മുജാഹിദ് പ്രസ്ഥാനം വരുത്തിയ പരിവര്‍ത്തനം വിപ്ളവകരം: ടി.പി അബ്ദുല്ലക്കോയ മദനി
text_fieldsദോഹ: മുജാഹിദ് പ്രസ്ഥാനം കേരളീയ സമൂഹത്തില്‍ വരുത്തിയ പരിവര്‍ത്തനം വിപ്ളവകരമാണെന്ന് കേരള നദ്വത്തുല്‍ മുജാഹിദീന്‍ പ്രസിഡന്‍്റ് ടി പിഅബ്ദുല്ലക്കോയ മദനി പറഞ്ഞു. ദഅ്വ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള സന്ധിയില്ലാസമരമായിരുന്നു പ്രസ്ഥാനത്തിന്‍്റെ പ്രവര്‍ത്തനം. മതത്തെ
ചൂഷണോപാധിയായി പൗരോഹിത്യം ഉപയോഗപ്പെടുത്തിയിരുന്ന കാലഘട്ടത്തില്‍ മതത്തെ ചൂഷണ വിമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് മുജാഹിദ് പ്രസ്ഥാനം നടത്തിയത്. വിശ്വാസസംസ്കരണമായിരുന്നു പ്രസ്ഥാനത്തിന്‍്റെ പ്രഥമ പരിഗണന.സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് മുസ്ലിം സമുദായം ബോധവാന്മാരല്ലാതിരുന്ന സന്ദര്‍ഭത്തിലാണ് സ്ത്രീകളുടെ ആരാധനാ-വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിന് വേണ്ടി മുജാഹിദ് പ്രസ്ഥാനം നിലകൊണ്ടത് എന്ന് അബ്ദുല്ലക്കോയ മദനി പറഞ്ഞു. ഇടക്കാലത്ത് മുജാഹിദ് പ്രസ്ഥാനത്തിലുണ്ടായ ഭിന്നിപ്പ് നിര്‍ഭാഗ്യകരമായിരുന്നു. ഭിന്നിപ്പുണ്ടായ കാലം മുതല്‍ തന്നെ യോജിപ്പിനുള്ള ശ്രമങ്ങളും തുടങ്ങിയിരുന്നു. പതിനാലു വര്‍ഷങ്ങള്‍ക്കുശേഷം യോജിപ്പ് ഇപ്പോള്‍ സാദ്ധ്യമായിരിക്കുന്നു. യോജിപ്പിനെ ശിഥിലമാക്കാന്‍ ഇനിയും ശ്രമങ്ങളുണ്ടാകും എന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. എന്നാല്‍ ഇനിയൊരു ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങളെ മുജാഹിദ് പ്രവര്‍ത്തകരും കേരളീയസമൂഹവും പൊറുക്കില്ല എന്ന് അബ്ദുല്ലക്കോയ മദനി പറഞ്ഞു. പ്രബോധനപ്രവര്‍ത്തനങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര സംഘടനയുടെ ജനറല്‍ സെക്രട്ടറി അബ്ദുല്ല ബൂ ഐനയ്ന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ എന്‍
സുലൈമാന്‍ മദനി സമ്മേളനത്തില്‍ ആധ്യക്ഷം വഹിച്ചു. സമൂഹം വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ ജനങ്ങള്‍ തമ്മിലും സംഘടനകള്‍ തമ്മിലും ഐക്യവും സഹകരണവും ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് സുലൈമാന്‍ മദനി ചൂണ്ടിക്കാട്ടി.
അക്ബര്‍ ഖാസിം എന്‍ കെ എം, ഇസ്മാഈല്‍ ഹുദവി, അബ്ദുല്‍ അസീസ് എന്‍ ഇ (എം എസ് എസ്), അബ്ദുല്‍ കരീം (എം ഇ എസ് സ്കൂള്‍), സഈദ് കോമാച്ചി (സോഷ്യല്‍ ഫോറം), കെ മുഹമ്മദ് ഈസ,ഉണ്ണി ഒളകര, ഹുസൈന്‍ മുഹമ്മദ് യു, അബ്ദുര്‍റശീദ് കൗസരി എന്നിവര്‍ പ്രസീഡിയത്തില്‍ സന്നിഹിതരായിരുന്നു. ഖത്തറിലെ ഇസ്ലാഹി സംഘടനകളുടെ ലയനം ഈ വര്‍ഷത്തെ ഏറ്റവും നല്ല വാര്‍ത്തയാണെന്ന് മന്‍സൂര്‍ മെഹ്ദി അല്‍യാമി ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. ജാതിമതഭേദമന്യേ സ്നേഹത്തോടും സഹവര്‍ത്തിത്തത്തോടും കഴിയുന്ന കേരളീയസമൂഹം ഒരു മാതൃകയാണ്. ഖത്തര്‍ സമൂഹം മലയാളികളുടെ എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും തുടര്‍ന്നും പിന്തുണ നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അലി റജബ് അഷ്ഖനാനി, സലീം നാലകത്ത് (കെ എം സി സി), ജലീല്‍ എ കെ(സംസ്കൃതി), ഷംസുദ്ദീന്‍ ഒളകര (യൂനിറ്റി), പ്രൊഫ. എന്‍ വി സക്കരിയ്യ, കെ കെഉസ്മാന്‍ (ഇന്‍കാസ്), കെ സി അബ്ദുല്ലത്തീഫ് (ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍), ഷമീര്‍ വി ടി (ഫോക്കസ്) എന്നിവര്‍ പരിപാടിയില്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
കെ എന്‍ എം വൈസ് പ്രസിഡന്‍്റ് ഡോ. ഹുസൈന്‍ മടവൂര്‍സമാപനപ്രസംഗം നടത്തി. അബ്ദുസ്സമദ് എം ടി സ്വാഗതവും സിറാജ് ഇരിട്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.