ഗ്രീന്‍ സെന്‍ററുകള്‍ തുറക്കും. സ്കൂളുകളും യൂണിവേഴ്സിറ്റികളും വഴി മാത്രം പരിസ്ഥിതി സന്ദേശങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടാല്‍ പോരാ. ഷോപ്പിംഗ് സ്ഥലങ്ങള്‍ എന്നതിലുപരിയായി മാളുകള്‍ അറിവിന്‍െറ വേദികള്‍ കൂടിയാവുകയാണ്. ഇവിടെ ആരംഭിക്കുന്ന ഗ്രീന്‍ സെന്‍ററുകളില്‍ സന്ദര്‍ശകരെ, പ്രത്യേകിച്ച് കുട്ടികളെ സസ്യങ്ങള്‍ വളര്‍ത്തുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പഠിപ്പിക്കും. കുട്ടികളെ പ്രകൃതിയോടടുപ്പിക്കുന്ന തരത്തില്‍ ആകര്‍ഷകമായി രൂപകല്‍പന ചെയ്ത മത്സരങ്ങളും പ്രവര്‍ത്തനങ്ങളും ഇവിടെ ഒരുക്കും. പ്രകൃതി സംരക്ഷണം സര്‍ക്കാറിന്‍്റെ മാത്രം ചുമതലയല്ലന്നെും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിതര സംഘടനകള്‍ക്കും ഇതിന് ബാധ്യതയുണ്ടെന്നും 'എ ഫ്ളവര്‍ ഈച്ച് സ്പ്രിംഗ്' പദ്ധതിയുടെ ചെയര്‍മാന്‍ സെയ്ഫ് അല്‍ ഹജരി പറഞ്ഞു.
പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കി യുഎന്‍ പ്രഖ്യാപിച്ച 17 ലക്ഷ്യങ്ങളെ കുറിച്ച് സൂചിപ്പിച്ച അദ്ദേഹം അടുത്ത തലമുറകള്‍ക്കായി ഭൂമിയെ സംരക്ഷിക്കാന്‍ അടിയന്തര പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു. 2030 ആവുമ്പോഴേക്കും വെല്ലുവിളികള്‍ നേരിട്ട് പ്രകൃതിയെ ഭീഷണികളില്‍ നിന്നും രക്ഷിക്കാന്‍ നമുക്ക് സാധിക്കണം. സമൂഹത്തിലെ എല്ലാവരും ഈ ഉത്തരവാദിത്തത്തില്‍ പങ്കാളികളാകണം. സമൂഹത്തിന്‍െറ അടിസ്ഥാന ഘടകം കുടുംബമാണ്. അതിനാല്‍ പരിസ്ഥിതി മൂല്യങ്ങള്‍ ഇവിടെവെച്ചു തന്നെ പഠിച്ചു തുടങ്ങണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോര്‍പ്പറേറ്റ് മേഖലകള്‍ക്കും ഇക്കാര്യത്തില്‍ അവരുടേതായ പങ്ക് വഹിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലനില്‍പ്പ് എല്ലാ മനുഷ്യര്‍ക്കും അനിവാര്യമാണ്. അതിനാല്‍ പരിസ്ഥിതി സൗഹൃദ മൂല്യങ്ങള്‍ നേടാന്‍ എല്ലാവരും പ്രാപ്തരാവണം.
പദ്ധതിയുടെ വിജയത്തിന് എല്ലാവരുടെയും സഹകരണം ആവശ്യമാണ്. ഇത്തരം പദ്ധതികള്‍ക്ക് ഒറ്റ രാത്രികൊണ്ട് ഫലം കാണാന്‍ സാധിക്കില്ല. ഗ്രീന്‍ പദ്ധതിയുടെ വിജയത്തിന് ദീര്‍ഘകാല ആസൂത്രണവും ആത്മാര്‍ത്ഥമായ നടപ്പാക്കലും കൂടിയേ തീരൂ. അല്‍ ഹജരി പറഞ്ഞു. 'എ ഫ്ളവര്‍ ഈച്ച് സ്പ്രിഗ്’ പദ്ധതിയും തന്‍്റെ പ്രതീക്ഷക്കൊത്ത് മികച്ച വിജയം നേടുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രിയില്‍ നിന്നും സ്കൂളുകളില്‍ നിന്നും ലഭിച്ച സഹകരണത്തില്‍ പൂര്‍ണ്ണ സംതൃപ്തിയുണ്ട്. ഇത്തരം വേദികളിലൂടെ കുട്ടികളെ പ്രകൃതിയിലേക്ക് മടക്കിക്കൊണ്ടു വരാനും അവരുടെ മനസ്സില്‍ പ്രകൃതി സ്നേഹം വളര്‍ത്താനും സാധിക്കും. അദ്ദഹേം പറഞ്ഞു.
പരിസ്ഥിതി സംരക്ഷണത്തിലും സാമൂഹിക ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതിലും കോര്‍പ്പറേറ്റ് മേഖല കൂടുതല്‍ ശ്രദ്ധ നല്‍കണം. കമ്പനികള്‍ പരിസ്ഥിതി സൗഹൃദ മൂല്യങ്ങള്‍ സ്വീകരിക്കുകയും ഉപയോക്താക്കള്‍ക്കിടയില്‍ അവ പ്രോല്‍സാഹിപ്പിക്കുകയും വേണം. അല്‍ ഹജരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.