ഗസ്സയിലെ വീടുകളുടെ ഒന്നാം ഘട്ട പുനർനിർമ്മാണം റാഫ് പൂർത്തിയാക്കി
text_fieldsദോഹ: ഗസ്സ മുനമ്പിൽ ഇസ്രയേൽ ആക്രമണത്തിൽ തകർന്നടിഞ്ഞ വീടുകളുടെ പുനർനിർമ്മാണത്തിെൻറ ഒന്നാം ഘട്ടം റാഫ് (ശൈഖ് ഥാനി ബിൻ അബ്ദുല്ല ഫൗണ്ടേഷൻ ഫോർ ഹ്യൂമാനിറ്റേറിയൻ സർവീസ്) ഫൗണ്ടേഷൻ പൂർത്തിയാക്കി. ഗസ്സയിലെ 300ലധികം വീടുകളുടെ പുനർനിർമ്മാണമാണ് ഫലസ്തീൻ കുടുംബങ്ങൾക്കായി റാഫ് പൂർത്തിയാക്കിയത്.
രണ്ട് ഘട്ടമായി പൂർത്തിയാക്കുന്ന പദ്ധതിക്കായി ചെലവഴിക്കുന്ന 6.5 മില്യൻ റിയാൽ ഖത്തറിലെ ദാനശീലർ മാത്രം നൽകിയതാണ്. ഇസ്രയേൽ ആക്രമണത്തിൽ പൂർണ്ണമായും ഭാഗികമായും തകർന്ന വീടുകളുടെ പുനർനിർമാണമാണ് തുർക്കി ലൈഫ് വെ അസോസിയേഷനുമായി സഹകരിച്ച് നടപ്പിലാക്കുന്നത്. അവശതയനുഭവിക്കുന്നവരും പിന്നോക്കം നിൽക്കുന്നവരുമായ 1200ലധികം ഫലസ്തീൻ കുടുംബങ്ങൾക്ക് മെച്ചപ്പെട്ട താമസസൗകര്യമൊരുക്കി കൈത്താങ്ങാകുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യം വെക്കുന്നത്.
മൂന്ന് മില്യൻ റിയാലാണ് ആദ്യഘട്ട പൂർത്തീകരണത്തിനായി ചെലവഴിച്ചത്. റഫ, ദൈർ അൽ ബലാഹ്, അൽ ദറജ്, അൽ തുഫ്ഫ, നോർത്ത് ഗസ്സ ഗവർണേറ്റ്, ഗസ്സ ഗവർണേറ്റ്, ഖാൻ യൂനിസ് ഗവർണേറ്റ്, റഫ ഗവർണേറ്റ് എന്നീ പ്രദേശങ്ങളിലെ വീടുകളുടെ പുനർനിർമ്മാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടം ഉടൻ ആരംഭിക്കുമെന്നും 100ലധികം വീടുകളുടെ പുനർനിർമ്മാണമാണ് ഇതിൽ ലക്ഷ്യമിടുന്നതെന്നും റാഫ് ഫൗണ്ടേഷൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.