80 തൊഴില്‍ വിഭാഗങ്ങള്‍ക്ക് കൂടി ഡ്രൈവിങ് ലൈസന്‍സ് നിരോധിച്ചു
text_fieldsദോഹ: രാജ്യത്ത് 80 തൊഴില്‍ വിഭാഗങ്ങള്‍ക്ക് കൂടി ഡ്രൈവിങ് ലൈസന്‍സ് ഇനി ലഭിക്കില്ല. ഖത്തറില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും യാത്ര സുഗമമാക്കുന്നതിന്‍െറയും ഭാഗമായാണ് നിരോധനം.
150 ഓളം തൊഴില്‍ വിഭാഗങ്ങള്‍ക്ക് നേരത്തെ ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിന് നിരോധം ഏര്‍പ്പെടുത്തിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത ജനറല്‍ ഡയറക്ടറേറ്റാണ് നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധിച്ച വിഭാഗങ്ങളുടെ പുതിയ പട്ടിക കഴിഞ്ഞ മാസം ലഭിച്ചതായി അല്‍ റായ ഡ്രൈവിങ് സ്കൂള്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. കമ്പനി തൊഴിലാളികള്‍ക്ക് മാത്രമാണ് നിരോധം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും സ്വകാര്യ സ്പോണ്‍സര്‍ഷിപ്പിലുള്ള തൊഴിലാളികളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ളെന്നും സ്കൂള്‍ വെളിപ്പെടുത്തി.
ഡ്രൈവിങ് ലൈസന്‍സ് നേടുന്നതില്‍ നിന്നും നിരോധിച്ച വിഭാഗങ്ങളില്‍ പലചരക്ക് വ്യാപാരി, പത്രവിതരണക്കാര്‍, ബാര്‍ബര്‍, വേലക്കാര്‍, കോസ്മെറ്റോളജിസ്റ്റ്, സുരക്ഷാ കാവല്‍ക്കാര്‍, ചുമട്ടുതൊഴിലാളി, ആട്ടിടയര്‍, ഇറച്ചിവില്‍പ്പനക്കാര്‍, തയ്യല്‍ക്കാര്‍, സ്വര്‍ണ്ണപ്പണിക്കാരന്‍, കൃഷിപ്പണിക്കാര്‍, അലങ്കാര ടെക്നീഷ്യന്‍, ഖനന ടെക്നീഷ്യന്‍, ബ്യൂട്ടീഷ്യന്‍, മെക്കാനിക്ക് തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. ഗതാഗത കുരുക്ക് കുറക്കുന്നതിനായാണ് ചില തൊഴില്‍ വിഭാഗങ്ങള്‍ക്ക് ലൈസന്‍സ് നേടുന്നതിന് നിരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഡ്രൈവിങ് ലൈസന്‍സിനായി അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടെന്ന് ഡ്രൈവിങ് സ്കൂളുകളും സാക്ഷ്യപ്പെടുത്തുന്നു. ഭാരമേറിയ വാഹനങ്ങള്‍ക്കുള്ളതിനേക്കാള്‍ കൂടുതല്‍ പേര്‍ ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സാണ് തേടുന്നത്. എന്നാല്‍ പൊതുവേ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഭാരം കുറഞ്ഞ വാഹനങ്ങള്‍ക്ക് 30 ശതമാനവും ഭാരം കൂടിയ വാഹനങ്ങള്‍ക്ക് 50 ശതമാനവുമാണ് ലൈസന്‍സ്അപേക്ഷിക്കുന്നവരില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതു സംബന്ധമായ നിര്‍ദേശം രാജ്യത്തെ ഡ്രൈവിംഗ് സ്കൂളുകള്‍ക്ക് ലഭിച്ചതായി സ്കൂള്‍ അധികൃതര്‍ പ്രദേശിക ഇംഗ്ളീഷ് പത്രമായ "ദി പെനിര്‍സുല' യോട് പറഞ്ഞു.
അതെസമയം ട്രാഫിക് വിഭാഗത്തിന്‍െറ തീരുമാനം രാജ്യത്തെ ട്രൈവിംഗ് സ്കൂളുകളെ ഏറെ പ്രതികൂലമായി ബാധിക്കുമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു. രണ്ട് വര്‍ഷം മുമ്പുവരെ ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതിന് രാജ്യത്ത് യാതൊരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. എന്നാല്‍ ഒന്നര വര്‍ഷത്തിന് മുമ്പാണ് ആദ്യമായി ഇത്തരമൊരു നി്യന്ത്രണം നടപ്പിലാക്കായത്.
ഇപ്പോള്‍ ലൈസന്‍സ് അനുവദിക്കുന്നതിന് നിരോധനമുളള വിദേശ തൊഴിലാളികളുടെ പട്ടികയില്‍ പുതുതായി 80ല്‍ അധികം വിഭാഗത്തെ കൂടി ഉള്‍പ്പെടുത്തിയത് ഡ്രൈവിംഗ് സ്കൂളുകളെ ബാധിച്ചു തുടങ്ങിയതായി ഖത്തറിലെ പ്രമുഖ ഡ്രൈവിംഗ് സ്കൂളായ അല്‍റായ ഡ്രൈവിംഗ് സ്കൂള്‍ അധികൃതര്‍ പ്രദേശിക മാധ്യങ്ങളോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിനെ അപേക്ഷിച്ച് ഈ വര്‍ഷം ഈ മാസം ഡ്രൈവിംഗ് പഠനത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിപ്പ കാര്യമായ കുറവ് അനുഭവപ്പെടുന്നതായും ഇവര്‍ പറഞ്ഞു. സാധാരണ വാഹനം ഓടിക്കാനവശ്യമായ ലൈറ്റ് ഡ്രൈവിംഗ് ലൈസന്‍സിനുളള അപേക്ഷകരില്‍ 30 ശതമാനംവും ഹെവി ലൈസന്‍സ് അപേക്ഷകരില്‍ 50 ശതമാനവും കുറവ് അനുഭവപ്പെട്ടതായി അല്‍റായ ഡ്രൈവിംഗ് സ്കൂള്‍ മാനേജര്‍ ആദില്‍ സലാം പ്രദേശിക ഇംഗ്ളീഷ് പത്രത്തോടു പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ ഡ്രൈവിംഗ് പഠനത്തിനായുളള ഫീസ് വര്‍ദ്ധിപ്പിക്കാന്‍ സ്കൂളുകള്‍ നടപടി ആരംഭിച്ചതായും അതിനുളള അപേക്ഷ ബന്ധപ്പെട്ട വിഭാഗത്തിന് സമര്‍പ്പിച്ചതായും ഡ്രൈവിംഗ് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.