സിറിയന്‍ ജനതക്ക് ഖത്തര്‍ നല്‍കിയത് 1600 കോടി യു.എസ് ഡോളര്‍
text_fieldsദോഹ: സിറിയന്‍ ജനതയുടെ കണ്ണീരൊപ്പാന്‍ വിവിധ സംഘടനകള്‍ മുഖേന ഖത്തര്‍ നല്‍കിയത് 1600 കോടി യു.എസ് ഡോളറാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ആല്‍ഥാനി പറഞ്ഞു. രാജ്യത്തെയും അന്താരാഷ്ട്രരംഗത്തെയും വിവിധ ജീവകാരുണ്യ സംഘടനകള്‍ മുഖേനയാണ് സിറിയക്കകത്തും പുറത്തുമുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കിയത്. ന്യൂയോര്‍ക്കില്‍ 71 ാമത് യു.എന്‍ പൊതുസഭയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഒബാമ വിളിച്ചുചേര്‍ത്ത അഭയാര്‍ഥികളെ സംബന്ധിച്ച വിഷയങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എന്നിന്‍െറ അഭയാര്‍ഥി സംഘടനയായ യു.എന്‍.എച്ച്്.സി.ആര്‍-നും ഖത്തര്‍ ധനസഹായം നല്‍കിവരുന്നുണ്ട്.
തുര്‍ക്കിയിലെയും ജോര്‍ദാനിയിലെയും അഭയാര്‍ഥികള്‍ക്കായി 2013ലും 2014ലും ഖത്തര്‍ നല്‍കിയത് 121 ദശലക്ഷം യു.എസ് ഡോളറാണ്. ഖത്തറിലെ ‘എജുക്കേഷന്‍ എബൗ ഓള്‍, ഇ.എ.സി’ മുഖേന ഖത്തര്‍ ആറ് ലക്ഷം സിറിയന്‍ കുട്ടികളെ വിദ്യാലയത്തിലേക്ക് മടക്കികൊണ്ടുവരികയും വിദ്യ നേടാന്‍ ഇവര്‍ക്ക് സഹായം നല്‍കിവരികയും ചെയ്യുന്നു. ഈ വര്‍ഷം ഇവരുടെ എണ്ണം പത്തുലക്ഷമാകും -വ്യാഴാഴ്ച നടന്ന യോഗത്തില്‍ മന്ത്രി പറഞ്ഞു.
സിറിയന്‍ അഭയാര്‍ഥി സഹമൂമുള്ള കേന്ദ്രങ്ങളില്‍ ഇരുപത് ലക്ഷം വിദ്യാഭ്യാസത്തിനും പരിശീലനത്തിനും, പാരീസിലെ നൂറ് സിറിയന്‍ കുട്ടികളെ വിദ്യാഭ്യാസം സ്പോണ്‍സര്‍ ചെയ്തും ഖത്തര്‍ സഹായിച്ചുവരുന്നു.
യു.എന്‍.ആര്‍.ഡബ്ള്യു.എ പദ്ധതികളുടെ ഭാഗമായി വിദ്യാലയങ്ങള്‍ നവീകരിക്കാനും മറ്റുമായി ആറ് ദശലക്ഷവും ചെലവിട്ടതായി മന്ത്രി പറഞ്ഞു. ഖത്തറില്‍ തങ്ങളുടെ സഹോദരന്മാരായി 60,000 സിറിയക്കാരാണുള്ളത്. ഇവരുടെ ഏഴായിരത്തോളം വരുന്ന ബന്ധുക്കളുടെ സമാഗമത്തിനും ഖത്തര്‍ മുന്‍കൈയടുത്തു. യു.എന്‍ പ്രത്യേക സിറിയന്‍ സ്ഥാനപതി സ്റ്റാഫന്‍ ഡീ മിസ്തൂറ അഭിപ്രായപ്പെട്ടതുപോലെ സിറിയന്‍ പ്രതിസന്ധി പരിഹരിക്കാന്‍ യു.എന്‍ മുന്നിട്ടിറങ്ങണം -ഖത്തര്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.
അതിനിടെ ഖത്തര്‍ ഡിവലപ്ന്‍െറ് ബാങ്കിന്‍െറ ആഭിമുഖ്യത്തില്‍ നാലുലക്ഷം വരുന്ന സിറിയന്‍ അഭയാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള പദ്ധതിയും തയാറാക്കിക്കഴിഞ്ഞു.
നൂറു ദശലക്ഷം യു.എസ് ഡോളറാണ് ഇതിന് വകയിരുത്തിയിട്ടുള്ളത്. ഇതിനുപുറമെ ഖത്തര്‍ അപ്പ്ഹോള്‍ഡിങ് എജുക്കേഷന്‍ ഫോര്‍ സിറിയന്‍ ട്രസ്റ്റ് (ക്വസ്റ്റ്), യു.എന്‍ സഹകരണത്തോടെ സിറിയ,ജോര്‍ദാന്‍, ലെബനാന്‍, ഇറാഖ്, തുര്‍ക്കി എന്നിവിടങ്ങളിലെ നാലുലക്ഷം വരുന്ന സിറിയന്‍ അഭയാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ഉന്നമനത്തിനായുള്ള സഹായവും നല്‍കിവരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.