ഇന്ത്യന്‍ സ്കൂളുകളിലെ സിബിഎസ്ഇ (ഐ) പാഠ്യപദ്ധതി അടുത്ത വര്‍ഷം മുതല്‍ നിര്‍ത്തലാക്കും
text_fieldsദോഹ: ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകളില്‍ പിന്തുടര്‍ന്ന് വന്നിരുന്ന സിബിഎസ്ഇ (ഐ) പാഠ്യപദ്ധതി അടുത്ത അദ്ധ്യയനവര്‍ഷം മുതല്‍ നിര്‍ത്തലാക്കും. 2010-2011 വര്‍ഷം ആരംഭിച്ച ഈ പാഠ്യപദ്ധതി 2017-2018 വര്‍ഷം മുതല്‍ നടപ്പിലാക്കില്ളെന്ന് സി.ബി.എസ്.ഇയുടെ വെബ്സൈറ്റില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സര്‍ക്കുലറില്‍ പറയുന്നതായി ’ദ പെനിന്‍സുല’ റിപ്പോര്‍ട്ട് ചെയ്തു
ആഗോള നിലവാരമുള്ള റീഡിങ് മെറ്റീരിയലുകളും മറ്റും ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളാണ് ഇത്തരമൊരു തീരുമാനത്തിന് കാരണം എന്നും പറയുന്നു. ഖത്തറിലുള്ള പല ഇന്ത്യന്‍ സ്കൂളുകളെയും ഈ തീരുമാനം ബാധിക്കും. 'ബിര്‍ള പബ്ളിക് സ്കൂള്‍, ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍, ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്കൂള്‍, എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ തുടങ്ങിയ പല സ്കൂളുകളും മെയിന്‍ സി.ബി.എസ്.ഇ കരിക്കുലത്തോടൊപ്പം സിബിഎസ്ഇ(ഐ)യും നിലനിര്‍ത്തുന്നവയാണ്. എന്നാല്‍ ബോര്‍ഡിന്‍്റെ നിര്‍ദേശപ്രകാരം, വിദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്ക് അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ സിബിഎസ്ഇ(ഐ) സിലബസ് പിന്തുടരാന്‍ പറ്റില്ല. ഇതില്‍ പഠിച്ചുവന്നിരുന്ന വിദ്യാര്‍ത്ഥികള്‍ അടുത്ത വര്‍ഷം മുതല്‍ സി.ബി.എസ്.ഇ മെയിന്‍ പാഠ്യപദ്ധതിയില്‍ പഠനം നടത്തേണ്ടിവരും.
സി.ബി.എസ്.ഇ.യുമായി അഫ്ലിയേറ്റ് ചെയ്യത്ത സി.ബി.എസ.്ഇ(ഐ) സിലബസ് പിന്തുടരുന്ന സ്കൂളുകള്‍ക്കും ഈ തീരുമാനം ബാധകമാണ്. അവര്‍ക്ക് സി.ബി.എസ്.ഇ അഫ്ലിയേഷനുവേണ്ടി ശ്രമിക്കാവുന്നതാണ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷണല്‍ സിലബസ് പിന്തുടരുന്ന സി.ബി.എസ.്ഇ സ്കൂളുകള്‍ക്കും അടുത്ത വര്‍ഷം മുതല്‍ ഇത് തുടരാന്‍ സാധിക്കില്ല. ഇവിടെയുള്ള വിദ്യാര്‍ത്ഥികളും മെയിന്‍ കരിക്കുലത്തിലാണ് തുടര്‍ന്ന് പഠിക്കേണ്ടത്. ബോര്‍ഡിന്‍്റെ തീരുമാനം പിന്തുടരുമെന്ന് ബിര്‍ള പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ എ.കെ ശ്രീവാസ്തവ പറഞ്ഞു. കുട്ടികള്‍ക്ക് പുതിയ പാഠ്യപദ്ധതിയുമായി യോജിച്ചുപോകാന്‍ സാധിക്കുമെന്നും അവര്‍ അതിന് പ്രാപ്തരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
