പറക്കും കണ്ണാശുപത്രി ഖത്തറിലെത്തി
text_fieldsദോഹ: പറക്കും കണ്ണാശുപത്രിയെന്നറിയപ്പെടുന്ന ഓർബിസ് ഫ്ളൈയിംഗ് ഐ ഹോസ്പിറ്റൽ ഖത്തറിൽ ലാൻഡ് ചെയ്തു. ഖത്തർ ഡവലപ്മെൻറ് ഫണ്ടിെൻറ സഹകരണത്തോടെ ഖത്തർ ചാരിറ്റി നടത്തുന്ന ഖത്തർ ക്രിയേറ്റിംഗ് വിഷൻ എന്ന നേത്രസംബന്ധിയായ പദ്ധതിയുമായി ബന്ധപ്പെട്ടാണ് പറക്കും കണ്ണാശുപത്രി ഖത്തറിലെത്തിയിരിക്കുന്നത്.
2016 ജൂണിൽ ടെക്സാസിൽ വെച്ചാണ് ലോകത്തിലെ പ്രമുഖ എൻ.ജി.ഒ ആയ ഓർബിസ് വിമാനം പുറത്തിറക്കിയത്. വിവിധ രാജ്യങ്ങളിലേക്ക് പറന്ന് ഗുണമേൻമയുള്ള നേത്രരോഗ ചികിത്സ നൽകുകയെന്നതാണ് ഓർബിസ് ഫ്ളൈയിംഗ് ഐ ഹോസ്പിറ്റലിെൻറ ലക്ഷ്യം. ഇതിനകം തന്നെ നിരവധി രാജ്യങ്ങളിൽ സന്ദർശനം നടത്തിയ പറക്കും കണ്ണാശുപത്രി ഈയടുത്താണ് ഖത്തർ ക്രിയേറ്റിംഗ് വിഷൻ എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ഖത്തറിലെത്തിയത്. കാണാൻ സാധാരണ യാത്രാവിമാനം പോലെയാണെങ്കിലും ഉൾഭാഗം ആധുനിക സാങ്കേതിക വിദ്യകൾ സംയോജിപ്പിച്ച മികച്ച ഓപറേഷൻ തീയറ്ററാണ്. വിമാനത്തിെൻറ മുന്നിൽ സജ്ജീകരിച്ച 46 സീറ്റുകളിലിരുന്ന് ഓഡിയോ വീഡിയോ രംഗങ്ങളിലായി മെഡിക്കൽ െപ്രാഫഷണലുകൾക്ക് തിയറ്ററിൽ നടക്കുന്ന ശസത്രക്രിയകളെ സംബന്ധിച്ച് പൂർണമായും മനസ്സിലാക്കാനും കാണാനും സാധിക്കും. പ്രീ–പോസ്റ്റ് ഓപറേഷൻ സ്പേസും ലേസർ സ്യൂട്ടും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഏറെ പ്രസിദ്ധമായ അമേരിക്കൻ അസോസിയേഷൻ ഫോർ അക്രഡിറ്റേഷൻ ഫോർ ആംബുലേറ്ററി സർജറി ഫെസിലിറ്റീസ് ഇൻറർനാഷണൽ അംഗീകാരവും ഇതിനകം ഫ്ളൈയിംഗ് ഐ ഹോസ്പിറ്റലിനെ തേടിയെത്തിയിട്ടുണ്ട്. ഈ അംഗീകാരം നേടുന്ന ലോകത്തെ ഏക നോൺ ലാൻഡ് സംവിധാനം കൂടിയാണ് ഓർബിസ് പറക്കും കണ്ണാശുപത്രി. കേവലം കണ്ണാശുപത്രി എന്നതിലുപരി ഈ രംഗത്തെ െപ്രാഫഷണലുകൾക്ക് മികച്ച പരിശീലനവും പഠനവും നൽകുന്ന ടീച്ചിംഗ് ൈട്രനിങ് കേന്ദ്രം കൂടിയാണ് ഫ്ളൈയിംഗ് ഐ ഹോസ്പിറ്റൽ. ഇന്ത്യ, ബംഗ്ലാദേശ് രാജ്യങ്ങളിലെ 473000ഓളം വരുന്ന കുട്ടികളിളെ നേത്രരോഗ ചികിത്സക്കായി അവർക്ക് മികച്ച, ഗുണമേന്മയുളള ചികിത്സയും പരിരക്ഷയും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഖത്തർ ചാരിറ്റിയുടെ കീഴിലുള്ള മഹത്തായ പദ്ധതിയാണ് ഖത്തർ ക്രിയേറ്റിംഗ് വിഷൻ പദ്ധതി. 2015ൽ ഖത്തർ ചാരിറ്റിയും ഓർബിസും ചേർന്ന് ബംഗ്ലാദേശിലെ അന്ധതയകറ്റുന്നതിന് രണ്ട് മില്യൻ റിയാൽ ചെലവ് വരുന്ന കാമ്പയിൻ സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
