വർക്കേഴ്സ് കപ്പ് 2017 : നഖീൽ ലാൻസ്കേപ്പിന് കിരീടം
text_fieldsദോഹ: ആവേശം അലതല്ലിയ അഞ്ചാമത് വർക്കേഴ്സ് കപ്പ് കലാശപ്പോരാട്ടത്തിൽ അൽ നഖീൽ ലാൻസ്കേപിന് കിരീടം. സുപ്രീം കമ്മിറ്റിഫോർ ഡെലിവറി ആൻഡ് ലെഗസി സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിലെ ഖത്തർ സ്പോർട്സ് ക്ലബിലെ സുഹൈം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ എതിരില്ലാത്ത മൂന്ന് ഗോളിന് അൽ അസ്മഖ് ഫെസിലിറ്റീസ് മാനേജ്മെൻറിനെ കീഴടക്കിയാണ് നഖീൽ കിരീടത്തിൽ മുത്തമിട്ടത്.
തിങ്ങിനിറഞ്ഞ കാണികൾക്ക് മുമ്പിൽ കളിയിലുടനീളം മേധാവിത്വം പുലർത്തിയതും അൽ നഖീൽ ലാൻസ്കേപ്പ് തന്നെയാണ്.
ഒതുക്കത്തോടെ കളിച്ച നഖീൽ ഗ്രൂപ്പ് മികച്ച പ്രകടനമാണ് അസ്മഖിനെതിരെ പുറത്തെടുത്തത്. മത്സരത്തിെൻറ ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ നേടിയ നഖീലിനെ വൻ ജയത്തിൽ നിന്നും അകത്തിനിർത്തിയത് രണ്ടാം പകുതിയിൽ അസ്മഖിെൻറ പ്രതിരോധ മികവായിരുന്നു. കലാശപ്പോരാട്ടം നേരിൽ കാണുന്നതിന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അസി. സെക്രട്ടറി ജനറൽ നാസർ അൽ ഖാതിറും ഖത്തർ സ്റ്റാർസ് ലീഗിലെ യൂസുഫ് ഹാനി ബ്ലാനും സ്റ്റേഡിയത്തിൽ എത്തിയിരുന്നു.
ഖത്തറിലെ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളുടെ പങ്കാളിത്തമുള്ള ഏറ്റവും വലിയ ചാമ്പ്യൻഷിപ്പാണ് വർക്കേഴ്സ് കപ്പ്. 2022 ഫിഫ ലോകകപ്പ് ഫുട്ബോൾ മ്പ്യൻഷിപ്പിനായുള്ള സ്റ്റേഡിയങ്ങളുടെയും മറ്റ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെയും നിർമാണത്തിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികളാണ് വിവിധ ടീമുകളെ പ്രതിനിധീകരിച്ച് വർക്കേഴ്സ് കപ്പിൽ പങ്കെടുക്കുന്നത്. വലിയ ക്ലബ് മത്സരങ്ങളെ വെല്ലുന്ന ആവേശമാണ് ഗ്യാലറിയിലും മൈതാനത്തും ഈ വർഷത്തെ ചാമ്പ്യൻഷിപ്പിലും കാണാനായത്. ഈ വർഷം മുതൽ ചാമ്പ്യൻ ഷിപ്പിൽ 32 ടീമുകളാണ് പങ്കെടുക്കുന്നത്. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻഷിപ്പിൽ ഇത് 26 ടീമുകളായിരുന്നു.
ഖത്തറിെൻറ ആഭ്യന്തര ഫുട്ബോൾ കലണ്ടറിൽ അടയാളപ്പെടുത്തേണ്ട ഒന്നായി സുപ്രീം കമ്മിറ്റിയുടെ വർക്കേഴ്സ് കപ്പ് മാറിയിരിക്കുന്നു. ഖത്തറിലെ ഫുട്ബോൾ സമൂഹത്തെ സംയോജിപ്പിക്കുകയെന്നതും തൊഴിലാളികളെ കായികരംഗത്തേക്ക് ആകർഷിക്കുകയുമാണ് വർക്കേഴ്സ് കപ്പിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ ഫിഫയുടെ പരാമർശം വരെ വർക്കേഴ്സ് കപ്പിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ കലാശപ്പോരാട്ടത്തിന് ഫിഫയുടെ പുതിയ പ്രസിഡൻറ് ജിയോവാനി ഇൻഫൻറിനോയും എത്തിയത് ഇതിെൻറ തെളിവാണ്. ഫിഫ വെബ്സൈറ്റിലും ഫൈനൽ സംബന്ധിച്ച വാർത്ത വന്നിരുന്നു. ഖത്തറിലെ ഫുട്ബോൾ സമൂഹത്തെ സംയോജിപ്പിക്കുകയെന്നതും തൊഴിലാളികളെ കായികരംഗത്തേക്ക് ആകർഷിക്കുകയുമാണ് വർക്കേഴ്സ് കപ്പിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
