‘ദൃശ്യമലിനീകരണം’ തടയാന്‍ പുതിയ നടപടിയുമായി മന്ത്രാലയം
text_fieldsദോഹ:‘ദൃശ്യമലിനീകരണം’ തടയാന്‍ ചുവരെഴുത്ത് നിരോധിക്കുന്നതിനുള്ള പദ്ധതികളുമായി മുന്‍സിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. സംസ്കാരശൂന്യമായ ഇത്തരം പ്രവര്‍ത്തികള്‍ നിരുത്സാഹപ്പെടുത്തണമെന്നും ഇത് നമ്മുടെ പാരമ്പര്യത്തിന് യോജിച്ചതല്ളെന്നും അതിനാല്‍ ചുമരുകളില്‍ എഴുതുന്നത് നിരോധിക്കുകയാണെന്നും മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.
മതിലില്‍ എഴുതുന്ന ഒരു കുട്ടിയുടെ വീഡിയോ ഉള്‍പ്പെടെയാണ് സന്ദേശം പ്രചരിക്കുന്നത്. എഴുതാനുപയോഗിക്കുന്ന പെയിന്‍റ് കുട്ടിയുടെ വസ്ത്രങ്ങളില്‍ അഴുക്ക് പുരളാന്‍ കാരണമാകുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. മന്ത്രാലയത്തിന്‍െറ നടപടികള്‍ നന്നായി വരക്കുന്ന സ്ട്രീറ്റ് ആര്‍ട്ടുകള്‍ക്കെതിരെയല്ല, മറിച്ച് മതിലുകള്‍ വൃത്തിഹീനമാക്കുന്ന വരകള്‍ക്കും ചിത്രങ്ങള്‍ക്കുമെതിരെയാണ്. ആര്‍ട്ടിസ്റ്റുകള്‍ അല്ലാതെയുള്ള അസംഘടിത ആളുകളുടെ കലാവിരുതുകള്‍ കാഴ്ചക്ക് അസഹനീയമാകുമ്പോഴാണ് അവയെ ദൃശ്യമലിനീകരണം എന്ന് പറയുന്നത്. കെട്ടിട ഉടമയുടെ സമ്മതമില്ലാതെ ചെയ്യുന്ന ഇത്തരം പ്രവൃത്തികള്‍ നിയമവിരുദ്ധമാണ്.
ഫേസ്ബുക്, ട്വിറ്റര്‍ മുതലായ സോഷ്യല്‍ മീഡിയകളുടെ സഹായത്തോടെയാണ് മുന്‍സിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം പ്രചാരണ പരിപാടികള്‍ ശക്തമാക്കുന്നത്.
മന്ത്രാലയത്തിന്‍്റെ നടപടിക്ക് വലിയ പ്രോത്സാഹനമാണ് ലഭിക്കുന്നത്. ഇത്തരം ലക്ഷ്യങ്ങളോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കേണ്ടതെന്നും ഇത് അതുല്യവും അതിശയകരവുമായ നീക്കമാണെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ ഉയരുകയാണ്. മന്ത്രാലയത്തിന്‍െറ ട്വിറ്റര്‍ അക്കൗണ്ടില്‍ താമസക്കാര്‍ക്ക് പരിസ്ഥിതി ചൂഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.