എഫ്സിസി വനിതാമലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് ഒന്നാം വാർഷികം നടന്നു
text_fieldsദോഹ: വനിതാ മലയാളം മാസ്റ്റേഴ്സ് ക്ലബ് എഫ്സിസി വനിത മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിെൻറ ഒന്നാം വാർഷികാഘോഷം ‘സർഗ്ഗവസന്തം 2017’ വൈവിധ്യമായ പരിപാടികളാൽ ശ്രദ്ധേയമായി.
എഫ്.സി.സി എസ്ക്യൂട്ടീവ് ഡയറക്ടർ ഹബീബ് റഹ്മാൻ കിഴിേശ്ശരി, ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് സ്ഥാപകാംഗം യൂസുഫ് വണ്ണാരത്, ഹംസആസ്, സുബൈർ പാണ്ഡവത്ത്, ഡിവിഷണൽ ഡയറക്ടർ ഫിലിപ്പ് ചെറിയാൻ, വനിതാവേദി അംഗം സൗദ ജബ്ബാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തവർക്കുള്ള സമ്മാനങ്ങളും ഉപഹാരങ്ങളും വിതരണം ചെയ്തു.
ഖത്തർ വിട്ട് പോകുന്ന ക്ലബംഗങ്ങളായ ജമീല മമ്മു, തസ്നിം എന്നിവർക്ക് ചടങ്ങിൽ യാത്രയപ്പ് നൽകി.
ലോക ഭൗമ ദിനത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അഞ്ജന കലേഷ് അവതാരകയായ പരിപാടികൾക്ക് ഫസ്നകുഞ്ഞാലി, ഫൗസിയ ബാസിത്, റുഷിദ സഫറുല്ല, ഷീബ അശോക്, സൗമി ഷൌക്കത്ത്. സജ്നാനജീം , ഫൗസിയ മനാഫ്, തുടങ്ങിയവർ നേത്യത്വം നൽകി. ക്ലബ് പ്രസിഡൻറ് അപർണ്ണ സ്വാഗതവും വൈസ് പ്രസിഡൻറ് സു നിലാജബ്ബാർ നന്ദിപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.