ഖത്തറിൽ കുടിൽ വ്യവസായ മേഖല മുന്നേറ്റത്തിെൻറ പാതയിലൂടെ
text_fieldsദോഹ: ഖത്തറിൽ സാമ്പത്തിക വ്യവസായ മന്ത്രാലയം കുടിൽ വ്യവസായത്തിന് അനുമതി നൽകിയത് വലിയ തോതിൽ ഗുണം ചെയ്തതായി വിലയിരുത്തപ്പെടുന്നു.
മന്ത്രാലയത്തിൽ നിന്ന് ലഭിക്കുന്ന അനുമതിയുമായി നിരവധി കുടിൽ വ്യവസായം രാജ്യത്ത് ആരംഭിച്ചതായാണ് കണക്ക്. പുതിയ തീരുമാനം നടപ്പിൽ ആയതോടെ വിവിധ മേഖലകളിലാണ് ഇത്തരം ചെറിയ സംരഭങ്ങൾ ആരംഭിക്കാൻ സാധിച്ചത്. പ്രധാനമായും ഭക്ഷ്യ മേഖലയിൽ ഇത് വലിയ ഗുണം ചെയ്തതായി വിലയിരുത്തപ്പെടുന്നു. വീടുകളിൽ നിന്ന് സ്ത്രീകളുടെ മേൽ നോട്ടത്തിൽ നടക്കുന്ന ഈ സംരഭങ്ങൾക്ക് വലിയ തോതിലുള്ള സ്വീകാര്യതയാണ് ലഭിച്ച് വരുന്നത്. വീടുകളിൽ നിന്ന് ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കിയതിന് ശേഷം ഹോട്ടലുകൾ, ക്യാമ്പുകൾ, ഫ്ലാറ്റുകൾ, ഓഫീസുകൾ, എന്നിവിടങ്ങളിലേക്ക് വ്യവസ്ഥാപിതമായി എത്തിച്ച് നൽകുന്നവരുണ്ട്. നേരത്തെ തന്നെ ഈ മേഖലയിൽ പ്രവർത്തിച്ചിരുന്നവർക്ക് ലൈസൻസ് സംവിധാനം നടപ്പിലായതോടെ മറയില്ലാതെ തന്നെ ഈ പ്രവർത്തി തുടരാൻ കഴിഞ്ഞൂവെന്നതാണ് ഏറെ പ്രധാനം. ഏതാനും മാസങ്ങൾക്ക് മുൻപാണ് മന്ത്രാലയം ചില
നിബന്ധനകളോടെ കുടിൽ വ്യവസായത്തിന് അനുമതി നൽകിയത്. ചില പ്രത്യേക മേഖലക്ക് മാത്രമാണ് ഈ അനുമതി നൽകിയിട്ടുള്ളത്. കാറ്ററിംഗ്, ടൈലറിംഗ് തുടങ്ങിയ ഇതിൽ പ്രധാനമാണ്. ഒരു വീട്ടിൽ ഒരു വ്യവസായം മാത്രമേ അനുവദിക്കുകയുള്ളൂ. വീടിന് പുറത്ത് അവിടെ പ്രവർത്തിക്കുന്ന ആക്ടിവിറ്റിയുടെ പേരും ലൈസൻസ് നമ്പറും പ്രത്യേകം ബോർഡിൽ എഴുതി പ്രദർശിപ്പിക്കണമെന്ന നിബന്ധനയുണ്ട്. ഒരു വർഷത്തിന് 1020 റിയാൽ ഫീസ് നൽകിയാൽ മതിയാകും. വീടുകളിൽ നിന്ന് നേരിട്ട് വിൽപ്പന നടത്താൻ അനുമതി
ഉണ്ടാകുയില്ല. പാർപ്പിട മേഖലയിലാണ് വീടെങ്കിൽ മറ്റ് താമസക്കാർക്ക് പ്രയാസമുണ്ടാകാനോ മാർഗ തടസസം സൃഷ്ടിക്കാനോ പാടുള്ളതല്ല. കുടിൽ വ്യവസായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയത്.
മേൻമയും ഗുണനിലവാരവുമുള്ള നിരവധി പുതിയ വിഭവങ്ങളും നിർമാണ വസ്തുക്കളും ഇങ്ങനെ വിപണിയിൽ എത്തിയതായി അനുകൂലിക്കുന്നവർ അഭിപ്രായപ്പെടുന്നു.
ബന്ധപ്പെട്ട വകുപ്പിെൻറ ഭാഗത്ത് നിന്ന് കൃത്യമായ പരിശോധന നടക്കുകയാണെങ്കിൽ ഇത് ഏറെ േപ്രാത്സാഹിപ്പിക്കേണ്ടത് തന്നെയാണെന്ന് പ്രമുഖ വ്യവസായി ഖാലിദ് അൽസുവൈദി അഭിപ്രായപ്പെട്ടു. ഇന്ത്യയിലും പാക്കിസ്ഥാനിലും അടക്കം കുടിൽ വ്യവസായങ്ങൾ വലിയ തോതിൽ പൊതുജന പ്രീതീ ലഭിച്ച സംരഭങ്ങളാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഉപഭോക്താവിന് താൽപര്യപ്രദമായ സാധനങ്ങൾ ലഭിക്കുന്നതിന് എന്തിനാണ് തടസ്സം നിൽക്കുന്നതെന്ന് ചോദിക്കുന്നു.
ലോകാടിസ്ഥാനത്തിൽ തന്നെ കുടിൽ വ്യവസായ സംരഭൾക്ക് വലിയ പ്രാമുഖ്യം നൽകി വരുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ കുടിൽ വ്യവസായത്തെ എതിർക്കുന്നവർ വാദിക്കുന്നത് തങ്ങളുടെ വ്യാപാരത്തെ ഇത് കാര്യമായി ബാധിക്കുന്നു എന്നാണ്. പ്രത്യേകിച്ച് ഹോട്ടലുകളും കാറ്ററിംഗ് കമ്പനികളും നടത്തുന്നവരെ ഇത് നേരിട്ട് തന്നെ ബാധിക്കുന്നുവെന്ന അഭിപ്രായമാണ് പൊതുവെ ഉയർന്നിരിക്കുന്നത്. വലിയ വാടകയും മറ്റ് ചെലവുകളും വഹിക്കേണ്ടി വരുന്ന ഈ
മേഖലയിലെ കച്ചവടക്കാർക്ക് പ്രത്യേക ചെലവുകളില്ലാത്തതിനാൽ കുറഞ്ഞ വിലക്ക് വിൽക്കപ്പെടുന്ന കുടിൽ വ്യവസായക്കാരുമായി മത്സരിക്കാൻ പ്രയാസമാണെന്ന വാദവും ഇവർ ഉന്നയിക്കുന്നു.
പൊതുവെ ഉപഭോക്താക്കൾ കുടിൽ വ്യവസായത്തോട് പ്രത്യേക മമതയുണ്ട് എന്നത് ശ്രദ്ധേയമാണ്. അത് കൊണ്ട് തന്നെ ഇൗ സംരഭകർക്ക് മുൻപോട്ട് പോകാൻ പ്രയാസമുണ്ടാകില്ലയെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
