കെയര്‍ ‘ടീം മീറ്റ് 2016' സംഘടിപ്പിച്ചു
text_fieldsദോഹ: യൂത്ത്ഫോറം കരിയര്‍ അസിറ്റന്‍സ് വിങ്ങായ കെയര്‍ ദോഹ (കരിയര്‍ അസിസ്റ്റന്‍സ് ആന്‍റ് റിസര്‍ച്ച് എജ്യുക്കേഷന്‍) ടീം മീറ്റ് സംഘടിപ്പിച്ചു. ഖത്തറില്‍ തൊഴില്‍ തേടിയത്തെുന്നവര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പരിശീലനവും നല്‍കുക, ഖത്തറില്‍ ജോലിചെയ്യുന്നവര്‍ക്ക് തുടര്‍ പഠനം നടത്തുന്നതിനാവശ്യമായ ഗൈഡന്‍സ്, വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും വിവിധ കോഴ്സുകളെ പറ്റിയും ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളെ കുറിച്ചുമുള്ള അറിവ് പകര്‍ന്ന് നല്‍കുക, സ്ത്രീകള്‍ക്ക് പ്രത്യേകമായി കരിയര്‍ ഗൈഡന്‍സ്, പാരന്‍റിങ്ങ്, വ്യക്തിത്വ വികസന ക്ളാസുകള്‍, സോഫ്റ്റ് സ്കില്‍ ട്രെയിനിങ്ങുകള്‍ തുടങ്ങി തൊഴില്‍, പഠന സംബന്ധമായ മേഖലകളില്‍ പ്രവാസി സമൂഹത്തിന് വഴി കാട്ടുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കെയര്‍ അതിന്‍്റെ കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ പ്രവര്‍ത്തങ്ങള്‍ വിലയിരുത്തുന്നതിനും പുതിയ വര്‍ഷത്തിലേക്കുള്ള പദ്ധതികളും പരിപാടികളും ആവിഷ്കരിക്കുന്നതിനുമായി സംഘടിപ്പിക്കപ്പെട്ട കെയര്‍ ടീം മീറ്റ് വ്യത്യസ്ത ആവിഷ്കാരങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി.
സഫലിയ്യ ഐലന്‍റില്‍ നടന്ന പരിപാടി യൂത്ത ്ഫോറം വൈസ് പ്രസിഡണ്ട് സലീല്‍ ഇബ്രാഹീം ഉദ്ഘാടനം ചെയ്തു.
ഐസ് ബ്രേക്കിങ്ങ്, ബ്രെയിന്‍ സ്¤്രടാമിങ്ങ്, ടീം ബില്‍ഡിങ്ങ്, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമുള്ള ഗെയിമുകള്‍, ബോട്ട് യാത്ര തുടങ്ങിയവ പരിപാടിയുടെ ഭാഗമായി അരങ്ങേറി. പരിപാടികള്‍ക്ക് കെയര്‍ ഡയറക്ടര്‍ മുനീര്‍ ജലാലുദ്ദീന്‍, ¤്രപാഗ്രാം കണ്‍ വീനര്‍ ഹഫീസുല്ല കെ.വി, സെന്‍ട്രല്‍ കോഡിനേറ്റര്‍ മുബാറക് മുഹമ്മദ്, ഷജീം കോട്ടച്ചരേി, മുഹമ്മദ് അസ്ലം, സമീര്‍, നസ്രീന്‍, സുമയ്യ ഷംല, ഷഫ്നി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.