2016 ല്‍ 198 ആരോഗ്യ പരിചരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി
text_fieldsദോഹ: കഴിഞ്ഞ വര്‍ഷം രാജ്യത്ത് 198 ആരോഗ്യ പരിചരണ സ്ഥാപനങ്ങള്‍ക്ക് അനുമതിയും 314 സ്ഥാപനങ്ങള്‍ക്ക് പ്രാഥമിക അനുമതിയും നല്‍കിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
15 ആരോഗ്യ പരിചരണ സ്ഥാപനങ്ങള്‍ മാറ്റി സ്ഥാപിക്കാനുള്ള അനുമതിയും നല്‍കിയതായി മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം 463 സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കുകയും ചെയ്തു. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ മരുന്ന് വില ഏകീകരിക്കണമെന്ന തീരുമാനം ഖത്തറിലും നടപ്പാക്കിയതായും മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് 4,588 മരുന്നുകളാണ് വിതരണം ചെയ്യുന്നത്. ഇതില്‍ 4,014 മരുന്നുകളുയെും വില കഴിഞ്ഞ വര്‍ഷം കുറച്ചു. ഫാര്‍മസികളിലും 708 പരിശോധനകള്‍ കഴിഞ്ഞ വര്‍ഷം നടത്തുകയും ചെയ്തു. അ പുതിയ ഫാര്‍മസികളില്‍ ലൈസന്‍സ് അനുവദിക്കുന്നതിന് മുമ്പായി നടത്തിയത് അറുപതോളം പരിശോധനകളാണ്.
ആരോഗ്യമേഖലയില്‍ മികച്ച പരിശീലനത്തിനായി മെഡിക്കല്‍ വിദ്യാഭ്യാസവും പ്രൊഫഷണല്‍ വികസനവും ലക്ഷ്യം വെച്ച് ഖത്തര്‍ കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത്കെയര്‍ പ്രാക്ടീഷണേഴ്സ് നടപ്പാക്കിയ ദേശീയ പദ്ധതി മുന്‍വര്‍ഷത്തെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. പ്രൊഫഷണല്‍ വികസനത്തിനായി ഓണ്‍ലൈനില്‍ 23,358 ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഉംസലാല്‍, റൗദത്ത് അല്‍ ഖെയ്ല്‍, അല്‍ തുമാമ എന്നിവിടങ്ങളില്‍ പുതിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ബാച്ചിലര്‍ തൊഴിലാളികള്‍ക്കായി അല്‍ ഹെമെയ്ലിയ, മിസൈമിര്‍ എന്നിവിടങ്ങളിലും പരിചരണ കേന്ദ്രങ്ങള്‍ തുടങ്ങി. സാംക്രമിക രോഗ ചികിത്സാ കേന്ദ്രം കൂടാതെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍െറ മേല്‍നോട്ടത്തിലുള്ള ആശുപത്രികളുടെ എണ്ണം ഒമ്പതായി. സിദ്ര മെഡിക്കല്‍ ഗവേഷണ കേന്ദ്രത്തിന്‍്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെയും മന്ത്രാലയം മികച്ച നേട്ടമായി കാണുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
