ഖത്തര്‍- തുര്‍ക്കി ബന്ധം അത്യൂന്നതിയിലെന്ന് തുര്‍ക്കി പ്രസിഡന്‍റ്
text_fieldsദോഹ: ഖത്തര്‍- തുര്‍ക്കി ബന്ധം എല്ലാ മേഖലകളിലും വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യബ് ഉര്‍ദുഗാന്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം അതിന്‍്റെ അത്യുന്നതിയിലാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങളുടെയും രാഷ്ട്രീയ തീരുമാനങ്ങള്‍ ഒരുപോലെ ശക്തമാണ്. ഇത് പരസ്പരമുള്ള വിശ്വാസത്തെ പിന്തുണയ്ക്കുകയും നയതന്ത്രപരമായ തലങ്ങളിലേക്ക് ബന്ധത്തെ വളര്‍ത്തുകയും ചെയ്യും.
രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം എല്ലാ മേഖലകളിലും ശക്തിപ്പെടുന്നത് ഗുണകരമായ ഫലങ്ങള്‍ ഉണ്ടാക്കുമെന്നും അല്‍ അറബ് എന്ന ഖത്തരി പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ദിനം തോറും വളര്‍ന്നുകൊണ്ടിരിക്കുന്ന സഹകരണത്തിലൂടെ പ്രബലമായ അനവധി നേട്ടങ്ങളാണ് ഇരു രാജ്യങ്ങള്‍ക്കും കൈവരിക്കാനായത്. 2014 ഡിസംബറില്‍ തുര്‍ക്കി സന്ദര്‍ശിച്ച ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി, പരസ്പര സഹകരണം ലക്ഷ്യമിട്ട് സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റി എന്ന പേരില്‍ കരാറുണ്ടാക്കിയിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് വളര്‍ന്ന കമ്മിറ്റിയുടെ ഒന്നും രണ്ടും ഘട്ടയോഗങ്ങള്‍ ദോഹയിലും ട്രസ്ബോണിലും വെച്ച് നടന്നു. ഈ യോഗങ്ങളില്‍വെച്ച് 30ഓളം കരാറുകളിലാണ് ഒപ്പുവെച്ചത്.
പ്രാദേശിക പ്രശ്നങ്ങളെകുറിച്ചുള്ള സംയുക്ത പ്രസ്താവനകളും ഇരു രാജ്യങ്ങളും ചേര്‍ന്ന് നടത്തിയിരുന്നു. പ്രാദേശിക മേഖലകളുടെ ഭാവിയില്‍ ഖത്തര്‍- തുര്‍ക്കി സഹകരണം പ്രധാന്യമുള്ളതാണെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.
ഈ വര്‍ഷം ദോഹയില്‍ നടക്കുന്ന സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റിയുടെ യോഗം ഇരുരാജ്യങ്ങളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കു
ന്നതാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 15ന് നടന്ന പരാജയപ്പെട്ട ഭരണ അട്ടിമറി നീക്കത്തിനെതിരെ തുര്‍ക്കിക്ക് ഖത്തര്‍ നല്‍കിയ പിന്തുണ മറക്കാന്‍ സാധിക്കില്ളെന്നും ഇതിലൂടെ ഖത്തര്‍ തുര്‍ക്കിയുടെ സൗഹൃദരാഷ്ട്രമാണെന്ന് തെളിയിക്കുകയായിരുന്നുവെന്നും അദ്ദഹേം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള മികച്ച രാഷ്ട്രീയ ബന്ധങ്ങള്‍ നിലനിര്‍ത്തുകയും സൈനിക പ്രതിരോധമേഖലകളിലെ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുകയും വേണം.
തീവ്രവാദവും സുരക്ഷാഭീഷണികളും അവസാനിപ്പിക്കുകയും പ്രദേശങ്ങളില്‍ സമാധാനം കൊണ്ടുവരികയുമാണ് ഇരു രാജ്യങ്ങളുടെയും ലക്ഷ്യം.
എല്ലാ രാജ്യങ്ങളും തീവ്രവാദം അവസാനിപ്പിക്കുന്നതിനായി ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന രക്ത ചൊരിച്ചിലുകളും ദുരന്തങ്ങളും സംഘര്‍ഷങ്ങളും അവസാനിപ്പിക്കാന്‍ ഖത്തര്‍ പുതിയ നയങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും ഉര്‍ദുഗാന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
