Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാരാട്ട് റസാഖ് എം.എൽ.എക്ക് സ്വീകരണം നൽകി
text_fieldsbookmark_border
ദോഹ: ഖത്തറിലെ കൊടുവള്ളി നിവാസികളുടെ കൂട്ടായ്മയായ കെ.എൻ.ആർ.ഐ ഖത്തർ, കൊടുവള്ളി നിയോജകമണ്ഡലം എം.എൽ.എ കാരാട്ട് റസാഖിന് സ്വീകരണം നൽകി.
കെ.എൻ.ആർ.ഐ ചെയർമാൻ ഫൈസൽ അബൂബക്കർ ഉദ്ഘാടനം ചെയ്തു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കും ഖത്തർ ജനതക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജറൂസലമിനെ ഇസ്രായേൽ തലസ്ഥാനമായും യു.എസ് എംബസിയുടെ ആസ്ഥാനമായും മാറ്റുന്നതിനെ യോഗം അപലപിച്ചു. എം.എൽ.എക്ക് കെ.എൻ.ആർ.ഐ രക്ഷാധികാരി അഡ്വ. പി.കെ സക്കരിയ്യ ഉപഹാരം നൽകി.
കൊടുവള്ളി മണ്ഡലത്തിൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾ വിശദീകരിച്ച് എം.എൽ.എ സംസാരിച്ചു.
പോപ്പുലർ യൂണിവേഴ്സിറ്റി ഓഫ് കിങ്ങ്സ് – യു.എസ്.എയിൽ നിന്ന് ഡീലിറ്റ് ബഹുമതി നേടിയ പ്രവാസി വ്യവസായി ഈങ്ങാപ്പുഴ സ്വദേശി വി.ഒ.ടി അബ്ദുർറഹ്മാനെ ചടങ്ങിൽ ആദരിച്ചു. എം.എൽ.എ അദ്ദേഹത്തെ പൊന്നാട അണിയിച്ചു.
അഡ്വ. പി.കെ സക്കരിയ്യ, നിയാസ്, നജാത്ത് എൻ.പി, സുനീർ തെറ്റുമ്മൽ, മാക്സ് ഫൈസൽ, ബഷീർ പരപ്പിൽ, ബിജുലാൽ എന്നിവർ സംസാരിച്ചു. വ്യത്യസ്ത ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനം സുനീർ എം.എൽ.എക്ക് നൽകി.
കോ–ഓർഡിനേറ്റർ ഷിറാസ് എൻ.പി സ്വാഗതവും മൻസൂർ നന്ദിയും പറഞ്ഞു.

Next Story