തേനീച്ച വളര്‍ത്തലില്‍ വിജയവും രുചിയും പകര്‍ന്ന് ദേശീയ തേന്‍ പദ്ധതി മുന്നോട്ട്
text_fieldsദോഹ: തേനീച്ചയുള്ള കാലം തൊട്ട് തുടങ്ങിയ ഒരു കലയാണ് തേനിന്‍െറ വിളവെടുപ്പ്. രുചിയൂറുന്ന തേന്‍ കൊതിതീരെ കഴിക്കാനായി നിരവധിപേരാണ് തേന്‍ കൃഷിക്ക് പിന്തുണയുമായി ഇപ്പോള്‍ രംഗത്തുള്ളത്. ഖത്തറിലും നിരവധിയാളുകളാണ് തേന്‍കൃഷിയുടെ ഉത്പാദനം വര്‍ധിപ്പിക്കാനും ഈ മേഖലയെ പിന്തുണക്കാനുമായി രംഗത്തത്തെിയിരിക്കുന്നത്.
തേനീച്ച വളര്‍ത്തല്‍ സുഖകരമാക്കാന്‍ മുന്‍സിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം 2012 മുതല്‍ നടത്തിവരുന്ന പദ്ധതിയാണ് നാഷണല്‍ ഹണി ബീ പ്രൊജക്ട്. തേനീച്ച വളര്‍ത്തുന്നവര്‍ക്ക് സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ നല്‍കി തദ്ദേശീയ തേനുല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പ്രൊജക്ട് ആരംഭിച്ചതിനുശേഷം മന്ത്രാലയം തേനീച്ച വളര്‍ത്തല്‍ ജനകീയമാക്കുന്നതിനായി പരിപാടി സംഘടിപ്പിച്ചു. 2013ല്‍ പ്രൊജക്ടിന്‍െറ ആദ്യഭാഗമായി 30 ഫാമുകള്‍ക്കായി പത്ത് തേനീച്ചക്കൂടുകള്‍ വിതരണം ചെയ്തു. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 50ഓളം ഫാമുകള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്തു. നിലവില്‍ 130 ഫാമുകളില്‍ തേനുല്‍പാദനം നടക്കുന്നുണ്ടെന്നാണ് കണക്ക്.
തേനീച്ച വളര്‍ത്തുകാര്‍ക്ക് പിന്തുണ ഉറപ്പുവരുത്താന്‍ മന്ത്രാലയം ആരംഭിച്ച ഈ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് കഴിഞ്ഞവര്‍ഷങ്ങളില്‍ ഇരട്ടി ലാഭം നേടാന്‍ സാധിച്ചിട്ടുണ്ട്. തേനുല്‍പാദനത്തിന്‍െറ ഓരോ ഘട്ടങ്ങളിലും വിദഗ്ധരുടെ പരിശീലനവും സഹായവും ഇവര്‍ക്ക് ലഭിക്കുന്നു. തേനുല്‍പാദനത്തെകുറിച്ചുള്ള മികച്ച പരിശീലനമാണ് മന്ത്രാലയത്തില്‍ നിന്നും ഇവര്‍ക്ക് ലഭിക്കുന്നതെന്ന് മന്ത്രാലയത്തിലെ കാര്‍ഷിക വിഭാഗം ഡയറക്ടര്‍ യൂസുഫ് അല്‍ ഖുലൈഫി പറഞ്ഞു. ഖത്തര്‍ ഗവണ്‍മെന്‍റ് നടത്തുന്ന വാര്‍ഷിക തേന്‍ മേളയിലൂടെ അധിക ലാഭം നേടാനും ഫാമുകള്‍ക്ക് സാധിക്കുന്നു.
ഒരു സീസണില്‍ ഒരു തേനീച്ചക്കൂടില്‍ നിന്നും എട്ട് കിലോഗ്രാം തേന്‍വരെ ലഭിക്കും. ഖത്തറിലെ മിക്ക ഫാമുകളിലും വര്‍ഷത്തില്‍ രണ്ടുതവണ വിളവെടുപ്പ് നടക്കുന്നുണ്ട്.
അറബ് മേഖലയില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ളത് സിദ്റ എന്നയിനം തേനിനാണ്. ഇത് ലോകത്തിലെ ഏറ്റവും മികച്ചതും വിലപിടിപ്പുള്ളതുമായ ഇനമാണ്. ഇതിന്‍െറ ഒൗഷധ സവിശേഷതകളും ലഭ്യത കുറവുമാണ് ഉയര്‍ന്ന വിലയ്ക്ക് കാരണം.
കാലാവസ്ഥാ വ്യതിയാനങ്ങള്‍ തേനുല്‍പാദനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. കഠിനമായ തണുപ്പും ചൂടും മഴയും തേനുല്‍പാദനത്തെ ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
