Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോ​ക​ക​പ്പ് യോ​ഗ്യ​ത...

ലോ​ക​ക​പ്പ് യോ​ഗ്യ​ത റൗണ്ട്​ : ഖ​ത്ത​ർ പ​രി​ശീ​ല​ന​ക്ക​ള​രി​യി​ൽ

text_fields
bookmark_border
ലോ​ക​ക​പ്പ് യോ​ഗ്യ​ത റൗണ്ട്​ : ഖ​ത്ത​ർ പ​രി​ശീ​ല​ന​ക്ക​ള​രി​യി​ൽ
cancel
ദോ​ഹ: 2018 ലോ​ക​ക​പ്പി​നാ​യു​ള്ള ലോ​ക​ക​പ്പ് യോ​ഗ്യ​ത  റൗ​ണ്ടി​ലെ അ​വ​ശേ​ഷി​ക്കു​ന്ന പോ​രാ​ട്ട​ങ്ങ​ൾ​ക്കാ​യി ഖ​ത്ത​ർ  ദേ​ശീ​യ ടീം ​വീ​ണ്ടും പ​രി​ശീ​ല​ന​ത്തി​ൽ. ആ​ഗ​സ്​​റ്റ് 31ന്  ​സി​റി​യ​യു​മാ​യും സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് ചൈ​ന​യു​മാ​യാ​ണ്  ഫെ​ലി​ക്സ്​ സാ​ഞ്ച​സിെ​ൻ​റ​ സം​ഘ​ത്തിെ​ൻ​റ​  പോ​രാ​ട്ട​ങ്ങ​ൾ. 
ഇ​തി​ൽ സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് ന​ട​ക്കു​ന്ന  ചൈ​ന​യു​മാ​യു​ള്ള പോ​രാ​ട്ട​ത്തി​ന് അ​ടു​ത്തി​ടെ അ​മീ​ർ  ഉ​ൽ​ഘാ​ട​നം ചെ​യ്ത 2022 ലോ​ക​ക​പ്പ്​ മൈ​താ​ന​ങ്ങ​ളി​ലൊ​ന്നാ​യ  ഖ​ലീ​ഫ രാ​ജ്യാ​ന്ത​ര സ്​​റ്റേ​ഡി​യം വേ​ദി​യാ​കു​ന്ന കാ​ര്യ​ത്തി​ൽ  ഏ​ക​ദേ​ശം ഉ​റ​പ്പാ​യി​ട്ടു​ണ്ട്. 
ഖ​ത്ത​ർ ഫു​ട്ബോ​ൾ  അ​സോ​സി​യേ​ഷ​ൻ ഖ​ലീ​ഫ സ്​​റ്റേ​ഡി​യ​ത്തി​ൽ മ​ത്സ​രം  ന​ട​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.  ഏ​ഷ്യ​ൻ  ഫു​ട്ബോ​ൾ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഇ​ത് സം​ബ​ന്ധി​ച്ച് നേ​ര​ത്തെ  ത​ന്നെ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. 
അ​മീ​ർ ക​പ്പ് ഫൈ​ന​ലി​ന് ശേ​ഷം ലോ​ക​നി​ല​വാ​ര​ത്തി​ലു​ള്ള  ഖ​ലീ​ഫ സ്​​റ്റേ​ഡി​യ​ത്തി​ൽ ഇ​താ​ദ്യ​മാ​യാ​ണ് അ​ന്താ​രാ​ഷ്​ട്ര​ പ്രാ​ധാ​ന്യ​മു​ള്ള ഒ​രു മ​ത്സ​രം ന​ട​ക്കു​ന്ന​ത്. 
ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി  ബ​ർ​മിം​ഗ്ഹാ​മി​ലെ സെ​ൻ​റ് ജോ​ർ​ജ് പാ​ർ​ക്കി​ൽ  പ​രി​ശീ​ല​ന​ത്തി​ലേ​ർ​പ്പെ​ട്ട ഖ​ത്ത​ർ ടീം, ​ആ​ഗ​സ്​​റ്റ് ഒ​മ്പ​ത്, 13,16  തി​യ​തി​ക​ളി​ലാ​യി മൂ​ന്ന് സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കും. തു​ട​ർ​ന്ന്  ദോ​ഹ​യി​ലേ​ക്ക് തി​രി​ക്കു​ന്ന ടീം, ​ആ​ഗ​സ്​​റ്റ് 29 വ​രെ നീ​ളു​ന്ന  മ​ലേ​ഷ്യ​ൻ പ​ര്യ​ട​ന​ത്തി​നാ​യി വീ​ണ്ടും തി​രി​ക്കും. 
അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഏ​ഷ്യ​ൻ ക​രു​ത്ത​രാ​യ ദ​ക്ഷി​ണ  കൊ​റി​യ​യെ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക്  പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തോ​ടെ ഖ​ത്ത​റിെ​ൻ​റ യോ​ഗ്യ​താ  പ്ര​തീ​ക്ഷ​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​കു​ക​യാ​യി​രു​ന്നു. ഗ്രൂ​പ്പി​ൽ ഏ​ഴ്  പോ​യ​ൻ​റു​മാ​യി അ​ഞ്ചാം സ്​​ഥാ​ന​ത്താ​ണ് ഖ​ത്ത​ർ. ര​ണ്ട് ജ​യ​വും  ഒ​രു സ​മ​നി​ല​യു​മാ​ണ് ഖ​ത്ത​റി​നു​ള്ള​ത്. 
ദ​ക്ഷി​ണ  കൊ​റി​യ​ക്കെ​തി​രെ നേ​ടി​യ മി​ക​ച്ച ജ​യം ഹ​സ​ൻ അ​ൽ  ഹൈ​ദു​സി​നും സം​ഘ​ത്തി​നും ന​ൽ​കു​ന്ന ആ​ത്മ​വി​ശ്വാ​സം  ചെ​റു​ത​ല്ല. 
സി​റി​യ​യു​മാ​യി ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ലെ ജ​യ​വും  ഖ​ത്ത​റി​ന് മു​ൻ​തൂ​ക്കം ന​ൽ​കു​ന്നു​ണ്ട്. അ​ടു​ത്ത ര​ണ്ട്  മ​ത്സ​ര​ങ്ങ​ളി​ലും വ​ൻ മാ​ർ​ജി​നി​ൽ വി​ജ​യി​ക്കു​ക​യും മ​റ്റ്  ടീ​മു​ക​ളു​ടെ ഫ​ല​ങ്ങ​ൾ അ​നു​കൂ​ല​മാ​കു​ക​യും ചെ​യ്താ​ൽ 2018  ലോ​ക​ക​പ്പി​ൽ ഖ​ത്ത​റെ​ന്ന കൊ​ച്ചു ഏ​ഷ്യ​ൻ രാ​ജ്യം പ​ന്തു​ത​ട്ടും. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsqatar footballqualifaying round
News Summary - -
Next Story