ടാക്സി മേഖല അടിമുടി പരിഷ്കരിക്കാന്‍ ആര്‍.ടി.എയുടെ വിപുല പദ്ധതി
text_fieldsദുബൈ: നഗരത്തിന്‍െറ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും യാത്രക്കാരുടെ സംതൃപ്തിയും ഡ്രൈവര്‍മാരുടെ ശേഷിയും ക്ഷേമവും ഉറപ്പാക്കുകയും ചെയ്യുന്നതിനും 2021നകം ദുബൈ ടാക്സി കോര്‍പറേഷന്‍ (ഡി.ടി.സി) നടപ്പില്‍ വരുത്തേണ്ട 64 നടപടികള്‍ ഉള്‍ക്കൊള്ളുന്ന പദ്ധതിക്ക് റോഡ് ഗതാഗത അതോറിറ്റി (ഡി.ടി.എ)രൂപം നല്‍കി. സ്മാര്‍ട് മാര്‍ഗങ്ങള്‍ നടപ്പാക്കാനും സേവനം കൂടുതല്‍ ഫലപ്രദമാക്കാനും ഉതകുന്ന പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 22 നടപടികള്‍ 2019നകം പ്രയോഗവത്കരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഡി.ടി.എ ആസ്ഥാനം സന്ദര്‍ശിച്ച് ചെയര്‍മാന്‍ ഉബൈദ് അല്‍ മുല്ല, സി.ഇ.ഒ ഡോ. യൂസുഫ് അല്‍ അലി എന്നിവരുമായി കൂടിയാലോചനക്കു ശേഷം ഡി.ടി.എ ഡയറക്ടര്‍ ജനറല്‍ മത്താര്‍ അല്‍ തയര്‍ വ്യക്തമാക്കി. അഞ്ച് പ്രധാന മേഖലകളില്‍ ഊന്നിയാണ് പരിഷ്കരണങ്ങള്‍. നൂതന സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തി സ്മാര്‍ട് ഗതാഗതം സാധ്യമാക്കുന്നതിനാണ് പ്രഥമ പരിഗണന. ചുറ്റുപാടുമുള്ള വാഹനങ്ങളുമായി സമ്പര്‍ക്കം നടത്താന്‍ സൗകര്യമുള്ള സ്മാര്‍ട് ടാക്സികള്‍, ഡ്രൈവറില്ലാതെയോടുന്ന വാഹനങ്ങള്‍, വൈദ്യുതിയിലും വാതകത്തിലുമോടുന്ന വാഹനങ്ങള്‍ എന്നിവയുടെ വികസനത്തിലും വ്യാപനത്തിലും ശ്രദ്ധചെലുത്തും. പശ്ചാത്തല സൗകര്യ വികസനമാണ് അടുത്ത പടി. ടാക്സികള്‍ക്കായി എല്ലാ വിധ സജ്ജീകരണങ്ങളുമുള്‍ക്കൊള്ളുന്ന ഡിപ്പോ ജബല്‍ അലിയില്‍ തുറക്കും. വാഹനങ്ങളെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള കേന്ദ്രങ്ങളെ നവീകരിക്കും. ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങളും കുറ്റമറ്റതാക്കും. അറ്റ കുറ്റപ്പണികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കും. ഗതാഗത കമ്പനികളുമായി കൈകോര്‍ത്ത് വരുമാന സ്രോതസ്സുകളുടെ വൈവിധ്യവത്കരണത്തിനുള്ള പ്രവര്‍ത്തനങ്ങളാരംഭിക്കും. സ്കൂള്‍ ബസുകളില്‍ പരസ്യം, കമ്പനികളുടെ ജീവക്കാര്‍ക്ക് ഗതാഗത സംവിധാനമൊരുക്കല്‍ തുടങ്ങിയ വിപുല പദ്ധതികളാണുള്ളത്.
ഡ്രൈവര്‍മാരുടെ ശേഷി വര്‍ധിപ്പിക്കുന്നതിനും പെരുമാറ്റം കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനുമുള്ള നിര്‍ദേശങ്ങളും നടപടികളുമാണ് അടുത്ത പടി. ജോലി ഭാരം വിശദമായി പരിശോധിച്ച് തൊഴില്‍ പരമായും മാനസികമായും ഉണര്‍ച്ച നല്‍കുന്ന നിര്‍ദേശങ്ങളാണ് നടപ്പാക്കുക. ആഴ്ചയില്‍ ഒരു ദിവസം അവധിയും രണ്ടു മണിക്കൂര്‍ അധിക വിശ്രമവും നല്‍കാന്‍ പദ്ധതിയുണ്ട്. ഡ്രൈവര്‍മാരുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കും. ഇതിനു പുറമെ വിവിധ രാജ്യക്കാരായ കൂടുതല്‍ ഡ്രൈവര്‍മാരെ നിയോഗിക്കും. ഉപഭോക്താക്കളോടുള്ള പെരുമാറ്റം കൂടതല്‍ ഹൃദ്യമാക്കുന്നതിനായി പെരുമാറ്റ ചട്ടങ്ങളും പഠനപദ്ധതികളും ആവിഷ്കരിക്കും. കൂടുതല്‍ വൈവിധ്യവും സൗകര്യവുമുള്ള സേവനങ്ങള്‍ നല്‍കി ഡി.ടി.സി ബ്രാന്‍റിനെ കുടുതല്‍ ശാക്തീകരിക്കുകയാണ് അഞ്ചാമത്തെ നടപടി. വിനോദ സഞ്ചാരികള്‍ക്കുള്ള ലിമോ(ഉല്ലാസ-ആഡംബര കാര്‍), ചരക്കു കൊണ്ടുപോകാന്‍ കാര്‍ഗോ ടാക്സി, സ്ത്രീകള്‍ക്കായി ഉല്ലാസ വാഹനങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിന്‍െറ ഭാഗമായി നിരത്തിലിറക്കും. നിലവില്‍ 5046 ടാക്സികളാണ് ദുബൈയിലുള്ളത്. 2020 ആകുമ്പോള്‍ ഇത് 7000 ആയി ഉയരും. നിലവില്‍ 146 ലിമോയാണുള്ളതെങ്കില്‍ 2020ല്‍ ഇത് 500 ആകും. എക്സ്പോ 2020ന് ആതിഥ്യമരുളുന്നതിന്‍െറ പശ്ചാത്തലത്തില്‍ ഉയരുന്ന ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് വാഹനങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കുന്നത്. ഊര്‍ജ-ഹരിത സമ്പദ് വ്യവസ്ഥ വളര്‍ത്തുന്ന ദുബൈ സുപ്രിം കൗണ്‍സിലിന്‍െറ നിര്‍ദേശാനുസരണം ടാക്സികളില്‍ നിന്നുള്ള കാര്‍ബര്‍ ബഹിര്‍ഗമനം കുറക്കുന്നതിന്‍െറ ഭാഗമായി 2021 ഓടെ പകുതി വാഹനങ്ങളും മികച്ച മലിനീകരണ നിയന്ത്രണ ശേഷിയുള്ളവയാക്കി ഉയര്‍ത്താനും പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
