ഖത്തര്‍ ഹോള്‍ഡിംഗ് കമ്പനി ഇന്ത്യയില്‍ ഹൗസിംഗ് പ്രൊജക്ടിനായി 250 ദശലക്ഷം ഡോളര്‍ മുതല്‍ മുടക്കും
text_fieldsദോഹ: ഖത്തര്‍ ഹോള്‍ഡിംഗ് കമ്പനി ഇന്ത്യയില്‍ വന്‍തോതിലുള്ള നിക്ഷേപത്തിനൊരുങ്ങുന്നു. ഇന്ത്യയിലെ കുറഞ്ഞ വരുമാനമാനക്കാര്‍ക്കായുള്ള ഹൗസിംഗ് പ്രൊജക്ടിനായി 250 ദശലക്ഷം ഡോളര്‍ മുതല്‍ മുടക്കാനാണ് കമ്പനി ആലോചന നടത്തുന്നത്.
അര്‍ത്ഥ്വേദ ഫണ്ട് മാനേജ്മെന്‍റ് എന്ന സ്ഥാപനവുമായി സഹകരിച്ചായിരിക്കും ഖത്തര്‍ ഹോള്‍ഡിംഗ് കമ്പനി നിക്ഷേപ സംരംഭം നടത്തുന്നതിനുള്ള ഊര്‍ജിത ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഹൗസിംഗ് പ്രൊജക്ടിനായി ഖത്തര്‍ ഹോള്‍ഡിംഗ് കമ്പനി 250 ദശലക്ഷം ഡോളര്‍ മുതല്‍മുടക്കുമെന്ന വാര്‍ത്ത പുറത്ത് വിട്ടത് ജര്‍മ്മന്‍ ന്യൂസ് ഏജന്‍സിയാണ് . ഇന്ത്യയില്‍ വര്‍ധിച്ച് വരുന്ന ജനസംഖ്യയും ഒപ്പം ഭവനങ്ങളുടെ ആവശ്യകതതയുമാണ് ഇത്തരമൊരു പദ്ധതിയില്‍ വിപുലമായി നിക്ഷേപം നടത്താന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നത്.
ഇന്ത്യയിലെ ജനസംഖ്യാ നിരക്ക് പരിഗണിക്കുമ്പോള്‍ 2022 ഓടെ പത്തൊമ്പത് ദശലക്ഷം വീടുകള്‍ ആവശ്യമായി വരുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് മൂന്ന് വിഭാഗങ്ങളിലുള്ള ഇടത്തരം പട്ടണങ്ങളിലായിരിക്കും ഖത്തര്‍ ഹോള്‍ഡിംഗിന്‍്റെ സഹകരണത്തോടെ താമസകേന്ദ്രങ്ങള്‍ ഉയര്‍ന്ന് വരിക.
അര്‍ത്ഥ്വേദ ഫണ്ട് മാനേജ്മെന്‍റ് എന്ന സ്ഥാപനവുമായി സഹകരിച്ചുള്ള പദ്ധതിയില്‍ 18 ശതമാനം മുതല്‍ 21 ശതമാനം വരെയാണ് ഖത്തര്‍ ഹോള്‍ഡിഗ് കമ്പനി മുതല്‍ മുടക്കുക . ഈ മേഖലയില്‍ മുതല്‍ മുടക്കുന്ന ആദ്യ വിദേശ കമ്പനിയാണ് ഖത്തര്‍ ഹോള്‍ഡിംഗ് എന്ന് അര്‍ഥ് വേദ കമ്പനി മുന്‍ സി ഇ ഒ വിക്രം സിംഗ് പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനായി 2017 ഫെബ്രുവരി യിലെ ബജറ്റ് മുന്‍ഗണന നല്‍കിയതും ഈ മേഖലയില്‍ മുതല്‍ മുടക്കുന്നതിന് വിദേശ കമ്പനികള്‍ക്ക് പ്രചോദനമാകും.
ഇന്ത്യയില്‍ മുതല്‍ മുടക്കാന്‍ ഖത്തറില്‍ നിന്ന് കൂടുതല്‍ കമ്പനികള്‍ സന്നദ്ധരാവാനും ഖത്തര്‍ ഹോള്‍ഡിഗിന്‍്റെ നിക്ഷേപ സംരംഭം സഹായകമായേക്കും.
ഇന്ത്യന്‍ ടൂറിസം മേഖലയിലേക്കും കൂടുതല്‍ നിക്ഷേപകര്‍ ഖത്തറില്‍ നിന്ന് ഉണ്ടാകുമെന്ന് അടുത്തിടെ വാര്‍ത്തകളുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
